9
July, 2025

A News 365Times Venture

9
Wednesday
July, 2025

A News 365Times Venture

എ.ഐ സംവിധാനം വിപുലീകരിക്കാന്‍ ശ്രമം; 2025ല്‍ 5000 ജീവനക്കാരെ റിക്രൂട്ട് ചെയ്യുമെന്ന് ഫ്‌ലിപ്കാര്‍ട്ട്

Date:



national news


എ.ഐ സംവിധാനം വിപുലീകരിക്കാന്‍ ശ്രമം; 2025ല്‍ 5000 ജീവനക്കാരെ റിക്രൂട്ട് ചെയ്യുമെന്ന് ഫ്‌ലിപ്കാര്‍ട്ട്

ബെംഗളൂരു: 2025ല്‍ 5000 ജീവനക്കാരെ റിക്രൂട്ട് ചെയ്യുമെന്ന് ഇ-കോമേഴ്സ് സ്ഥാപനമായ ഫ്‌ലിപ്കാര്‍ട്ട്. കമ്പനിയുടെ ക്വിക്ക് കൊമേഴ്സ് വിഭാഗമായ ഫ്‌ലിപ്കാര്‍ട്ട് മിനിറ്റ്‌സിലും ഫിന്‍-ടെക് പ്ലാറ്റ്‌ഫോമായ സൂപ്പര്‍ മണിയിലുമായിരിക്കും ഭൂരിഭാഗം നിയമനങ്ങളെന്നാണ് വിവരം.

കമ്പനിയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ് മേഖലയിലെ നിക്ഷേപത്തില്‍ ആറ് മടങ്ങ് വര്‍ധനവുണ്ടായിട്ടുണ്ടെന്നും ഫ്‌ലിപ്കാര്‍ട്ട് അറിയിച്ചു.

പുതിയ നിയമനത്തിലൂടെ എ.ഐ സംവിധാനത്തെ കൂടുതല്‍ ശക്തിപ്പെടുത്തും. ഈ മേഖലയിലാണെങ്കില്‍ മിനിറ്റ്‌സ് വളരെ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. 2025 അവസാനത്തോടെ 800 ഡാര്‍ക്ക് സ്റ്റോറുകള്‍ ലക്ഷ്യമിടുന്നുണ്ടെന്നും ഫ്‌ലിപ്കാര്‍ട്ട് പറഞ്ഞു.

ഫ്‌ലിപ്കാര്‍ട്ട് സി.ഇ.ഒ കല്യാണ്‍ കൃഷ്ണമൂര്‍ത്തിയും ചീഫ് ഹ്യൂമന്‍ റിസോഴ്സ് ഓഫ് ഫിഷര്‍ (സി.എച്ച്.ആര്‍.ഒ) സീമ നായരുമാണ് റിക്രൂട്ട് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ‘ഫ്‌ലിപ്സ്റ്റര്‍ കണക്റ്റി’ലെ ജീവനക്കാരോട് സംസാരിക്കുന്നതിനിടെയായിരുന്നു പ്രഖ്യാപനം.

ഭാവിയിലെ റിക്രൂട്ട്മെന്റ് പദ്ധതികള്‍ എന്തൊക്കെയെന്ന ജീവനക്കാരുടെ ചോദ്യത്തിന് മറുപടിയെന്നോണമായിരുന്നു അധികൃതര്‍ വിവരങ്ങള്‍ പങ്കുവെച്ചത്.

2024ല്‍ സെപ്റ്റോ, സ്വിഗ്ഗി-ഇന്‍സ്റ്റാമാര്‍ട്ട്, സൊമാറ്റോ-ബ്ലിങ്കിറ്റ് തുടങ്ങിയ കമ്പനികളുമായി മത്സരിക്കാന്‍ മിനിറ്റ്‌സ് ആദ്യചുവട് വെച്ചിരുന്നുവെന്നും കല്യാണ്‍ കൃഷ്ണമൂര്‍ത്തി പറഞ്ഞു. മിനിറ്റ്‌സിന്റെ പ്രവര്‍ത്തനമണ്ഡലം സിംഗപ്പൂരില്‍ നിന്ന് ഇന്ത്യയിലേക്ക് മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചതായും കൃഷ്ണമൂര്‍ത്തി ചൂണ്ടിക്കാട്ടി.

പുതിയ മാറ്റങ്ങളോടെ എത്തുന്ന മിനിറ്റ്‌സ് ലാഭം കൊയ്യുമെന്ന് ഉറപ്പുണ്ടെന്നും കൃഷ്ണമൂര്‍ത്തി പറഞ്ഞു.

ഒരു മാസം മുമ്പ് ഫ്‌ലിപ്കാര്‍ട്ട് പുറത്തിറക്കിയ പ്രസ്താവനയില്‍, സ്ഥാപനം മാറ്റത്തിന്റെ പാതയിലാണെന്നും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ സാധ്യതകള്‍ മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തുമെന്നും പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് 5000 ജീവനക്കാരെ നിയമിക്കാന്‍ ഫ്‌ലിപ്കാര്‍ട്ട് ലക്ഷ്യമിടുന്നത്.

അടുത്തിടെ ഫ്‌ലിപ്കാര്‍ട്ടിനെതിരെ സുപ്രീം കോടതി രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. വന്‍കിട കമ്പനികള്‍ രാജ്യത്ത് നിക്ഷേപം നടത്തണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിലും അക്കാര്യത്തില്‍ ആശങ്കയുണ്ടെന്നാണ് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയത്.

ഇ-കൊമേഴ്‌സ് സ്ഥാപനമായ ഫ്‌ലിപ്കാര്‍ട്ട് കുത്തകകള്‍ സൃഷ്ടിക്കുന്നതില്‍ പേരുകേട്ടവരാണെന്നും വിപണിയിലെ ചെറിയ കമ്പനികള്‍ നേരിടുന്ന പ്രശ്നങ്ങളില്‍ പരിഹാരം കാണുന്നതിനായി ഇവര്‍ ഒന്നും ചെയ്തിട്ടില്ലെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു.

ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റേതായിരുന്നു നിരീക്ഷണം. ‘വലിയ കമ്പനികള്‍ രാജ്യത്ത് നിക്ഷേപം നടത്തണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ഡ്രാഗന്റെ വായയെ കുറിച്ച് ആലോചിക്കുമ്പോള്‍ ആശങ്കയുമുണ്ട്,’ എന്നാണ് കോടതി പറഞ്ഞത്.

രാജ്യത്തെ ചെറുകിട കമ്പനികളുടെയും ഉപഭോക്താക്കളുടെയും താത്പര്യങ്ങള്‍ പരിഗണിക്കേണ്ടതാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ തങ്ങളുടെ പ്ലാറ്റ്‌ഫോമിലൂടെ ഇന്ത്യയിലെ ചെറുകിട കച്ചവടക്കാര്‍ക്ക് അവരുടെ ബിസിനസ് ദേശീയ തലത്തിലേക്ക് എത്തിക്കാന്‍ കഴിഞ്ഞുവെന്നായിരുന്നു ഫ്‌ലിപ്കാര്‍ട്ടിന് വേണ്ടി ഹാജരായ അഭിഭാഷകന്റെ വാദം.

Content Highlight: Flipkart plans to hire 5,000 employees by 2025 as it seeks to expand its AI system




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related