8
July, 2025

A News 365Times Venture

8
Tuesday
July, 2025

A News 365Times Venture

ഞങ്ങൾക്ക് അപൂർവ ധാതുക്കൾ അവർക്ക് കോളേജ് പ്രവേശനം; ചൈനയുമായുള്ള വ്യാപാര കരാർ പൂർത്തിയായെന്ന് ട്രംപ്

Date:



World News


ഞങ്ങൾക്ക് അപൂർവ ധാതുക്കൾ അവർക്ക് കോളേജ് പ്രവേശനം; ചൈനയുമായുള്ള വ്യാപാര കരാർ പൂർത്തിയായെന്ന് ട്രംപ്

വാഷിങ്ടൺ‍: യു.സ്- ചൈന തമ്മിലുള്ള വ്യാപാര കരാർ പൂർത്തിയായെന്ന പ്രഖ്യാപനവുമായി ഡൊണാൾഡ് ട്രംപ്. കരാറിന്റെ ഭാ​ഗമായി കാന്തങ്ങളും അപൂർവ ധാതുക്കളും ചൈനയിൽ നിന്നും ലഭിക്കുമെന്നുമാണ് വിവരം.

അമേരിക്കൻ കോളേജുകളിലും സർവകലാശാലകളിലും ചൈനീസ് വിദ്യാർത്ഥികൾക്ക് പ്രവേശനം ലഭിക്കുമെന്നും പ്രവേശനം തുടരാനുള്ള വ്യവസ്ഥകൾ കരാറിൽ ഉൾപ്പെടുന്നുവെന്നും ട്രംപ് അറിയിച്ചു. ഇരു രാജ്യങ്ങൾക്കും കരാർ മികച്ച വിജയമായിരിക്കുമെന്നും ട്രംപ് മറ്റൊരു പോസ്റ്റിൽ പറഞ്ഞു.

അധികാരത്തിന് വിധേയമായി ചൈനക്ക് മേൽ യു.സ് 55 ശതമാനം താരിഫ് ചുമത്തുമെന്നും ചൈന പത്ത് ശതമാനം താരിഫ് ഏർപ്പെടുത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചു. ചൈനയുമായുള്ള കരാർ പൂർത്തിയായെന്നും പ്രസിഡന്റുമായുള്ള ചർച്ചകൾ അന്തിമമായ അം​ഗീകാരത്തിലാണെന്നും ട്രംപ് പറഞ്ഞു.

ലണ്ടനിൽ നടന്ന ചർച്ചക്ക് ശേഷം കരാർ ഇരുരാജ്യങ്ങളെയും ശക്തിപ്പെടുത്തുന്നുവെന്ന് യു.എസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക് പറഞ്ഞിരുന്നു. ജനീവയിൽ നടന്ന പ്രാഥമിക ചർച്ചയെ ശക്തിപ്പെടുത്തുന്നതാണിതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പ്രധാന ധാതുക്കളുടെ കയറ്റുമതിയിൽ ചൈന പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെത്തുടർന്ന് ജനീവ കരാർ സ്തംഭിച്ചിരുന്നു. തുടർന്ന് ട്രംപ് ഭരണകൂടം സ്വന്തം കയറ്റുമതിക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. സെമികണ്ടക്ടർ ഡിസൈൻ സോഫ്റ്റ്‌വെയർ, വിമാനങ്ങൾ, മറ്റ് സെൻസിറ്റീവ് വസ്തുക്കൾ എന്നിവ ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്നതിനടക്കമായിരുന്നു നിയന്ത്രണം.

അമേരിക്കയിലെ ചൈനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് വൈറ്റ് ഹൗസ് 145% തീരുവ പ്രഖ്യാപിച്ചതിന് പിന്നാലെ അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്കുള്ള തീരുവ 125 ശതമാനമാക്കി ചൈനയും പ്രഖ്യാപിച്ചിരുന്നു. ചൈനയില്‍ നിന്ന് മയക്കുമരുന്നായ ഫെന്റാനിലിന്‍ കടത്തുന്നതായി ആരോപിച്ചാണ് 20% അധിക താരിഫ് വൈറ്റ് ഹൗസ് ചുമത്തിയത്.

മറ്റ് ലോകരാജ്യങ്ങള്‍ക്കുള്ള പകരച്ചുങ്കം നടപ്പിലാക്കുന്നതിന് മൂന്ന് മാസം സാവകാശം അനുവദിച്ച ട്രംപ് ചൈനയെ മാത്രമാണ് ഇളവില്‍ നിന്ന് ഒഴിവാക്കിയത്. എന്നാല്‍ ട്രംപിന് മുന്നില്‍ അടിയറവ് പറയില്ലെന്ന് തീരുമാനത്തോടെ വ്യാപാരയുദ്ധത്തില്‍ ട്രംപിനോട് പോരാടാന്‍ മറ്റ് രാജ്യങ്ങളെക്കൂടി കൂടെ കൂട്ടാനുള്ള ശ്രമത്തിലാണ് ചൈന.

ഇതിന്റെ ഭാഗമായി യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്‌നുമായും ചൈന ചര്‍ച്ച നടത്തിയിരുന്നു. കൂടാതെ ട്രംപിന്റെ ഈ അസമത്വത്തിനെതിരെ ലോക വ്യാപാര സംഘടനയേയും ചൈന സമീപിച്ചിരുന്നു.

Content Highlight: We have rare minerals, they have college admissions; Trump says trade deal with China is complete




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related