14
July, 2025

A News 365Times Venture

14
Monday
July, 2025

A News 365Times Venture

ക്ഷേത്രത്തിന് നേരെ ബീഫ് എറിഞ്ഞെന്നാരോപണം; വര്‍ഗീയ സംഘര്‍ഷത്തില്‍ അക്രമികളെ കണ്ടാലുടന്‍ വെടിവെക്കാന്‍ ഉത്തരവിട്ട് അസം മുഖ്യമന്ത്രി

Date:



national news


ക്ഷേത്രത്തിന് നേരെ ബീഫ് എറിഞ്ഞെന്നാരോപണം; വര്‍ഗീയ സംഘര്‍ഷത്തില്‍ അക്രമികളെ കണ്ടാലുടന്‍ വെടിവെക്കാന്‍ ഉത്തരവിട്ട് അസം മുഖ്യമന്ത്രി

ഗുവാഹത്തി: അസമിലെ ധുബ്രി ജില്ലയിലെ ഹിന്ദു ക്ഷേത്രത്തിന് സമീപം പശു മാംസം എറിഞ്ഞുവെന്നാരോപിച്ച് വര്‍ഗീയ സംഘര്‍ഷം തുടരുന്നതിനിടെ ജില്ലയില്‍ അക്രമികളെ കണ്ടാലുടന്‍ വെടിവെക്കാന്‍ (shoot at sight) ഉത്തരവിട്ട് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ആരെങ്കിലും കല്ലെറിഞ്ഞാലോ സംശയാസ്പദമായ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുകയോ ചെയ്താല്‍ ഉടന്‍ വെടിവെക്കുമെന്ന് ഹിമന്ത പറഞ്ഞു.

ഈദ് കഴിഞ്ഞ ഒരു ദിവസത്തിന് ശേഷം ഹനുമാന്‍ ക്ഷേത്രത്തില്‍ നിന്ന് ഒരു പശുവിന്റ തല കണ്ടെത്തിയതിനെ തുടര്‍ന്ന് ധുബ്രിയില്‍ സംഘര്‍ഷം ആരംഭിക്കുകയായിരുന്നു. ക്രമസമാധാന പാലനത്തിനായി റാപ്പിഡ് ആക്ഷന്‍ ഫോഴ്സും (ആര്‍.എ.എഫ്) സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്സും (സി.ആര്‍പി.എഫ്) നഗരത്തില്‍ വിന്യസിച്ചിട്ടുണ്ട്.

‘സമാധാനം തകര്‍ക്കാന്‍ ധുബ്രിയില്‍ ഒരു വര്‍ഗീയ സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. കണ്ടാലുടന്‍ വെടിവെക്കാന്‍ ഞാന്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ആരെങ്കിലും കല്ലെറിയുകയും അവരുടെ പ്രവൃത്തികളില്‍ പൊലീസിന് സംശയം തോന്നുകയും ചെയ്താല്‍ ഉടന്‍ വെടിവെക്കും,’ ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു.

ക്ഷേത്രങ്ങളെയും, പ്രാര്‍ത്ഥനാ ഹാളുകളെയും, പുണ്യസ്ഥലങ്ങളെയും അശുദ്ധമാക്കുന്നവര്‍ക്കെതിരെ ഒരു വിട്ടുവീഴ്ചയും കാണിക്കരുതെന്ന് നിയമപാലകര്‍ക്ക് നിര്‍ദേശം നല്‍കിയതായും ഹിമന്ത കൂട്ടിച്ചേര്‍ത്തു. ഹനുമാന്‍ മന്ദിറില്‍ ബീഫ് എറിഞ്ഞ സംഭവം ഒരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ടവരെ വെറുതെ വിടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജണ്‍ ഏഴിന് ഈദിന് ശേഷമാണ് ധുബ്രിയിലെ ക്ഷേത്രത്തിന് സമീപം മാംസങ്ങള്‍ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഇതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ത്തില്‍ പച്ചക്കറി കച്ചവടക്കാര്‍ക്കും റിക്ഷ ഡ്രൈവര്‍ക്കും പരിക്കേറ്റിരുന്നു. പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും പൊതുജനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

അതേസമയം ധുബ്രി നഗരത്തിലെ സ്ഥിതിഗതികള്‍ നിലവില്‍ നിയന്ത്രണത്തിലാണെന്ന് ധുബ്രി ജില്ലാ കമ്മീഷണര്‍ ദിബാകര്‍ നാഥ് പറഞ്ഞു. കടകളും മാര്‍ക്കറ്റുകളും ഇപ്പോള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight:  Shoot-at-sight order issued in Dhubri district at Assam due to communal tension




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related