11
July, 2025

A News 365Times Venture

11
Friday
July, 2025

A News 365Times Venture

ഖമനേനിയുടെ ഉപദേശകന്‍ ഇസ്രഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടില്ല; കത്ത് പുറത്ത്‌ വിട്ട് ഇറാന്‍ ഇറാന്‍ സ്റ്റേറ്റ് മീഡിയ

Date:

ഖമനേനിയുടെ ഉപദേശകന്‍ ഇസ്രഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടില്ല; കത്ത് പുറത്ത്‌ വിട്ട് ഇറാന്‍ ഇറാന്‍ സ്റ്റേറ്റ് മീഡിയ

ടെഹ്‌റാന്‍: ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമനേനിയുടെ ഉപദേശകന്‍ ഇസ്രഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത നിഷേധിച്ച് ഇറാന്‍. ഖമനേനിയുടെ ഉപദേശകനായ അലി ഷംഖാനി കൊല്ലപ്പെട്ടെന്ന വാര്‍ത്ത തെറ്റാണെന്ന് ഇറാന്‍ സ്റ്റേറ്റ് മീഡിയയാണ് റിപ്പോര്‍ട്ട് ചെയ്തത്.

അലി ഖമേനേനിയെ അഭിസംബോധന ചെയ്ത് ഷംഖാനി എഴുതിയ കത്ത് ഇന്ന് (വെള്ളിയാഴ്ച്ച) ഇറാനിലെ സ്റ്റേറ്റ് മീഡിയ പുറത്തുവിട്ടു. ഈ കത്തില്‍ താന്‍ ജീവിച്ചിരിപ്പുണ്ടെന്ന് ഷംഖാനി വെളിപ്പെടുത്തുകയായിരുന്നു.

‘ഞാന്‍ ജീവിച്ചിരിപ്പുണ്ട്, സ്വയം ത്യാഗം ചെയ്യാന്‍ തയ്യാറാണ്. വിജയം അടുത്തിരിക്കുന്നു. ഇറാന്റെ പേര് പതിവുപോലെ ചരിത്രത്തില്‍ അനശ്വരമാക്കപ്പെടും,’ എന്നും കത്തില്‍ പറയുന്നുണ്ട്.

ജൂണ്‍ 13ന് പുലര്‍ച്ചെ നടന്ന ഇസ്രഈല്‍ ആക്രമണത്തില്‍ ഷംഖാനി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അന്നത്തെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട മുതിര്‍ന്ന ഇറാനിയന്‍ ഉദ്യോഗസ്ഥരില്‍ അലി ഷംഖാനിയും ഉള്‍പ്പെട്ടിരുന്നു എന്നാണ് റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നത്.

ഷംഖാനിയുടെ വീട്ടില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ അദ്ദേഹം കൊല്ലപ്പെട്ടുവെന്നാണ് ഇസ്രഈലി, ഇറാനിയന്‍ മാധ്യമങ്ങള്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

അതേസമയം സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഷംഖാനിയെ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ഐ.ആര്‍.എന്‍.എ, തസ്‌നിം, ഫാര്‍സ് എന്നിവയുള്‍പ്പെടെ നിരവധി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ അദ്ദേഹത്തിന്റെ പുതിയ ഫോട്ടോകളൊന്നും പുറത്തുവിട്ടിട്ടില്ല.

അതേസമയം ഇസ്രഈല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഒരു സമാധാന ചര്‍ച്ചകളും ഫലവത്താകില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ച്ചി പ്രതികരിച്ചു. ആക്രമണം അവസാനിക്കാത്തിടത്തോളം ചര്‍ച്ചകള്‍ നടത്തിയിട്ട് കാര്യമില്ലെന്നും അവ അര്‍ത്ഥ ശൂന്യമാണെന്ന് ഇറാന്‍ ഇതിനകം വ്യക്തമാക്കിയിട്ടുണ്ടെന്നും അരഗ്ച്ചി കൂട്ടിച്ചേര്‍ത്തു.

ഇറാനെതിരായ ആക്രമണത്തില്‍ ഇസ്രഈലിന്റെ പങ്കാളി യു.എസ് ആണെന്ന് ഇറാന്‍ കരുതുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇസ്രഈല്‍ ഭരണകൂടത്തെ പിന്തുണച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ പ്രസ്താവനകളെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇറാനെതിരായ കുറ്റകൃത്യത്തില്‍ പങ്കാളിയായ അമേരിക്കയുമായി സംസാരിക്കാന്‍ താത്പര്യമില്ലെന്നും  അരഗ്ച്ചി പറഞ്ഞു.

Content Highlight: Khamenei’s advisor Ali Shamkhani not killed in Israeli attack; Iranian state TV releases letter




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related