14
July, 2025

A News 365Times Venture

14
Monday
July, 2025

A News 365Times Venture

ഇറാനുമായുള്ള സംഘർഷം നീണ്ടാൽ ഇസ്രഈൽ തകരും അവർക്ക് അവശേഷിക്കുന്നത് 12 ദിവസത്തേക്കുള്ള ആയുധങ്ങൾ മാത്രം- എം.കെ ഭദ്രകുമാർ

Date:



Kerala News


ഇറാനുമായുള്ള സംഘർഷം നീണ്ടാൽ ഇസ്രഈൽ തകരും അവർക്ക് അവശേഷിക്കുന്നത് 12 ദിവസത്തേക്കുള്ള ആയുധങ്ങൾ മാത്രം: എം.കെ ഭദ്രകുമാർ

തിരുവനന്തപുരം: ഇസ്രാഈൽ- ഇറാൻ സംഘർഷം നീണ്ടാൽ ഇസ്രഈൽ തകരുമെന്ന് നയതന്ത്ര വിദഗ്ധനും മുന്‍ അംബാസിഡറുമായ എം.കെ ഭദ്രകുമാർ. ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാഷിങ്ടൺ പോസ്റ്റ് മൂന്ന് ദിവസം മുമ്പ് പുറത്ത് വിട്ട ഒരു റിപ്പോർട്ടിൽ ഇസ്രഈലിന്റെ മൊത്തം ആയുധ ശേഖരം 12 ദിവസത്തേക്ക് മാത്രമേ തികയുകയുള്ളുവെന്ന് പറയുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

‘ട്രംപ് ഈ യുദ്ധത്തിലേക്ക് കടക്കുകയാണെങ്കിൽ എന്താണ് ചെയ്യുക എന്നതിനും വ്യക്തതയുണ്ട്. ഇറാന്റെ ആണവകേന്ദ്രം നിലനിൽക്കുന്നത് ഫോർദോ എന്ന മലപ്രദേശത്താണ്. ഏകദേശം അരകിലോമീറ്റർ അടിയിലായിട്ടാണ് ഈ കേന്ദ്രം ഉള്ളത്. അവിടെയാണ് ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തനങ്ങൾ നടക്കുന്നത്. അമേരിക്ക തയ്യാറാക്കിവെച്ച ഭീമാകാരമായ ഒരു ബോംബ് ഉണ്ട്. 30,000 പൗണ്ട്. ഏകദേശം 13,600 കിലോഗ്രാം ഭാരമുണ്ട് അതിന് . ആ ബോംബ് കൊണ്ടുപോകാൻ ഒരേയൊരു വിമാനത്തിന് മാത്രമേ ശേഷിയുള്ളു. അത് ബി.2 വിമാനമാണ്.

ഈ ബോംബിൻറെ ഭാരം കാരണം ഇത് പാറക്കുള്ളിലൂടെ ഡ്രിൽ ചെയ്ത പോകും തുടർന്ന് വലിയ പൊട്ടിത്തെറി ഉണ്ടാകുമെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ വാദം. പക്ഷെ വലിയൊരു പ്രശ്നം ഉള്ളത് ഇത് ടെസ്റ്റ് ചെയ്തിട്ടുള്ളൊരു ആയുധമല്ല. വിവിധ വിദഗ്ധരുടെ അഭിപ്രായം ഇത് വളരെ അപകടകരമായ ആയുധമാണെന്നാണ്. ഇതിന് പാറ തുരന്ന് പോകാൻ കഴിയില്ലെന്നാണ് അവർ പറയുന്നത്. ടെസ്റ്റ് ചെയ്യാത്ത, അതിന്റെ പരിണിത ഫലങ്ങൾ എന്താണെന്ന് അറിയാത്ത ഒരായുധമാണ് ട്രംപിന്റെ ട്രംപ് കാർഡ്. അതുകൊണ്ട് തന്നെ ഇ ബോംബ് ലക്ഷ്യമിട്ട ഫലം കിട്ടിയില്ലെങ്കില്‍ ഇറാന്‍‌ എങ്ങനെ നേരിടുമെന്നും നോക്കണം.

ഇറാൻ പറയുന്നത് അവരുടെ ആയുധങ്ങളുടെ 20 ശതമാനം മാത്രമെ പ്രയോഗിച്ചിട്ടുള്ളൂവെന്നാണ്. അതിനർഥം അവർക്കും സർപ്രൈസ് കൊണ്ടുവരാനാകും എന്നാണ്. റഷ്യ എന്താണ് ഇറാന് കൈമാറിയിട്ടുള്ള മിലിട്ടറി ടെക്നോളജി എന്നത് പുറത്താർക്കും അറിയില്ല. ഇറാന്റെ ഹൈപ്പർസോണിക് മിസൈലുകൾ ഒരു മണിക്കൂറിൽ 18,000കിലോമിറ്റർ വരെയാണ് പോകുന്നത്. ഇത് ലോകത്തിൽ നാല് രാജ്യങ്ങൾക്ക് മാത്രമാണുള്ളത്. ഇറാന് പുറമെ ചൈനക്കും ഉത്തരകൊറിയക്കും റഷ്യക്കും മാത്രമെ ഈ മിസൈലുള്ളൂ. റഷ്യൻ ടെക്നോളജിയാണ് ഇതിൻ്റെ പ്ലസ് പോയിന്റ്.

കഴിഞ്ഞ ദിവസം ചൈനയും റഷ്യയും തമ്മിൽ അതീവപ്രാധാന്യമുള്ള കൂടിക്കാഴ്ച നടന്നുകഴിഞ്ഞു. ഒരുമണിക്കൂർ നേരം പുട്ടിനും ഷി ജിൻ പിങ്ങും തമ്മിൽ സംസാരിച്ചു. ഷി ജിൻ പിങ് റഷ്യൻ സംസാരിക്കുന്ന വ്യക്തിയാണ്. മറ്റാരുമില്ലാത്ത ഇരുവരും അത്രയേറെ രഹസ്യാത്മകമായാണ് സംസാരിച്ചതെന്ന് വളരെയധികം വ്യക്തമാണ്. അതിൽ ചൈന പുറത്ത് വിട്ടിട്ടുള്ള കാര്യങ്ങൾ നോക്കുമ്പോൾ മനസിലാകുന്നത് ചൈന ഒരു തരത്തിലും ഇറാൻ്റെ തകർച്ചയെ സമ്മതിക്കില്ല എന്നതാണ്

ട്രംപിനും ഇതറിയാം. അതുകൊണ്ട് തന്നെയാണ് ഭീമാകാരമായ ബോംബിൽ കണ്ണുവെക്കുന്നത്. സൈന്യത്തെ ഇറക്കി ഇറാഖിൽ ചെയ്‌തത് പോലൊരു ഓപറേഷൻ ഇറാനിൽ സാധ്യമാകില്ല. രണ്ടോ മൂന്നോ മില്യൺ ആളുകളെ ഇറക്കിയാൽ മാത്രമേ ഇറാനെ കീഴ്പ്പെടുത്താൻ സാധിക്കു. അത് സാധ്യമല്ല. അതേസമയം ഇസ്രാഈലിൽ ആകട്ടെ 12 ദിവസങ്ങൾ കഴിയുന്നതോടെ ആയുധങ്ങൾ തീരാൻ പോവുകയാണ്.

ഇസ്രഈലിന്റെ വലിയൊരു പ്രത്യേകത അവരുടെ യാഥാർത്ഥ്യങ്ങളെ മറച്ചുപിടിക്കാൻ കഴിയുന്നു എന്നതാണ്. അവരുടെ രാഷ്ട്രീയ ശൈലി കൂടിയാണിത്. ഇക്കാര്യം ഫലപ്രദമായി അറബ് രാജ്യങ്ങൾക്ക് മേൽ ഉപയോഗിക്കുന്നുണ്ട്. ഈ അഞ്ചോ ആരൊ ദിവസങ്ങൾക്കിടയിൽ തന്നെ ടെൽ അവീവിൽ വലിയ നാശനഷ്‌ടങ്ങളുണ്ടായിട്ടുണ്ട്. അയൺ ഡോമിൻ്റെ കാര്യക്ഷമത പോലും തുറന്നുകാട്ടപ്പെട്ടു.

ഇന്റർസെപ്റ്റ് കൊണ്ടുപോലും ഇറാൻ അയക്കുന്ന ഫതഹ് മിസൈലുകളെ തടയാനാകുന്നില്ല. ഇറാന്റെ കൈയിൽ ഇനിയും വലിയ സ്റ്റോക്കുണ്ട്. സംഘർഷം രണ്ടാഴ്ച കൂടി മുന്നോട്ടുപോകുകയാണെങ്കിൽ ഇസ്രഈൽ എന്ന രാജ്യം അവശേഷിക്കുകയില്ല. അങ്ങനെ വരുമ്പോൾ നെതന്യാഹുവിൻ്റെ കൈയിൽ ഒരേയൊരു ആയുധമേയുള്ളൂ, അത് ന്യൂക്ലിയർ ബോംബാണ്. ഇത് അമേരിക്കയ്ക്ക് അറിയാം. കാരണം അമേരിക്കയും ഫ്രാൻസുമാണ് അവർക്ക് ന്യൂക്ലിയർ ബോംബ് ഉണ്ടാക്കാൻ സഹായിച്ചത്.

സംഘർഷം എവിടെ വരെ എത്തുമെന്ന് റഷ്യക്കും ചൈനക്കും നല്ലപോലെ അറിയം. ഇസ്രഈൽ തകരുന്നു എന്ന ഘട്ടം വരികയാണെങ്കിൽ അവർ ന്യൂക്ലിയർ ബോംബ് ഉപയോഗിക്കും. ന്യൂക്ലിയർ ബോംബ് പ്രയോഗിക്കുന്നതിന് മുമ്പ് എല്ലാവിധ ഓപ്ഷനുകളും അവർ ഉപയോഗിക്കാൻ സാധ്യതയുണ്ട്.

കൊലപാതകം തങ്ങളുടെ തന്ത്രമായി സ്വീകരിക്കുന്നവരാണ് ഇസ്രഈൽ. അതുകൊണ്ട് ന്യൂക്ലിയർ ബോംബ് ഉപയോഗിക്കുന്നതിന് മുമ്പ് ബാക്കിയുള്ള എല്ലാ ഓപ്‌ഷൻസും അവർ ശ്രമിക്കാൻ സാധ്യതുണ്ട്. അതുകൊണ്ട് തന്നെ ഇറാൻ പരമോന്നത നേതാവ് അലി ഖാംനഈയുടെ വധത്തെ തള്ളിക്കളയാൻ പറ്റില്ല. ട്രംപിന്റെ അഭിപ്രായം ചോദിക്കാതെ തന്നെ നെതന്യാഹു ഇത് ചെയ്യും. അതിനുള്ള വലിയ സാധ്യതയുണ്ട്. അത്മഹത്യാപരമായ നീക്കമാണെങ്കിൽ പോലും അവരത് ചെയ്യും,’ എം.കെ ഭദ്രകുമാർ പറഞ്ഞു.

 

Content Highlight: If the conflict with Iran continues, Israel will collapse, they will only have weapons for 12 days: MK Bhadrakumar

 




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related