19
July, 2025

A News 365Times Venture

19
Saturday
July, 2025

A News 365Times Venture

നാസ മേധാവിയുടെ സ്ഥാനത്ത് നിന്ന് മസ്‌കിന്റെ അസോസിയേറ്റിനെ വെട്ടി ട്രംപ്; മസ്‌ക്-ട്രംപ് കൂട്ടുകെട്ടില്‍ വിള്ളലോ?

Date:

നാസ മേധാവിയുടെ സ്ഥാനത്ത് നിന്ന് മസ്‌കിന്റെ അസോസിയേറ്റിനെ വെട്ടി ട്രംപ്; മസ്‌ക്-ട്രംപ് കൂട്ടുകെട്ടില്‍ വിള്ളലോ?

വാഷിങ്ടണ്‍: അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ തലപ്പത്ത് നിന്ന് ഇലോണ്‍ മസ്‌കിന്റെ അനുയായിയായ ജറേഡ് ഐസക്മാന്റെ (Jared Isaacman) പേര് വെട്ടി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കഴിഞ്ഞ ദിവസം വളരെ അപ്രതീക്ഷിതമായാണ് ഐസക്മാന്റെ പേര് പിന്‍വലിക്കുന്നതായ് ട്രംപ് അറിയിച്ചത്.

ട്രംപിന്റെ പ്രധാന അനുയായിയും ഉപദേശകരിലൊരാളുമായ ഇലോണ്‍ മസ്‌ക് ഡോജ് വകുപ്പിന്റെ തലപ്പത്ത് നിന്ന് പടിയിറങ്ങിയതിന് പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം വന്നത്. കഴിഞ്ഞാഴ്ച്ച യു.എസ് സെനറ്റ് കമ്മിറ്റി ഐസക്മാനെ നാസ മേധാവി സ്ഥാനത്തേക്ക് തെരഞ്ഞെടുത്തിരുന്നു.

എന്നാല്‍ പല പ്രധാനപ്പെട്ട അസോസിയേഷനുകളുമായി കൂടിയാലോചിച്ചതിന് ശേഷമാണ് ഐസക്മാന്റെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ചതെന്നാണ് ട്രംപിന്റെ വിശദീകരണം. ഐസക്മാന് പകരം നാസയുടെ തലപ്പത്തേക്ക് പുതിയ നോമിനിയെ ഉടന്‍ നിര്‍ദേശിക്കുമെന്നും ട്രംപ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ എന്തുകൊണ്ടാണ്  ഐസക്മാനെ പിന്‍വലിച്ചതെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.

അതേസമയം ഐസക്മാനെ പിന്‍വലിച്ചതില്‍ പ്രതികരണവുമായി ഇലോണ്‍ മസ്‌കും രംഗത്ത് എത്തിയിട്ടുണ്ട്. ഒരേസമയം മത്സരോത്സുകതയും നല്ല ഹൃദയവും ഉള്ള ഒരാളെ കണ്ടെത്താന്‍ പ്രയാസമാണെന്നായിരുന്നു മസ്‌കിന്റെ പ്രതികരണം.

എന്നാല്‍ ഈ സംഭവത്തിന് മസ്‌കിന്റെ പടിയിറക്കവുമായി ബന്ധമുണ്ടെന്നും ട്രംപും മസ്‌കും തമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ദിവസം ഇലോണ്‍ മസ്‌ക്, ട്രംപ് കൊണ്ടുവന്ന ബജറ്റ് ബില്ലിനെ പരസ്യമായി വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കം.

ഈ ബില്‍ ഫെഡറല്‍ കമ്മി വര്‍ധിപ്പിക്കുകയും ഡോജിന്റെ പ്രവര്‍ത്തനങ്ങളെ ‘ദുര്‍ബലപ്പെടുത്തുകയും ചെയ്യുമെന്ന് മസ്‌ക് സി.ബി.എസിനോട് വെളിപ്പെടുത്തിയിരുന്നു. ‘ഒരു ബില്‍ വലുതാകാം അല്ലെങ്കില്‍ മനോഹരമായിരിക്കാം. പക്ഷേ അത് രണ്ടും ആകുമോ എന്ന് എനിക്കറിയില്ല,’ എന്നാണ് മസ്‌ക് പറഞ്ഞത്.

ട്രംപ് ഭരണകൂടത്തില്‍ പ്രത്യേക സര്‍ക്കാര്‍ ജീവനക്കാരന്‍ എന്ന നിലയില്‍ എലോണ്‍ മസ്‌കിന്റെ 130 ദിവസത്തെ കാലാവധി മെയ് 30 ഓടെ അവസാനിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇലോണ്‍ മസ്‌ക്, ട്രംപ് കൊണ്ടുവന്നബജറ്റ് ബില്ലിനെ പരസ്യമായി വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം സ്ഥാനം ഒഴിഞ്ഞത്. ഈ ബില്‍ ഫെഡറല്‍ കമ്മി വര്‍ധിപ്പിക്കുകയും ഡോജിന്റെ പ്രവര്‍ത്തനങ്ങളെ ‘ദുര്‍ബലപ്പെടുത്തുകയും ചെയ്യുമെന്ന് മസ്‌ക് സി.ബി.എസിനോട് വെളിപ്പെടുത്തിയിരുന്നു.

ആയിരക്കണക്കിന് പിരിച്ചുവിടലുകള്‍, ഫെഡറല്‍ കമ്മി വെട്ടിച്ചുരുക്കല്‍ എന്നിങ്ങനെ വിവാദമായ നിരവധി ഉത്തരവുകള്‍ക്ക് ശേഷമാണ് മസ്‌കിന്റെ പടിയിറക്കം. എന്നാല്‍ മസ്‌കിന്റെ മിക്ക തീരുമാനങ്ങളും ട്രംപിന്റെ മറ്റ് അനുയായികളെ ചൊടിപ്പിച്ചിരുന്നു.

രണ്ട് ട്രില്യണ്‍ ഡോളറായി സര്‍ക്കാരിന്റെ ചെലവ് കുറയ്ക്കുക എന്നതായിരുന്നു മസ്‌കിന്റെ പ്രവര്‍ത്തന ലക്ഷ്യം. അത് ഒരു ട്രില്യണ്‍, 150 ബില്യണ്‍ യു.എസ് ഡോളറായി മസ്‌ക് കുറച്ചെങ്കിലും തന്റെ ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതില്‍ മസ്‌ക് നിരാശനായിരുന്നു.

Content Highlight: Trump withdraws nomination of Musk associate  from NASA lead




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related