15
July, 2025

A News 365Times Venture

15
Tuesday
July, 2025

A News 365Times Venture

ദേശീയപാതയിലുണ്ടായ വിഷയം ദൗര്‍ഭാഗ്യകരം; റീല്‍സിടലും സോഷ്യല്‍ മീഡിയയിലൂടെ വികസനപ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കലും തുടരും, തുടരുക തന്നെ ചെയ്യും; മുഹമ്മദ് റിയാസ്

Date:



Kerala News


ദേശീയപാതയിലുണ്ടായ വിഷയം ദൗര്‍ഭാഗ്യകരം; റീല്‍സിടലും സോഷ്യല്‍ മീഡിയയിലൂടെ വികസനപ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കലും തുടരും, തുടരുക തന്നെ ചെയ്യും; മുഹമ്മദ് റിയാസ്

കോഴിക്കോട്: എന്‍.എച്ച് 66ന്റെ നിര്‍മാണം അതിന്റെ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഉണ്ടായ ചില സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്ന് മന്ത്രി പി.ഐ മുഹമ്മദ് റിയാസ്. സര്‍ക്കാരിന്റെ നിലപാട് നേരത്തെ തന്നെ മുഖ്യമന്ത്രി വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രമന്ത്രി നിധിന്‍ ഗഡ്ഗരി ഇതുമായി ബന്ധപ്പെട്ട് ചില നിലപാടുകള്‍ സൂചിപ്പിച്ച് കഴിഞ്ഞുവെന്നും ഇപ്പോള്‍ എന്‍.എച്ച്.എ.ഐയുടെ എക്‌സ്‌പേര്‍ട്ട് ടെക്‌നിക്കല്‍ ടീം ബന്ധപ്പെട്ട പരിശോധനയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശേഷമുള്ള റിപ്പോര്‍ട്ട് വെച്ചുകൊണ്ട് സര്‍ക്കാരിന് പറയാനുള്ളത് പറയുമെന്നും വകുപ്പുകളും മുഖ്യമന്ത്രിയും ഏകോപനങ്ങള്‍ നടത്തുന്നുണ്ടെന്നും ദേശീയ പാതയുടെ നിര്‍മാണം നല്ലരീതിയില്‍ പൂര്‍ത്തീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇത്തരമൊരു പ്രശ്‌നം വന്ന ഘട്ടത്തിലും രാഷ്ട്രീയ ലാഭം കൊയ്യാനാണ് കോണ്‍ഗ്രസ് ശ്രമിച്ചതെന്നും ബി.ജെ.പിയിലെ ചില നേതാക്കളും ഇത്തരമൊരു നിലപാട് സ്വീകരിച്ച് സംസ്ഥാന സര്‍ക്കാരിനെ ആക്രമിക്കാനുള്ള ശ്രമമാണ് രണ്ട് പേരും നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

അത് അവരുടെ രാഷ്ട്രീയനിലപാടാണെന്നും എന്‍.എച്ച് 66ല്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ റോള്‍ എന്താണെന്ന് ചിലര്‍ ചോദിക്കുന്നുണ്ടെന്നും സംസ്ഥാന സര്‍ക്കാരിനെതിരെ വാളോങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.

മുംബൈ മുതല്‍ കന്യാകുമാരി വരെയുള്ള എന്‍.എച്ച് 66ന്റെ വികസനം കേരളത്തിന്റെ ദീര്‍ഘകാലമായുള്ള ആവശ്യമാണെന്നും മഞ്ചേശ്വരം തലപ്പാടി മുതല്‍ കാരോട് തമിഴ്‌നാട് അതിര്‍ത്തി വരെ നീളുന്ന എന്‍.എച്ച് 66 നാം ഏറെ ചര്‍ച്ച ചെയ്തിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ് സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മൂലം അക്കാലത്ത് ഭൂമി ഏറ്റെടുക്കല്‍ പദ്ധതി വഴി മുട്ടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കെടുകാര്യസ്ഥതയും യു.ഡി.എഫ് സര്‍ക്കാരിന്‍രെ തമ്മിലടിയും കാരണം പദ്ധതി മുടങ്ങുകയായിരുന്നുവെന്നും ഇതിലൊന്നും ശ്രദ്ധിക്കാന്‍ സമയമുണ്ടായിട്ടില്ലെന്നും 2013ല്‍ ദേശീയപാത അതോറിറ്റി പദ്ധതി ഡീനോട്ടിഫൈ ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

ദേശീയപാത വികസനം സാധ്യമാകില്ലെന്ന സ്ഥിതി ഉണ്ടായിരുന്നുവെന്നും പിന്നാലെ ഇടതുപക്ഷം അധികാരത്തിലെത്തിയതിനെ തുടര്‍ന്നാണ് പദ്ധതി തിരിച്ചുകൊണ്ടുവരാനുള്ള നടപടി സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. റീത്ത് വച്ച പദ്ധതിയെ പുനരുജ്ജീവിപ്പിക്കാനായി മുഖ്യമന്ത്രി നിരന്തരമായി ശ്രമിച്ചിരുന്നുവെന്നും പിന്നാലെയാണ് ശ്രമങ്ങള്‍ ഫലം കണ്ടതെന്നും അദ്ദേഹം പറഞ്ഞു.

സ്ഥലമേറ്റെടുക്കലിന് പണം നല്‍കാന്‍ കഴിയില്ലെന്ന കേന്ദ്രത്തിന്റെ നിലപാടിന് പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ പണം ചെലവഴിക്കാന്‍ തയ്യാറാവുകയായിരുന്നുവെന്നും ഈ സാഹചര്യത്തിലാണ് ചിലര്‍ സര്‍ക്കാരിന്റെ റോളിനെ കുറിച്ച് ചോദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പിക്കും കോണ്‍ഗ്രസിനും എല്ലാ കാലത്തും ഒരേ സ്വരമാണെന്നും എപ്പോഴും ഒരേ ചോദ്യമാണ് ഇരുവര്‍ക്കും ചോദിക്കാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഭൂമി ഏറ്റെടുക്കല്‍ സാധ്യമാകില്ലെന്ന് പലരും പറഞ്ഞിരുന്നുവെന്നും നഷ്ടപരിഹാരം ഉറപ്പാക്കിയും ജനപക്ഷത്ത് നിന്നും ആശങ്കകള്‍ പരിഹരിക്കുകയായിരുന്നുവെന്നും എല്ലാം അതിജീവിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിലാകമാനം ജീവിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസ പദ്ധതിയും മലയാളിയുടെ സ്വപ്‌നപദ്ധതിയാണ് എന്‍.എച്ച് 66 എന്നും അദ്ദേഹം പറഞ്ഞു. വാഹനപെരുപ്പം മൂലം വീര്‍പ്പുമുട്ടുന്ന കേരളത്തില്‍ ഒരു ആശ്വാസ പദ്ധതിയാണിതെന്നും അദ്ദേഹം പറഞ്ഞു.

നാഷണല്‍ ഹൈവേ അതോറിറ്റിയാണ് മേല്‍നോട്ടം വഹിക്കുന്നതെന്നും ഇതറിയാഞ്ഞിട്ടല്ല ചിലരുടെ വിമര്‍ശനമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കേന്ദ്രത്തിനോട് ചോദ്യം ചോദിക്കാന്‍ അവര്‍ക്കറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന സര്‍ക്കാര്‍ ചിലവഴിച്ച തുക തേച്ചുമായ്ച്ച് കളയാന്‍ കഴിയില്ലെന്നും പദ്ധതി തങ്ങളുടേതാക്കി മാറ്റാന്‍ റീല്‍സിട്ട് നടക്കുകയാണെന്ന് ചിലര്‍ പറയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിന്റെ പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ പുതിയ കാലത്തെ സംവിധാനമായ സോഷ്യല്‍ മീഡിയയെ ഉപയോഗിക്കേണ്ടത് ആവശ്യമാണെന്നും മന്ത്രിമാര്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ജനങ്ങളിലേക്ക് ഇക്കാര്യങ്ങള്‍ എത്തുന്നതും അവര്‍ ഏറ്റെടുക്കുന്നതും നിങ്ങള്‍ക്ക് തലവേദനയാണെന്നറിയാമെന്നും നിങ്ങള്‍ എത്ര പരിഹസിച്ചാലും ഇനിയുള്ള ഒരു വര്‍ഷം വികസന പ്രവര്‍ത്തനങ്ങളുടെ റീല്‍സിടല്‍ അവസാനിപ്പിക്കുമെന്ന് വ്യാമോഹിക്കണ്ടയെന്നും തുടരുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: The issue on the national highway is unfortunate; We will continue to reach out to the people through Reels and social media and will continue to do so; Muhammad Riyaz




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related