തമിഴ്‌നാട് നീലഗിരിയില്‍ കാട്ടാന ആക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടു
നീലഗിരി: തമിഴ്‌നാട് നീലഗിരി ജില്ലയിലെ കാട്ടാന ആക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടു. നീലഗിരി ജില്ലയിലെ പന്തല്ലൂര്‍, ചന്തക്കുന്ന് സ്വദേശിയായ ജോയ് (58) ആണ് കൊല്ലപ്പെട്ടത്.
എട്ട് മണിയോടെയാണ് ആക്രമണം നടന്നത്. കടയില്‍ പോയി വീട്ടിലേക്ക് മടങ്ങവെ ആന ആക്രമിക്കുകയായിരുന്നു. ജോയിയുടെ മൃതദേഹം പന്തല്ലൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ജോയ് കൃഷിക്കാരനാണ്. ബത്തേരിയോട് ചേര്‍ന്ന് നില്‍ക്കുന്ന അതിര്‍ത്തി പ്രദേശമാണ് ജോയിയുടെ ഗ്രാമം. സംഭവത്തില്‍ വനം വകുപ്പ് അന്വേഷണം ആരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
Content Highlight: Malayali killed in wild elephant attack in Tamil Nadu’s Nilgiris