ബെര്‍ലിന്‍: ലോകജനസംഖ്യയുടെ 85 ശതമാനവും അടിച്ചമര്‍ത്തപ്പെട്ടതോ അടച്ചുപൂട്ടപ്പെട്ടതോ ആയവരാണെന്ന് റിപ്പോര്‍ട്ട്. ഏകദേശം ഏഴ് ബില്യണ്‍ മനുഷ്യര്‍ പൗരാവകാശങ്ങള്‍ അനുഭവിക്കുന്നവരല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജര്‍മന്‍ ദുരിതാശ്വാസ സംഘടനയായ ബ്രോട്ട് ഫര്‍ ഡൈ വെല്‍റ്റ് പുറത്തുവിട്ട അറ്റ്‌ലസ് ഓഫ് സിവില്‍ സൊസൈറ്റി റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ലോകമെമ്പാടുമുള്ള സിവില്‍ സൊസൈറ്റി ഓര്‍ഗനൈസേഷനുകളുടെ സിവിക്കസ് നെറ്റ്‌വര്‍ക്ക് ശേഖരിച്ച ഡാറ്റ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. പ്രധാനമായും 197 രാജ്യങ്ങളില്‍ 115 രാഷ്ട്രങ്ങളിലും പൗരന്മാര്‍ അന്യായമായി അറസ്റ്റ് ചെയ്യപ്പെടുകയും അടിച്ചമര്‍ത്തപ്പെടുകയും ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. […]
Source link
ലോകത്തിലെ ഏഴ് ബില്യണ്‍ മനുഷ്യര്‍ പൗരാവകാശങ്ങള്‍ക്ക് പുറത്ത്; റിപ്പോര്‍ട്ട്
Date: