9
July, 2025

A News 365Times Venture

9
Wednesday
July, 2025

A News 365Times Venture

സദാചാര പൊലീസിങ് തന്നെയാണ് മകളുടെ മരണകാരണമെന്ന് പിതാവ്; എസ്.ഡി.പി.ഐ ഓഫീസിനുള്ളിലെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്

Date:

സദാചാര പൊലീസിങ് തന്നെയാണ് മകളുടെ മരണകാരണമെന്ന് പിതാവ്; എസ്.ഡി.പി.ഐ ഓഫീസിനുള്ളിലെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്

കണ്ണൂർ: സദാചാര പൊലീസിങ് തന്നെയാണ് മകളുടെ മരണകാരണമെന്ന് കണ്ണൂരിൽ ആത്മഹത്യ ചെയ്ത റെസീനയുടെ പിതാവ്. ന്യൂസ് മലയാളത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആത്മഹത്യയുമായി ബന്ധപ്പെട്ട് യുവതിയുടെ കുടുംബത്തിൽ നിന്ന് തന്നെ രണ്ട് അഭിപ്രായം പുറത്ത് വന്നിരിക്കുകയാണിപ്പോൾ.

സദാചാര പോലീസിങ്ങിന് ശേഷം മകൾ കടുത്ത മാനസിക സംഘർഷത്തിലായിരുന്നെന്ന് റെസീനയുടെ പിതാവ് പറഞ്ഞു. ഞാറാഴ്ച വൈകുന്നേരം തനിക്കൊരു കോൾ വന്നെന്നും ആ കോളിൽ പറഞ്ഞിരുന്നത് നിങ്ങളുടെ മകളെ കായലോട്‌ പറമ്പായിൽ വെച്ച് പിടിച്ചിട്ടുണ്ടെന്നായിരുന്നു മറുവശത്ത് നിന്ന് പറഞ്ഞത്.

ഉടൻ തന്നെ അങ്ങോട്ടെത്തണമെന്ന് പറഞ്ഞതിനാൽ താൻ അവിടെ പോയെന്നും പെൺകുട്ടിയുടെ പിതാവ് പറയുന്നു. ‘അവിടെ ചെന്നപ്പോൾ ഒഒരാളെ 20 ഓളം പേർ ചോദ്യം ചെയ്യുന്നതായിരുന്നു കണ്ടത്. എന്റെ മകളെവിടെയെന്ന് ചോദിച്ചു. മകളെ വീട്ടിലേക്ക് പറഞ്ഞയച്ചെന്നായിരുന്നു മറുപടി,’ പിതാവ് പറഞ്ഞു.

വീട്ടിലെത്തി ചോദിച്ചപ്പോൾ തന്നെ റോഡിൽ വെച്ച് അപമാനിച്ചെന്നും തന്നെയും ആൺ സുഹൃത്തിനെയും ചോദ്യം ചെയ്തെന്നെന്നും മകൾ പറഞ്ഞു. പിന്നീട് കാര്യങ്ങൾ വിശദമായി സംസാരിക്കാൻ മകൾ തയാറായില്ലെന്നും അദ്ദേഹം പറയുന്നു. പിന്നീടുള്ള ദിവസം മകൾ വളരെ മനോ വിഷമത്തിലായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

പിന്നാലെയാകാം മകളുടെ ആത്മഹത്യയെന്നാണ് റസീനയുടെ പിതാവ് സംശയിക്കുന്നു. സദാചാര പൊലീസിങ് നടന്നിട്ടുണ്ടെന്ന് റസീനയുടെ പിതാവ് തന്നെ ശരിവെക്കുകയാണ്.

എന്നാൽ റസീനയുടെ മാതാവ് പറഞ്ഞത് യുവതിയുടെ ആണ്‍സുഹൃത്താണ് ആത്മഹത്യക്ക് കാരണമെന്നും യുവതിയുടെ പണവും സ്വര്‍ണവുമടക്കം സുഹൃത്ത് തട്ടിയെടുത്തിരുന്നുവെന്നുമായിരുന്നു. എസ്.ഡി.പി.ഐയുടെ ഓഫീസിൽ വെച്ച് സദാചാര പൊലീസിങ് അല്ല നടന്നതെന്നും മറിച്ച് ചർച്ചയാണ് ഉണ്ടായതെന്നാണ് പെൺകുട്ടിയുടെ അമ്മ പറയുന്നത്. എസ്.ഡി.പി.ഐ നേതാക്കളും ഇത് തന്നെയാണ് പറയുന്നത്.

അതേസമയം എസ്.ഡി.പി.ഐ ഓഫീസിനുള്ളിലെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. പെൺകുട്ടിയും ആൺസുഹൃത്തും ബന്ധുക്കളോടൊപ്പം ഇരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. പെൺകുട്ടി ആത്മഹത്യാ കുറിപ്പിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ ശരിവെക്കുന്നതാണ് പുറത്ത് വന്നിട്ടുള്ള ദൃശ്യങ്ങൾ.

 

Content Highlight: Father says morality policing is the cause of his daughter’s death; more footage from inside SDPI office released




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related