9
July, 2025

A News 365Times Venture

9
Wednesday
July, 2025

A News 365Times Venture

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ മുന്‍ സെബി മേധാവി മാധബി ബുച്ചിന് ക്ലീന്‍ ചീറ്റ് നല്‍കി ലോക്പാല്‍

Date:



national news


ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ മുന്‍ സെബി മേധാവി മാധബി ബുച്ചിന് ക്ലീന്‍ ചീറ്റ് നല്‍കി ലോക്പാല്‍

ന്യൂദല്‍ഹി: മുന്‍ സെബി (സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) മേധാവി മാധബി പുരി ബുച്ചിനെതിരായ ആരോപണങ്ങളില്‍ ക്ലീന്‍ ചീറ്റ് നല്‍കി ലോക്പാല്‍.

ലോക്പാല്‍ ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് എ. എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ആറ് അംഗ ബെഞ്ച് സമര്‍പ്പിച്ച 116 പേജുള്ള റിപ്പോര്‍ട്ടില്‍, മാധബിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെല്ലാം കേവലം അനുമാനങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണെന്നും തെളിവുകളൊന്നും ഇല്ലെന്നും ലോക്പാല്‍ വ്യക്തമാക്കി. അതിനാല്‍ ഔപചാരിക അന്വേഷണം ആവശ്യമില്ലെന്നും ലോക്പാല്‍ ബെഞ്ച് അറിയിച്ചു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുന്‍ സെസബി മേധാവിക്കെതിരെ പരാതി ഉയര്‍ന്നത്.

അദാനി ഗ്രൂപ്പ് ഓഫ് കമ്പനികളുമായി ബന്ധപ്പെട്ട വിദേശ ഫണ്ടുകളില്‍ സെബി മേധാവിക്കും ഭര്‍ത്താവിനും നിക്ഷേപമുണ്ടെന്ന് യു.എസ് ആസ്ഥാനമായുള്ള ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ആരോപിച്ചതിനെ തുടര്‍ന്ന് മൂന്ന് പരാതികളാണ് മാധബി ബുച്ചിനെതിരെ ഉയര്‍ന്നത്. ഇതില്‍ ഒന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ലമെന്റ് അംഗം മഹുവ മൊയ്ത്ര സമര്‍പ്പിച്ചതാണ്.

മാധബി ബുച്ചിന്റെയും അദാനിയുടെയും നീക്കങ്ങള്‍ ദേശീയ താത്പര്യങ്ങളെയും കോടിക്കണക്കിനുള്ള നിക്ഷേപകരെയും ബാധിക്കുന്ന വിഷയമാണെന്ന് മഹുവ പരാതിയില്‍ പറഞ്ഞിരുന്നു. ക്രമക്കേടുമായി ബന്ധപ്പെട്ട മുഴുവന്‍ സ്ഥാപനങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി അദാനിയുമായുള്ള ഇടപാടുകളെ കുറിച്ച് അന്വേഷിക്കണമെന്നും മഹുവ ലോക്പാലിനയച്ച പരാതിയില്‍ ആവശ്യപ്പെട്ടു.

എന്നാല്‍ സെബിക്കെതിരായുള്ള പരാതികളില്‍ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രം പ്രാഥമിക അന്വേഷണം നടത്താന്‍ കഴിയില്ലെന്ന് ലോക്പാല്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ലോക്സഭാ എം.പി മഹുവ മൊയ്ത്രയും മുന്‍ ഐ.പി.എസ് ഓഫീസര്‍ അമിതാഭ് ഠാക്കൂറും നല്‍കിയ പരാതികളില്‍ പ്രാഥമിക അന്വേഷണം നടത്താന്‍ കഴിയില്ലെന്നായിരുന്നു ലോക്പാലിന്റെ നിലപാട്.

അഴിമതി വിരുദ്ധ അതോറിറ്റിയായ ലോക്പാല്‍ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ വിശ്വാസ്യതയെയും ചോദ്യം ചെയ്തിരുന്നു.

പരാതിയില്‍ പറയുന്നതിനനുസൃതമായി മാധബി ബുച്ചിനെതിരെ അദാനി ഗ്രൂപ്പുമായുള്ള അഴിമതിയും ക്വിഡ് പ്രോക്വോ ആരോപണവും സംബന്ധിച്ച് വിശ്വസനീയമായ വിവരങ്ങള്‍ ഹാജരാക്കാനും ലോക്പാല്‍ ആവശ്യപ്പെട്ടിരുന്നു. പരാതികളില്‍ പറയുന്ന ആരോപണങ്ങള്‍ വ്യക്തമാക്കുന്നതിനായി വസ്തുതകള്‍ വെളിപ്പെടുത്തുന്ന സത്യവാങ്മൂലം ലോക്പാലിന് നല്‍കണമെന്നും ലോക്പാല്‍ ഉത്തരവിട്ടിരുന്നു.

Content Highlight: Lokpal gives clean chit to former SEBI chief Madhabi Buch in Hindenburg report




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related