13
July, 2025

A News 365Times Venture

13
Sunday
July, 2025

A News 365Times Venture

ജമാഅത്തെ ഇസ്‌ലാമിക്കുള്ള വി.ഡി. സതീശന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ് ആര്‍.എസ്.എസിനെതിരായ പോരാട്ടത്തിന്റെ ശക്തി കുറക്കാനുള്ള തന്ത്രമല്ലേ? മുഹമ്മദ് റിയാസ്

Date:



Kerala News


ജമാഅത്തെ ഇസ്‌ലാമിക്കുള്ള വി.ഡി. സതീശന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ് ആര്‍.എസ്.എസിനെതിരായ പോരാട്ടത്തിന്റെ ശക്തി കുറക്കാനുള്ള തന്ത്രമല്ലേ? മുഹമ്മദ് റിയാസ്

കോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമി മതരാഷ്ട്രവാദം ഉപേക്ഷിച്ചു എന്ന പ്രതിപക്ഷനേതാവിന്റെ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി മന്ത്രി മുഹമ്മദ് റിയാസും. ജമാഅത്തെ ഇസ്‌ലാമിയുടെ പ്രവര്‍ത്തനം പൊളിറ്റിക്കല്‍ ഇസ്‌ലാമിന്റെ പ്രത്യയശാസ്ത്രത്തിലൂന്നിയാണെന്ന് കേരളത്തിലെ ജനങ്ങള്‍ക്കറിയാമെന്നും എന്നിട്ടും എന്തര്‍ത്ഥത്തിലാണ് പ്രതിപക്ഷനേതാവ് ഇത്തരമൊരു പ്രസ്താവന നടത്തിയതെന്നും മുഹമ്മദ് റിയാസ് ചോദിച്ചു.

ഇങ്ങനെയൊരു ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതിലൂടെ സെക്കുലര്‍ രാഷ്ട്രത്തിനു പകരം മതരാഷ്ട്രം ഉയര്‍ത്തിപ്പിടിക്കുന്ന ജമാഅത്തെ ഇസ്‌ലാമിയെ വെള്ളപൂശാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും മുഹമ്മദ് റിയാസ് ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റ് വഴിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഈ നിലപാട് ആര്‍.എസ്.എസ് ഉയര്‍ത്തുന്ന മതരാഷ്ട്ര വാദത്തിനെതിരെയുള്ള പോരാട്ടത്തിന്റെ ശക്തി കുറക്കുവാനുള്ള തന്ത്രമല്ലേയെന്ന് മന്ത്രി ചോദിച്ചു. യു.ഡി.എഫിനൊപ്പമുള്ള മതനിരപേക്ഷരായ ആളുകള്‍ പോലും ഈ വാദം അംഗീകരിക്കുമോ എന്ന സംശയവും മന്ത്രി പ്രകടിപ്പിക്കുന്നുണ്ട്‌.

മതനിരപേക്ഷ കേരളത്തിലെ മനുഷ്യസാഹോദര്യം ആഗ്രഹിക്കുന്ന മഹാഭൂരിപക്ഷം വരുന്നവര്‍ പ്രതിപക്ഷ നേതാവിന്റെ നിലപാടിന് ചുട്ട മറുപടി നല്‍കുക തന്നെ ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വെല്‍ഫെയര്‍ പാര്‍ട്ടി നിലമ്പൂര്‍ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വി.ഡി സതീശന്‍ ജമാഅത്തെ ഇസ്‌ലാമിയെ അനുകൂലിച്ച് മാധ്യമങ്ങളോട് സംസാരിച്ചത്. മുസ്‌ലിം സംഘടനകളില്‍ വ്യക്തമായ രാഷ്ട്രീയ നിലപാടുള്ള സംഘടനയാണ് ജമാഅത്തെ ഇസ്‌ലാമിയെന്നും അവരുടെ പിന്തുണ സ്വാഗതം ചെയ്യുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു.

പ്രതിപക്ഷ നേതാവിന്റെ നിലപാടിനെതിരെ എ.പി സുന്നി കാന്തപുരം വിഭാഗവും വിമര്‍ശനം ഉന്നയിച്ചിരുന്നു. വി.ഡി. സതീശന്റെ പ്രസ്താവന ജമാഅത്തെ ഇസ്‌ലാമിയെ വെള്ളപൂശുന്ന തരത്തിലുള്ളതാണെന്നും ജമാഅത്തെ ഇസ്‌ലാമി മതരാഷ്ട്രവാദം ഉപേക്ഷിച്ചെന്ന വാദം തെറ്റാണെന്നും എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി റഹ്‌മത്തുള്ള സഖാഫി പറഞ്ഞു.

‘മതരാഷ്ട്ര വാദത്തില്‍ നിന്ന് ജമാഅത്തെ ഇസ്‌ലാമി പിന്മാറിയെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയാണ് വലിയ അപകടമുണ്ടാക്കുന്നത്. അത് വലിയ പ്രത്യാഘതങ്ങളുണ്ടാക്കുന്നതാണ്. ആര്‍.എസ്.എസ് പോലുള്ള സംഘടനകള്‍ക്ക് ആയുധമാക്കാന്‍ പറ്റുന്ന പ്രസ്താവനയാണ്. ജമാഅത്തെ ഇസ്‌ലാമിയെക്കുറിച്ച് വേണ്ടപോലെ പഠിക്കാതെയാണ് പ്രതിപക്ഷ നേതാവ് അഭിപ്രായം പറഞ്ഞതെന്നാണ് എനിക്ക് തോന്നുന്നത്,’റഹ്‌മത്തുള്ള സഖാഫി അഭിപ്രായപ്പെട്ടു.

Content Highlight: P.A. Muhammad Riyas criticise V.D.Satheeshan on his remark on Jamaat-e-Islami




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related