കോഴിക്കോട്: വിലങ്ങാട് ദുരന്തബാധിതരുടെ പ്രതിഷേധത്തില്‍ 20 പേര്‍ക്കെതിരെ കേസ്. വില്ലേജ് ഓഫീസിന് സമീപത്ത് നടത്തിയ പ്രതിഷേധത്തിനിടെ സംഘര്‍ഷമുണ്ടായതിന് പിന്നാലെയാണ് കേസ്. അതേസമയം ദുരന്തബാധിതര്‍ സമരം അവസാനിപ്പിച്ചതായാണ് വിവരം. വടകര ആര്‍.ഡി.ഒയുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് സമരം അവസാനിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം വിലങ്ങാട് ഉരുള്‍പൊട്ടല്‍ ദുരന്തം ഉണ്ടായിരുന്നു. സംഭവത്തില്‍ വീട് നഷ്ടപ്പെട്ടവരുള്‍പ്പെടെയാണ് കഴിഞ്ഞ ദിവസം നിരവധി ആവശ്യങ്ങളുന്നയിച്ച് വില്ലേജ് ഓഫീസ് ഉപരോധിച്ചത്. Content Highlight: Vilangad disaster victims protest; Case filed against 20 people
Source link
വിലങ്ങാട് ദുരന്തബാധിതരുടെ പ്രതിഷേധം; 20 പേര്‍ക്കെതിരെ കേസ്
Date: