18
July, 2025

A News 365Times Venture

18
Friday
July, 2025

A News 365Times Venture

തെലങ്കാന മോഡലില്‍ ജാതി സെന്‍സസ് നടത്തൂ; കേന്ദ്ര സര്‍ക്കാരിനോട് സച്ചിന്‍ പൈലറ്റ്

Date:

തെലങ്കാന മോഡലില്‍ ജാതി സെന്‍സസ് നടത്തൂ; കേന്ദ്ര സര്‍ക്കാരിനോട് സച്ചിന്‍ പൈലറ്റ്

ന്യൂദല്‍ഹി: ജാതി സെന്‍സസില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. സെന്‍സസിനായി കേന്ദ്രം വിലയിരുത്തിയ തുക പരിമിതിമാണെന്നും നടപടിക്രമങ്ങള്‍ വൈകിപ്പിക്കുകയാണെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കൂടിയായ പൈലറ്റ് ആരോപിച്ചു. ഇന്ദിരാ ഭവനില്‍ നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സച്ചിന്‍ പൈലറ്റ്.

സര്‍ക്കാരിന്റെ പ്രഖ്യാപനം വാര്‍ത്തകള്‍ക്കായി തലക്കെട്ടുകള്‍ സൃഷ്ടിക്കാന്‍ വേണ്ടിയുള്ളതായിരുന്നെന്നും സുതാര്യതയാണ് സെന്‍സസില്‍ വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തെലങ്കാനയുടെ മാതൃകയില്‍ ജാതി സെന്‍സസ് നടത്തണമെന്നും സച്ചിന്‍ പൈലറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.

തെലങ്കാനയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ജാതി സെന്‍സസ് വളരെ മികച്ച രീതിയിലാണ് നടത്തിയതെന്നും അദ്ദേഹം അവകാശപ്പെട്ടു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയല്ല മറിച്ച് എന്‍.ജി.ഒകളെയും സാങ്കേതിക വിദഗ്ധരെയുമാണ് തെലങ്കാന സര്‍വേക്കായി നിയോഗിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി.

ജാതി സെന്‍സസ് എന്ന ആവശ്യം കോണ്‍ഗ്രസ് ആണ് ഉന്നയിച്ചതെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വര്‍ഷങ്ങളായി ഈ വിഷയം ഉന്നയിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘പാര്‍ട്ടിയുടെ നിരന്തരവും ശക്തവുമായ ആവശ്യം കണക്കിലെടുത്താണ് മോദി സര്‍ക്കാര്‍ ജാതി സെന്‍സസ് പ്രഖ്യാപിച്ചത്. എന്നിട്ടും, വസ്തുതാ വിരുദ്ധമായി കഥയാണ് പറയുന്നത്,’ സച്ചില്‍ പൈലറ്റ് പറഞ്ഞു.

ഒരു വ്യക്തിയുടെ ജാതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുക എന്നത് മാത്രമല്ല ജാതി സെന്‍സസിന്റെ ലക്ഷ്യമെന്നും മറിച്ച് കുടുംബങ്ങളുടെ ജീവിത സാഹചര്യങ്ങള്‍ മനസിലാക്കി ഉപജീവനമാര്‍ഗം മെച്ചപ്പെടുത്തുന്നതിനുള്ള നയങ്ങള്‍ രൂപീകരിക്കുകയാണ് ചെയ്യേണ്ടതെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.

ജാതി സെന്‍സസില്‍ സര്‍ക്കാരിന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ചും പൈലറ്റ് സംശയം പ്രകടിപ്പിച്ചു. സെന്‍സസിന് ആവശ്യമായ ഫണ്ട് 10,000 കോടി രൂപയാണെന്നും അതേസമയം സര്‍ക്കാര്‍ 574 കോടി രൂപ മാത്രമാണ് അനുവദിച്ചിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജാതി സെന്‍സസ് നടത്തിയ തെലങ്കാന സര്‍ക്കാര്‍ അതിന്റെ റിപ്പോര്‍ട്ടുകളും മാസങ്ങള്‍ക്ക് മുമ്പ് പുറത്തുവിട്ടിരുന്നു. സംസ്ഥാനത്തെ 3.7 കോടി ജനസംഖ്യയുടെ 56.33 ശതമാനവും പിന്നോക്ക വിഭാഗത്തില്‍പ്പെട്ടവരാണെന്ന് സെന്‍സസിലൂടെ കണ്ടെത്തിയത്. തെലങ്കാനയിലെ മൊത്തം ജനസംഖ്യയില്‍ 50.51 ശതമാനം പുരുഷന്മാരും 49.45 ശതമാനം സ്ത്രീകളുമാണ്.

റിപ്പോര്‍ട്ട് അനുസരിച്ച്, തെലങ്കാനയിലെ 56.33 ശതമാനം പിന്നോക്ക വിഭാഗക്കാരില്‍ 10.08 ശതമാനം ഒ.ബി.സി മുസ്‌ലിങ്ങളാണ്. സംസ്ഥാനത്തെ മൊത്തം ജനസംഖ്യയുടെ 17.43 ശതമാനം പട്ടികജാതിക്കാരും 10.45 ശതമാനം പട്ടികവര്‍ഗക്കാരുമാണ്. സെന്‍സസിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം സംവരണത്തിനുള്ള മാനദണ്ഡങ്ങളും തെലങ്കാന സര്‍ക്കാര്‍ പരിഷ്‌ക്കരിച്ചിരുന്നു.

Content Highlight: Conduct caste census on Telangana model; Sachin Pilot tells central government




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related