10
July, 2025

A News 365Times Venture

10
Thursday
July, 2025

A News 365Times Venture

ബീഹാറില്‍ ചോക്ലേറ്റ് മോഷ്ടിച്ചുവെന്നാരോപിച്ച് അഞ്ച് കുട്ടികളെ നഗ്നരാക്കി നടത്തി; കടയുടമ അറസ്റ്റില്‍

Date:

ബീഹാറില്‍ ചോക്ലേറ്റ് മോഷ്ടിച്ചുവെന്നാരോപിച്ച് അഞ്ച് കുട്ടികളെ നഗ്നരാക്കി നടത്തി; കടയുടമ അറസ്റ്റില്‍

പട്‌ന: ബീഹാറില്‍ ചോക്ലേറ്റ് മോഷ്ടിച്ചുവെന്നാരോപിച്ച് അഞ്ച് കുട്ടികളെ നഗ്നരായി നടത്തിച്ചതായി റിപ്പോര്‍ട്ട്. സീതാമര്‍ഹിയിലെ മല്ലഹി ഗ്രാമത്തിലാണ് സംഭവമെന്നാണ് റിപ്പോര്‍ട്ട്.

സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസ് വിഷയത്തില്‍ ഇടപെട്ടതെന്നും റിപ്പോര്‍ട്ടുണ്ട്. നിലവില്‍ കടയുടമക്കെതിരെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തതതായാണ് വിവരം.

കടയുടമയെയും മറ്റ് രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. വീഡിയോ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത ആളുകള്‍ക്കെതിരെയും നടപടിയെടുക്കുമെന്നും വിവരമുണ്ട്.

നിര്‍ബന്ധ പൂര്‍വം കുട്ടികളെ നഗ്നരാക്കുകയായിരുന്നുവെന്നും പരസ്പരം കയറുകൊണ്ട് കെട്ടി മാര്‍ക്കറ്റിലൂടെ ആളുകള്‍ക്കിടയിലൂടെ നടത്തിക്കുന്നതുമായ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചത്.

കുട്ടികളെ ചെരുപ്പ് മാല അണിയിച്ച് നടത്തിയതിന് പിന്നാലെ ക്യാമറയിലൂടെ അച്ഛന്റെ പേര് പറയാന്‍ നിര്‍ബന്ധിക്കുന്നതും മര്‍ദിക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാന്‍ സാധിക്കുന്നതായാണ് വിവരം.

കടയില്‍ നിന്ന് ചോക്ലേറ്റ് ബാര്‍ മോഷ്ടിച്ചുവെന്നും മോഷ്ടിക്കുമ്പോള്‍ കുട്ടികള്‍ പിടിക്കപ്പെട്ടുവെന്നുമാണ് കടയുടമ പറയുന്നത്. കുട്ടികളെ കളിയാക്കി ഇയാള്‍ അവരുടെ ചുറ്റും വടിയുമെടുത്ത് നടക്കുന്നതായും കാണാം.

വെളുത്ത ചോക്ക് കൊണ്ട് മുഖത്ത് വരച്ചതായും നാട്ടുകാര്‍ പരിഹസിക്കുന്നതും കളിയാക്കുന്നതും വീഡിയോയില്‍ കാണാം. നാട്ടുകാര്‍ ആരും കുട്ടികളെ ഇത്തരത്തില്‍ നടത്തുന്നതിനെ എതിര്‍ത്ത് സംസാരിക്കുന്നില്ലെന്നും എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.

Content Highlight: Shopkeeper arrested for stripping five children naked on suspicion of stealing chocolate in Bihar




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related