14
July, 2025

A News 365Times Venture

14
Monday
July, 2025

A News 365Times Venture

കോഴിക്കോട് അസം സ്വദേശിയായ യുവതിയെ ഭീഷണിപ്പെടുത്തി നിക്കാഹിന് നിര്‍ബന്ധിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

Date:

കോഴിക്കോട് അസം സ്വദേശിയായ യുവതിയെ ഭീഷണിപ്പെടുത്തി നിക്കാഹിന് നിര്‍ബന്ധിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കോഴിക്കോട്: കോഴിക്കോട് അസം സ്വദേശിയായ യുവതിയെ ഭീഷണിപ്പെടുത്തി നിക്കാഹിന് നിര്‍ബന്ധിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍. 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ താമരശ്ശേരി ഡി.വൈ.എസ്.പിയോട് കമ്മീഷന്‍ നിര്‍ദേശിച്ചു.

സംഭവത്തില്‍ ന്യൂസ് മലയാളം പുറത്ത് വിട്ട റിപ്പോര്‍ട്ടിന് പിന്നാലെയാണ് കമ്മീഷന്റെ ഇടപെടല്‍. മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥാണ് നിര്‍ദേശം നല്‍കിയത്. ജൂണ്‍ 26ന് കോഴിക്കോട് ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിങ്ങില്‍ കേസ് പരിഗണിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അസം യുവതിയെ ഭീഷണിപ്പെടുത്തി നിക്കാഹിന് നിര്‍ബന്ധിക്കുകയായിരുന്നു. ഫാമുടമകള്‍ ജീവനക്കാരായ തങ്ങളെ ഉപദ്രവിക്കുന്നുവെന്നും പെണ്‍കുട്ടിയെ നിക്കാഹ് ചെയ്യാന്‍ ശ്രമിച്ചുവെന്നും തിരുവമ്പാടി പൊലീസില്‍ കുടുംബം പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതിയില്‍ അധികൃതര്‍ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്ന ആരോപണവുമുണ്ട്.

Content Highlight: Human Rights Commission orders investigation into incident where a young woman from Assam was threatened and forced to perform Nikah in Kozhikode




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related