മോസ്‌കൊ: റഷ്യന്‍ സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ച് ഉക്രൈന്‍. ഒലെന്യ, ബെലായ എന്നിവിടങ്ങളിലെ വ്യോമതാവളങ്ങള്‍ ഉള്‍പ്പെടെ നാല് സൈനിക കേന്ദ്രങ്ങളില്‍ ഉക്രൈന്‍ ഒരേസമയം ആക്രമണം നടത്തിയതായാണ് വിവരം. ഇര്‍കുട്സ്‌ക് മേഖലയിലെ സ്രെഡ്നി സെറ്റില്‍മെന്റിലെ ഒരു സൈനിക യൂണിറ്റിനെ ഉക്രേനിയന്‍ ഡ്രോണുകള്‍ ആക്രമിച്ചതായി റീജിയണല്‍ ഗവര്‍ണര്‍ ഇഗോര്‍ കോബ്സെവ് സ്ഥിരീകരിച്ചു. മര്‍മാന്‍സ്‌ക് മേഖലയിലെ ഒലെന്യ എയര്‍ ബേസിന് സമീപം സ്‌ഫോടനങ്ങളും കനത്ത പുകയും ഉണ്ടായതായി ബെലാറഷ്യന്‍ വാര്‍ത്താ മാധ്യമമായ നെക്സ്റ്റ റിപ്പോര്‍ട്ട് ചെയ്തു. ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള വിമാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ […]
Source link
റഷ്യക്കെതിരെ ഉക്രൈന്‍ പ്രഹരം; നാല് സൈനികത്താവളങ്ങള്‍ ആക്രമിച്ചു, യുദ്ധവിമാനങ്ങള്‍ തകര്‍ത്തു
Date: