ഭാഷ വിവാദം; എല്ലാവരും കമല്‍ ഹാസന്‍ മാപ്പ് പറയണമെന്നാണ് ആഗ്രഹിക്കുന്നത്; ചര്‍ച്ചയ്ക്ക് തയ്യാര്‍; കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കോമേഴ്‌സ്
ബെംഗളൂരു: ഭാഷ വിവാദത്തില്‍ കമല്‍ ഹാസന്‍ മാപ്പ് പറയണമെന്ന നിലപാട് ആവര്‍ത്തിച്ച് കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കോമേഴ്‌സ്. എല്ലാവരും തന്നെ കമല്‍ ഹാസന്‍ മാപ്പ് പറയണെമന്നാണ് ആഗ്രഹിക്കുന്നതെന്നും നടനമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് (കെ.എഫ്.സി.സി) അറിയിച്ചു.
കമല്‍ ഹാസന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ കാണാനും കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും തയ്യാറാണെന്നും കമല്‍ ഹാസന്‍ അയച്ച കത്ത് തങ്ങള്‍ ചര്‍ച്ച ചെയ്തതായും കെ.എഫ്.സി.സി പ്രതികരിച്ചു.
നടന്‍ മാപ്പ് പറയണമെന്ന് കര്‍ണാടക ഹൈക്കോടതി ഉത്തരവിട്ടതിനെത്തുടര്‍ന്ന് ചൊവ്വാഴ്ച ഫിലിം ചേമ്പര്‍ അടിയന്തര എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ കമല്‍ ഹാസന്റെ കത്ത് ഉള്‍പ്പെടെ ഇതുവരെ സംഭവിച്ച കാര്യങ്ങള്‍ എല്ലാം തന്നെ സംഘടന ചര്‍ച്ച ചെയ്യുകയുണ്ടായി.
കമല്‍ കത്തില്‍ പറഞ്ഞത് പോലെ, അയല്‍ സംസ്ഥാനങ്ങളുമായുള്ള സ്‌നേഹവും വിശ്വാസവും തങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും എന്നാല്‍ കന്നഡ അനുകൂല സംഘടനകളും സര്‍ക്കാരും സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളും ആഗ്രഹിക്കുന്നത് നിരുപാധികമായ ക്ഷമാപണമാണെന്ന് തങ്ങള്‍ തീരുമാനിച്ചതായും ചേംബര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.
തമിഴില്‍ നിന്നാണ് കന്നഡ ഉദ്ഭവിച്ചതെന്ന പരാമര്‍ശത്തില്‍ കമല്‍ ഹാസന്‍ മാപ്പ പറയണമെന്ന് കര്‍ണാടക ഹൈക്കോടതി ഇന്ന് (ചൊവ്വാഴ്ച്ച) വ്യക്തമാക്കിയിരുന്നു. കമല്‍ ഹാസന്റെ പരാമര്‍ശം കന്നഡക്കാരുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നും സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ താരം ക്ഷമാപണം നടത്തണമെന്നും സിംഗിള്‍ ജഡ്ജി ജസ്റ്റിസ് എം. നാഗപ്രസന്ന പറഞ്ഞു.
ഭാഷ വിവാദത്തിന് പിന്നാലെ തന്റെ പുതിയ ചിത്രം തഗ് ലൈഫിന് കര്‍ണാടകയില്‍ വിലക്ക് ഏര്‍പ്പെടുത്തിയ നടപടിക്കെതിരെ നിയമനടപടിയുമായി കമല്‍ ഹാസന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹരജിയിലാണ് തിരിച്ചടി നേരിട്ടത്.
ഒരു പൗരന്റെയും വികാരങ്ങളെ വ്രണപ്പെടുത്താന്‍ ആര്‍ക്കും അവകാശമില്ലെന്ന് നിരീക്ഷിച്ച കോടതി ഇത്തരമൊരു പ്രസ്താവന നടത്താന്‍ കമല്‍ ഹാസന്‍ ഒരു ചരിത്രകാരനാണോ അതോ ഭാഷാശാസ്ത്രജ്ഞനാണോ എന്നും ചോദിച്ചു.
തന്റെ പുതിയ സിനിമയായ തഗ് ലൈഫിന്റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു കമല്‍ ഹാസന്റെ വിവാദ പരാമര്‍ശം. കന്നഡ നടന്‍ ശിവരാജ്കുമാറിനെ ചൂണ്ടിക്കാട്ടിയാണ് നമ്മള്‍ രണ്ട് പേരും കുടുംബമാണെന്നും കാരണം തമിഴില്‍ നിന്നാണല്ലോ കന്നട ഉത്ഭവിച്ചതെന്ന് കമല്‍ ഹാസന്‍ പറഞ്ഞത്. ഈ പരാമര്‍ശമാണ് വിവാദത്തിന് കാരണമായത്.
തുടര്‍ന്ന് കമല്‍ ഹാസന്‍ പരസ്യമായി മാപ്പ് പറയുന്നത് വരെ തഗ് ലൈഫിന് കര്‍ണാടകയില്‍ വിലക്ക് ഏര്‍പ്പെടുത്തുമെന്ന് കര്‍ണാടക ഫിലം ചേംബര്‍ ഓഫ് കോമേഴ്‌സും അറിയിച്ചു. ജൂണ്‍ അഞ്ചിനാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചത്. ഈ സാഹചര്യത്തിലാണ് കമല്‍ ഹാസന്‍ ഹൈക്കോടതിയെ സമീപിച്ചത്. ചിത്രത്തിന്റെ സഹനിര്‍മാതാവ് കൂടിയാണ് കമല്‍ ഹാസന്‍.
Content Highlight: Language controversy; Everyone wants Kamal Haasan to apologize; Ready for discussion; Karnataka Film Chamber of Commerce