മാസപ്പടി കേസ്; എസ്.എഫ്.ഐ.ഒ റിപ്പോര്‍ട്ടിലെ നടപടികള്‍ നാല് മാസത്തേക്ക് തടഞ്ഞ് ഹൈക്കോടതി
കൊച്ചി: മാസപ്പടി കേസില്‍ എസ്.എഫ്.ഐ.ഒ റിപ്പോര്‍ട്ടിലെ നടപടികള്‍ നാല് മാസത്തേക്ക് തടഞ്ഞ് ഹൈക്കോടതി. സമന്‍സ് അയക്കുന്നതടക്കമുള്ള നടപടികളാണ് ഹൈക്കോടതി തടഞ്ഞത്. സി.എം.ആര്‍.എല്‍ നല്‍കിയ ഹരജിയിലാണ് നടപടി.
മുഖ്യമന്ത്രിയുടെ മകള്‍ വീണ തൈക്കണ്ടിയില്‍, ശശിധരന്‍ കര്‍ത്ത എന്നിവര്‍ പ്രതികളായ എസ്.എഫ്.ഐ.ഒ റിപ്പോര്‍ട്ടാണ് തടഞ്ഞിരിക്കുന്നത്. നേരത്തെ ഇതേ റിപ്പോര്‍ട്ട് രണ്ട് മാസത്തേക്ക് ഹൈക്കോടതി തടഞ്ഞിരുന്നു. ഇതാണ് ഇപ്പോള്‍ വീണ്ടും നാല് മാസത്തേക്ക് കൂടി നീട്ടിയിരിക്കുന്നത്.
ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റേതാണ് ഉത്തരവ്. എസ്.എഫ്.ഐ.ഒ കുറ്റപത്രം പൊലീസ് കുറ്റപത്രമല്ലെന്നും അതിനെ പരാതിയായി മാത്രം കണക്കാക്കണമെന്നായിരുന്നു സി.എം.ആര്‍.എല്‍ ഹരജിയില്‍ വാദിച്ചിരുന്നത്. അതിനാല്‍ എതിര്‍കക്ഷിയെക്കൂടെ കേള്‍ക്കാതെ സമന്‍സ് അയക്കുന്നത് നിയമവിരുദ്ധമാണെന്ന് സി.എം.ആര്‍.എല്‍ വാദിച്ചു. ഇത് പരിഗണിച്ചാണ് നാല് മാസത്തേക്ക് കൂടി നടപടികള്‍ മരവിപ്പിച്ചത്.
Content Highlight: Masapadi case; High Court stays proceedings in SFIO report for four months