തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടകൊലപാതകത്തിലെ പ്രതി അഫാന്‍ ജയിലിലെ ശുചിമുറിയില്‍ ആത്മഹത്യക്ക് ശ്രമിച്ചു. ഉണക്കാന്‍ ഇട്ടിരുന്ന മുണ്ട് ഉപയോഗിച്ചാണ് കെട്ടിത്തൂങ്ങാന്‍ ശ്രമിക്കുകയായിരുന്നു. പൂജപ്പുര ജയിലിലാണ് ആത്മഹത്യാ ശ്രമം നടന്നത്. നിലവില്‍ അഫാന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നാണ് വിവരം. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിൽ കഴിയുകയാണ് അഫാൻ. 2025 ഫെബ്രുവരി ഒന്നിനാണ് തിരുവന്തപുരത്തെ കൂട്ടക്കൊല പുറത്തറിയുന്നത്. കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതി അരുംകൊലകള്‍ നടത്തിയതെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. ആറ് മണിക്കൂറിനുള്ളില്‍ അഞ്ച് കൊലപാതകങ്ങളാണ് പ്രതി നടത്തിയത്. ഫെബ്രുവരി ഒന്നിന് രാവിലെ […]
Source link
വെഞ്ഞാറമൂട് കൂട്ടകൊലപാതകം; പ്രതി ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു
Date: