സവര്‍ക്കറുടെ പേര് ദുരുപയോഗം ചെയ്യരുതെന്നാവശ്യപ്പെട്ട ഹരജി തള്ളി സുപ്രീം കോടതി; ഇതെങ്ങനെ മൗലികാവകാശ ലംഘനമാവുമെന്നും ചോദ്യം
ന്യൂദല്‍ഹി: വി.ഡി. സവര്‍ക്കരുടെ പേര് ദുരുപയോഗം ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. സവര്‍ക്കറെ അധിക്ഷേപിക്കുന്ന തരത്തില്‍ പരാമര്‍ശങ്ങള്‍ നടത്തിയ രാഹുല്‍ ഗാന്ധിക്കെതിരെ നടപടി എടുക്കണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെട്ടെങ്കിലും ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായി, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മാസിഹ് എന്നിവരടങ്ങിയ ബെഞ്ച് ഹരജി തള്ളുകയായിരുന്നു.
സവര്‍ക്കറിനെതിരായ പരാമര്‍ശങ്ങള്‍ക്ക് ശിക്ഷയായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയോട് സമൂഹസേവനം നടത്താന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡോ. പങ്കജ് ഫഡ്നിസ് ഹരജി സമര്‍പ്പിച്ചത്.
1950ലെ എംബ്ലംസ് ആന്‍ഡ് നെയിംസ് ആക്ടില്‍ സവര്‍ക്കരുടെ പേര് ഉള്‍പ്പെടുത്തണമെന്ന് കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെട്ടെങ്കിലും ഇതും സുപ്രീം കോടതി തള്ളി. 1950ലെ ഈ ആക്ടില്‍ ഉള്‍പ്പെടുത്തുന്ന സ്ഥലങ്ങള്‍ക്കും വ്യക്തികള്‍ക്കും എതിരെ മോശമായി സംസാരിച്ചാല്‍ കേസെടുക്കാനും പരാമര്‍ശം നടത്തിയ ആളില്‍ നിന്ന് പിഴ ഈടാക്കാനും സാധിക്കും.
ഹരജിക്കാരന്റെ ആ ആവശ്യം എങ്ങനെയാണ് മൗലികാവകാശത്തിന്റെ ലംഘനമാകുന്നതെന്ന് കോടതി ചോദിച്ചു. എന്നാല്‍ താന്‍ കഴിഞ്ഞ 30 വര്‍ഷമായി സവര്‍ക്കറിനെക്കുറിച്ച് ഗവേഷണം നടത്തിവരികയാണെന്നും നിയമപരമായി രീതിയില്‍ സവര്‍ക്കറെക്കുറിച്ചുള്ള ചില വസ്തുതകള്‍ സ്ഥാപിക്കാന്‍ അവസരം വേണമെന്നും ഹരജിക്കാരന്‍ വാദിച്ചു.
എന്നാല്‍ മൗലികാവകാശങ്ങളുടെ ലംഘനത്തിന് മാത്രമേ ആര്‍ട്ടിക്കിള്‍ 32 പ്രകാരമുള്ള ഒരു ഹരജി പരിഗണിക്കാന്‍ കഴിയൂ എന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
ഏപ്രില്‍ 25ന് മഹാരാഷ്ട്രയില്‍ വെച്ച് നടന്ന ഒരു റാലിയില്‍ സവര്‍ക്കറിനെക്കുറിച്ച് നടത്തിയ പരാമര്‍ശത്തിന് രാഹുല്‍ ഗാന്ധിയെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിന് ഉത്തര്‍പ്രദേശില്‍ ഫയല്‍ ചെയ്ത കേസില്‍ അദ്ദേഹത്തിനെതിരായ ക്രിമിനല്‍ നടപടികള്‍ സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു.
Content Highlight: Supreme Court rejects plea seeking ban on misuse of Savarkar’s name; questions how this would violate fundamental rights