വയനാട് ഉരുൾപൊട്ടൽ; ദുരന്തബാധിതരുടെ വായ്പ എഴുതി തള്ളാൻ അധികാരമില്ലെന്ന് കേന്ദ്രം
കൊച്ചി: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ വായ്പ എഴുതി തള്ളുന്നതിൽ ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് അധികാരമില്ലെന്ന് കേന്ദ്രസർക്കാർ. ഹൈക്കോടതിയിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
ദുരന്തനിവാരണത്തിലെ ബന്ധപ്പെട്ട വകുപ്പ് മാർച്ച് 26ന് ഒഴിവാക്കിയിരുന്നുവെന്നും കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. വായ്പ എഴുതി തള്ളുന്നതിൽ ശുപാർശ ചെയ്യാൻ അധികാരമില്ലെന്നാണ് കേന്ദ്രത്തിന്റെ വാദം.
വയനാട് ദുരന്തബാധിതരുടെ വായ്പ എഴുതി തള്ളുന്നതുമായി ബന്ധപ്പെട്ട നിലപാട് അറിയിക്കാൻ കേന്ദ്ര സർക്കാരിനോട് നിരവധി തവണ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ വിശദീകരണം.
updating…
Content Highlight: Wayanad landslide: Centre says it has no authority to waive loans of disaster victims