17
July, 2025

A News 365Times Venture

17
Thursday
July, 2025

A News 365Times Venture

ആണവ കേന്ദ്രങ്ങള്‍ നേരത്തെ ഒഴിപ്പിച്ചു; യു.എസ് ആക്രമണത്തില്‍ വലിയ നാശനഷ്ടങ്ങള്‍ ഇല്ലെന്ന് ഇറാന്‍

Date:

ആണവ കേന്ദ്രങ്ങള്‍ നേരത്തെ ഒഴിപ്പിച്ചു; യു.എസ് ആക്രമണത്തില്‍ വലിയ നാശനഷ്ടങ്ങള്‍ ഇല്ലെന്ന് ഇറാന്‍

ടെഹ്‌റാന്‍: ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് യു.എസ് നടത്തിയ ആക്രമണങ്ങളില്‍ വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടില്ലെന്ന് ഇറാന്‍. അമേരിക്ക ആക്രമിച്ച മൂന്ന് ആണവകേന്ദ്രങ്ങളും നേരത്തെ തന്നെ ഒഴിപ്പിച്ചതാണെന്നും അതിനാലാണ് വലിയ നാശനഷ്ടങ്ങള്‍ സംഭവിക്കാതിരുന്നതെന്നും ഇറാന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ആക്രമണം നടന്ന മൂന്ന് കേന്ദ്രങ്ങളിലും ആണവ വികിരിണങ്ങള്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

അതേസമയം ഇറാന്റെ ന്യൂക്ലിയാര്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് നടത്തിയ ആക്രമണങ്ങള്‍ വിജയകരമാണെന്നാണ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാദം. ഫോര്‍ദോ, നതാന്‍സ്, എസ്ഫഹാന്‍ എന്നിങ്ങനെ ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിലെ ആക്രമണം പൂര്‍ത്തിയാക്കിയെന്നാണ്‌ ട്രംപ് സോഷ്യല്‍ മീഡിയ പോസ്റ്റ് വഴി അവകാശപ്പെട്ടത്.

ആണവ കേന്ദ്രങ്ങള്‍ അമേരിക്ക ബോംബിട്ട് തകര്‍ത്തുവെന്നാണ് ട്രംപ് പറഞ്ഞത്. ബി2 സ്റ്റെല്‍ത്ത് ബോംബര്‍ വിമാനങ്ങളുപയോഗിച്ചായിരുന്നു ആക്രമണം നടത്തിയതെന്നാണ് സൂചന.

നിലവില്‍ യു.എസിന്റെ യുദ്ധവിമാനങ്ങളെല്ലാം ഇറാന്‍ വ്യോമാതിര്‍ത്തിക്ക് പുറത്താണെന്നും എല്ലാ വിമാനങ്ങളും സുരക്ഷിതമായി മടങ്ങുമെന്നും ഫോര്‍ഡോയില്‍ വലിയ ആക്രമണമാണ് നടത്തിയതെന്നും ട്രംപ് പറഞ്ഞു. മുമ്പ് ഇറാനെതിരായ ഇസ്രഈല്‍ ആക്രമണത്തില്‍ പങ്കാളിയാവുന്ന കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നായിരുന്നു ട്രംപ് പ്രതികരിച്ചിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായാണ് ഇപ്പോള്‍ ആക്രമണം നടത്തിയിരിക്കുന്നത്.

അതേസമയം ഇറാനെതിരായ ആക്രമണത്തില്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ പ്രതികരിച്ചു. യു.എസിന്റെ ഇടപെടല്‍ അവരുടെ തന്നെ ദോഷത്തിനുള്ള തുടക്കമാണെന്നും ഇറാന്‍ നേരിടാന്‍ പോകുന്ന ഏതൊരു പ്രത്യാഘാതത്തെക്കാളും നാശനഷ്ടങ്ങളേക്കാളും വളരെ വലുതായിരിക്കും അമേരിക്ക വരുത്തി വെക്കുന്ന നാശനഷ്ടമെന്നും ഖാംനഇ കൂട്ടിച്ചേര്‍ത്തു.

ഖാംനഇയുടെ തന്നെ ടെലിഗ്രാം അക്കൗണ്ടിലൂടെ നേരത്തെ പങ്കിട്ട പോസ്റ്റ്  വീണ്ടും പങ്കുവെച്ചാണ്‌ ഖാംനഇയുടെ പ്രതികരണം.

അതേസമയം യു.എസ് കോണ്‍ഗ്രസിന്റെ അനുമതി ഇല്ലാതെയാണ് ട്രംപ് ഇറാന്‍ ആക്രമിച്ചതെന്നും യാതൊരു കൂടിയാലോചനകളുമില്ലാതെയായിരുന്നു ആക്രമണമുണ്ടായതെന്നും യു.എസ് നിയമസഭാംഗം തോമസ് മാസി പറഞ്ഞു. അമേരിക്കയെ അനന്തമായ പശ്ചിമേഷ്യന്‍ യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നത് തടയണമെന്നും പ്രതിനിധി പറഞ്ഞു.

Content Highlight: Iran says nuclear sites evacuated early; no major damage from US attack




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related