17
July, 2025

A News 365Times Venture

17
Thursday
July, 2025

A News 365Times Venture

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിയെന്ന വാര്‍ത്ത തെറ്റ്

Date:

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിയെന്ന വാര്‍ത്ത തെറ്റ്

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദേശ പത്രിക തള്ളിയെന്ന വാര്‍ത്ത തെറ്റ്. എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥിയായ സാദിഖ് നടുത്തൊടിയുടെ പത്രിക പെരിന്തല്‍മണ്ണ സബ് കലക്ടര്‍ തള്ളിയെന്ന തരത്തില്‍ വാര്‍ത്ത വന്നിരുന്നു.

എന്നാല്‍ സ്ഥാനാര്‍ത്ഥി സമര്‍പ്പിച്ച മൂന്ന് പത്രികകളില്‍ ഒന്ന് മാത്രമാണ് തള്ളിയത്. രണ്ടെണ്ണം അംഗീകരിച്ചിട്ടുണ്ടെന്ന് എസ്.ഡി.പി.ഐ വൃത്തങ്ങള്‍ അറിയിച്ചു.

അധികാരികളുടെ ഭാഗത്ത് നിന്നുണ്ടായ ആശയവിനിമയത്തിലെ തെറ്റിനെത്തുടര്‍ന്നാണ് ഇത്തരമൊരു വാര്‍ത്ത നല്‍കിയത്. ഈ വിഷയത്തില്‍ ഡൂള്‍ന്യൂസ് വായനക്കാരോട് നിര്‍വാജ്യം ഖേദം പ്രകടിപ്പിക്കുന്നു.

നിലമ്പൂരില്‍ എസ്.ഡി.പി.ഐ പ്രചാരണം ശക്തമാക്കിയതിനെത്തുടര്‍ന്നാണ് ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നതെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഉസ്മാന്‍ പ്രതികരിച്ചു.

ഇന്ന് (ചൊവ്വാഴ്ച്ച) നടന്ന സൂക്ഷ്മ പരിശോധയില്‍ ഡമ്മി സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഏഴ് പേരുടെ പത്രികയാണ് തള്ളിയത്. 25 പത്രികകളാണ് പരിശോധിച്ചത്. ഇതില്‍ 18 പത്രികകള്‍ അംഗീകരിച്ചു. പെരിന്തല്‍മണ്ണ സബ് കളക്ടറും മണ്ഡലം വരണാധികാരിയുമായ അപൂര്‍വ ത്രിപാഠി, ഉപവരണാധികാരിയും നിലമ്പൂര്‍ തഹസില്‍ദാറുമായ എം. പി. സിന്ധു, ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ഥികള്‍, ഏജന്റുമാര്‍, തുടങ്ങിയവരാണ് സൂക്ഷ്മപരിശോധനയില്‍ പങ്കെടുത്തത്.

ജൂണ്‍ അഞ്ചിന് (വ്യാഴം) വൈകുന്നേരം മൂന്ന് മണി വരെയാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന സമയം.

തൃണമുല്‍ സ്ഥാനാര്‍ത്ഥിയായി പത്രിക സമര്‍പ്പിച്ച പി. വി. അന്‍വറിന്റെ പത്രികയും തള്ളിയിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യാത്തതിലാണ് അന്‍വറിന്റെ പത്രിക തള്ളിയത്. അന്‍വര്‍ ഇനി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായുള്ള അന്‍വറിന്റെ പത്രിക ഇതിനകം തന്നെ അംഗീകരിച്ചിട്ടുണ്ട്.

എന്നാല്‍ അന്‍വറിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിയതിനാലാണ് പത്രിക തള്ളിയതെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രതികരണം. സ്ഥാനാര്‍ത്ഥിത്വം വൈകിയത് ദേശീയ നേതൃത്വത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കുന്നതില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയതും ടി.എം.സിക്ക് കേരളത്തില്‍ രജിസ്‌ട്രേഷന്‍ ഇല്ലാത്തതും പത്രിക തള്ളാന്‍ കാരണമായതായി തൃണമൂല്‍ കോണ്‍ഗ്രസ് പ്രതികരിച്ചു.

സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായ സുന്നജന്‍, ഡോ. കെ പത്മരാജന്‍, ജോമോന്‍ വര്‍ഗീസ് എന്നിവരുടേയും ടി. എം. ഹരിദാസ് (നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി), എം. അബ്ദുല്‍ സലീം എന്നിവരുടേയും പത്രികയും തള്ളിയിട്ടുണ്ട്.

Content Highlight: Nilambur by-election; News that SDPI candidate’s nomination was rejected is false




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related