നിലമ്പൂരുകാര്‍ ഇന്ന് പോളിങ് ബൂത്തിലേക്ക്; വോട്ടെടുപ്പ് രാവിലെ ഏഴ് മണി മുതല്‍
നിലമ്പൂര്‍: നിലമ്പൂര്‍ നിയോജകമണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ഇന്ന്. ഇന്ന് രാവിലെ ഏഴ് മണിയോടെ വോട്ടെടുപ്പ് ആരംഭിക്കും. വൈകിട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ് സമയം.
ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച് മോക്ക് പോളിങ് ആരംഭിച്ചതായാണ് വിവരം. 263 പോളിങ്ങ് സ്‌റ്റേഷനുകളിലായി 2,32,384 വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തുമെന്നാണ് കണക്ക്.
2,32,384 വോട്ടര്‍മാരില്‍ 1,18,889 സ്ത്രീ വോട്ടര്‍മാരും 1,13,486 പുരുഷ വോട്ടര്‍മാരുമാണ് ഉള്ളത്. തെരഞ്ഞെടുപ്പ് സുരക്ഷയ്ക്ക് 1200 പൊലീസ് ഉദ്യോഗസ്ഥരെയും കേന്ദ്രസേനയും നിയമിച്ചതായാണ് വിവരം.
അതേസമയം നിലമ്പൂരില്‍ 14 പ്രശ്‌ന സാധ്യത ബൂത്തുകളുള്ളതായും വനത്തിനുള്ളില്‍ ആദിവാസി മേഖലകളില്‍ മൂന്ന് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നതെന്നുമാണ് വിവരം.
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം. സ്വരാജ്, മാങ്കൂത്ത് സര്‍ക്കാര്‍ എല്‍.പി സ്‌കൂളിലും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ ആര്യാടന്‍ ഷൗക്കത്ത് നിലമ്പൂര്‍ സര്‍ക്കാര്‍ എല്‍.പി സ്‌കൂളിലും എന്‍.ഡി.എ സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജ് മാര്‍ത്തോമ ഹയര്‍സെക്കന്ററി സ്‌കൂളിലും വോട്ട് രേഖപ്പെടുത്തു. അതേസമയം പി.വി അന്‍വറിന് നിലമ്പൂര്‍ മണ്ഡലത്തില്‍ വോട്ടില്ല.
Content Highlight: Nilambur residents to head to polling booths today; voting begins at 7 am