18
July, 2025

A News 365Times Venture

18
Friday
July, 2025

A News 365Times Venture

ഇറാന്‍ തിരിച്ചടിച്ചേക്കും; പശ്ചിമേഷ്യയിലെ സൈനിക താവളങ്ങളിലെ വിമാനങ്ങള്‍ അമേരിക്ക മാറ്റിയതായി റിപ്പോര്‍ട്ട്

Date:

ഇറാന്‍ തിരിച്ചടിച്ചേക്കും; പശ്ചിമേഷ്യയിലെ സൈനിക താവളങ്ങളിലെ വിമാനങ്ങള്‍ അമേരിക്ക മാറ്റിയതായി റിപ്പോര്‍ട്ട്

ടെഹ്‌റാന്‍: ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി അമേരിക്ക നടത്തിയ ബോംബാക്രമണത്തിനെതിരെ ഇറാന്‍ തിരിച്ചടിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. അടുത്ത ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കുള്ളില്‍ പശ്ചിമേഷ്യയിലെ യു.എസ് സൈന്യത്തിന്റെ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണമുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

രണ്ട് അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സ് ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം ഒഴിവാക്കാന്‍ അമേരിക്ക ഇപ്പോഴും നയതന്ത്ര പരിഹാരം തേടുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

ഇറാനിലെ ഫെര്‍ദോ, നതാന്‍സ്, എസ്ഫഹാന്‍ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി അമേരിക്ക നടത്തിയ ആക്രമണങ്ങളില്‍ പ്രതികാരം ചെയ്യുമെന്ന് നേരത്തെ തന്നെ ഇറാന്‍ ഭരണകൂടം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആക്രമണം നടത്തിയ ശേഷം യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ പ്രതികരണത്തില്‍ അമേരിക്കക്കെതിരെ ഇറാന്‍ നടത്തുന്ന ഏതൊരു പ്രതികാര നടപടിക്കും കഴിഞ്ഞ ദിവസത്തെ ആക്രമണത്തേക്കാള്‍ വലിയ തിരിച്ചടി നല്‍കുമെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു.

അതേസമയം പശ്ചിമേഷ്യയിലെ യു.എസിന്റെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്റെ ആക്രമണമുണ്ടാകുമെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് ഇറാഖിലും സിറിയയിലും ഉള്‍പ്പെടെയുള്ള സേനയുടെ സംരക്ഷണം യു.എസ് വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ ഡാന്‍ കെയ്ന്‍ പറഞ്ഞു.

പശ്ചിമേഷ്യയില്‍ അമേരിക്കയ്ക്ക് വലിയ സേന വിന്യാസമാണുള്ളത്. ഏകദേശം 40,000 അമേരിക്കന്‍ സൈനികര്‍ ഈ മേഖലയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. വ്യോമ പ്രതിരോധ സംവിധാനങ്ങള്‍, യുദ്ധവിമാനങ്ങള്‍, യുദ്ധക്കപ്പലുകള്‍ എന്നീ മേഖലകളിലാണ് സൈന്യം പ്രധാനമായും പ്രവര്‍ത്തിക്കുന്നത്.

ഇറാന്റെ ആക്രമണ സാധ്യത കണക്കിലെടുത്ത് യു.എസ് കേന്ദ്രങ്ങളിലെ ചില വിമാനങ്ങളും കപ്പലുകളും പശ്ചിമേഷ്യയില്‍ നിന്ന് പെന്റഗണ്‍ മാറ്റിയതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ യു.എസ് താവളമായ, ദോഹയിലെ അല്‍ ഉദൈദ് വ്യോമതാവളത്തിലെ വിമാനങ്ങള്‍ അടക്കം നീക്കം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ദിവസമാണ് ഫോര്‍ദോ, നതാന്‍സ്, എസ്ഫഹാന്‍ എന്നിങ്ങനെ ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി യു.എസ് ആക്രമണം നടത്തിയത്. ആണവകേന്ദ്രങ്ങള്‍ പൂര്‍ണമായി തകര്‍ത്തതായി യു.എസ് ആവകാശപ്പെട്ടെങ്കിലും യു.എസ് ആക്രമണത്തില്‍ ആണവ വികിരണമുണ്ടായിട്ടില്ലെന്നും ജനങ്ങള്‍ക്ക് അപകടമുണ്ടായിട്ടില്ലെന്നും ഇറാനിലെ അറ്റോമിക് എനര്‍ജി അസോസിയേഷന്‍ സ്ഥിരീകരിച്ചിരുന്നു.

Content Highlight: Reports says that Iran will attack back against US in few days




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related