യൂറോപ്യന്‍ യൂണിയന് 50 ശതമാനം താരിഫ് ചുമത്തല്‍; ജൂണ്‍ ഒമ്പത് വരെ നീട്ടി ട്രംപ്
വാഷിങ്ടണ്‍: യൂറോപ്യന്‍ യൂണിയന് താരിഫ് ഏര്‍പ്പെടുത്താനുള്ള സമയപരിധി ജൂലൈ ഒമ്പത് വരെ നീട്ടി ഡൊണാള്‍ഡ് ട്രംപ്. യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെറിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചര്‍ച്ചകള്‍ നിര്‍ണായകമായും വേഗത്തിലും തന്നെ ആരംഭിക്കുമെന്ന ട്രംപിന്റെ പരാമര്‍ശത്തിന് മറുപടിയായി അതിന് തയ്യാറാണെന്ന് യൂറോപ്യന്‍ കമ്മീഷണറും അറിയിച്ചിരുന്നു. ഒരു നല്ല കരാറിലെത്താന്‍ സമയം ആവശ്യമാണെന്നും യൂറോപ്യന്‍ കമ്മീഷണര്‍ പറഞ്ഞു.
യൂറോപ്യന്‍ യൂണിയന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ഏര്‍പ്പെടുത്തുന്നത് ജൂലൈ ഒമ്പത് വരെ നീട്ടിവെയ്ക്കുന്നതിനാണ് ട്രംപ് സമ്മതിച്ചത്. താന്‍ നീട്ടിവെക്കാന്‍ സമ്മതിച്ചുവെന്നതിന് കാരണം തന്റെ പദവിയാണെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണിന്റെ കോള്‍ വന്നെന്നും യൂറോപ്യന്‍ യൂണിയനുമായി വ്യാപാരവുമായി ബന്ധപ്പെട്ട 50 ശതമാനം താരിഫ് ചുമത്തുന്നത് ജൂണ്‍ ഒന്നില്‍ നിന്നും നീട്ടണമെന്നാവശ്യപ്പട്ടായിരുന്നുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
നേരത്തെ യൂറോപ്യന്‍ യൂണിയന്‍ ഉത്പന്നങ്ങള്‍ക്ക് ട്രംപ് 20 ശതമാനം താരിഫ് ചുമത്തിയിരുന്നു. പിന്നീടാണ് ജൂണ്‍ ഒന്ന് മുതല്‍ 50 ശതമാനം താരിഫ് ചുമത്തുമെന്ന് അറിയിച്ചത്.
യൂറോപ്യന്‍ യൂണിയനുമായുള്ള ചര്‍ച്ച എങ്ങുമെത്തുന്നില്ലെന്നും ജൂണ്‍ ഒന്നിന് മുമ്പ് യൂറോപ്യന്‍ യൂണിയനുമായി ഒരു കരാറില്‍ ഏര്‍പ്പെടാന്‍ പദ്ധതിയില്ലെന്നുമായിരുന്നു ട്രംപ് നേരത്തെ പറഞ്ഞിരുന്നത്.
Content Highlight: Trump extends 50 percent tariff on European Union until June 9