16
July, 2025

A News 365Times Venture

16
Wednesday
July, 2025

A News 365Times Venture

ഇറാനെതിരായ യു.എസ് ആക്രമണം നിയമവിരുദ്ധമല്ലെന്ന് ബ്രിട്ടന്‍ കരുതുന്നു; അഭിമുഖത്തിനിടെ മൗനം പാലിച്ച് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി

Date:

ഇറാനെതിരായ യു.എസ് ആക്രമണം നിയമവിരുദ്ധമല്ലെന്ന് ബ്രിട്ടന്‍ കരുതുന്നു; അഭിമുഖത്തിനിടെ മൗനം പാലിച്ച് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി

ലണ്ടന്‍: ഇറാനിലെ ആണവകേന്ദ്രങ്ങള്‍ ലക്ഷ്യംവെച്ച് യു.എസ് നടത്തിയ ആക്രമണത്തെ പരോക്ഷമായി പിന്തുണച്ച് ബ്രിട്ടന്‍. ഇറാനിയന്‍ ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക നടത്തിയ ബോംബാക്രമണത്തെ പിന്തുണയ്‌ക്കുന്നുണ്ടോ, ആ ആക്രമണം നിയമാനുസൃതമാണെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിനോട് പ്രതികരിക്കാന്‍ യു.എസ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി വിസമ്മതിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബി.ബി.സി റേഡിയോ 4 ന് നല്‍കിയ അഭിമുഖത്തിലാണ് ഡേവിഡ് ലാമി മൗനം പാലിച്ചത്.

അതേസമയം ആണവകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട്‌ നടത്തുന്ന ആക്രമണങ്ങള്‍ നിയമവിരുദ്ധമല്ലെന്നും അതിനെ ഐക്യരാഷ്ട്ര സംഘടനയുടെ സെക്യൂരിറ്റി കൗണ്‍സില്‍ നിഷേധിക്കരുതെന്നുമാണ് യു.കെയുടെ രഹസ്യ നിലപാടെന്ന് ബ്രിട്ടനിലെ നയതന്ത്ര ഉദ്യോഗസ്ഥര്‍ പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.

ആണവകേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ എതിര്‍ക്കപ്പെടണമെന്ന സെക്യൂരിറ്റി കൗണ്‍സിലിന്റെ നിലപാടുകള്‍ക്ക് വിരുദ്ധമാണ് യു.കെയുടെ അഭിപ്രായം. ആണവ കേന്ദ്രങ്ങളില്‍ ആക്രമണം നിരോധിക്കണമെന്ന് സുരക്ഷാ കൗണ്‍സിലെ മിക്ക അംഗരാജ്യങ്ങളും അഭിപ്രായപ്പെടുന്നു.

എന്നാല്‍ ഇത് ബ്രിട്ടന്റെ രഹസ്യമായ നിലപാട് ആണെന്നും പ്രസ്താവനകളിലൂടെ ഇക്കാര്യം അറിയിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അതേസമയം ഇറാനിലെ ആണവകേന്ദ്രങ്ങള്‍ക്ക് നേരേയുള്ള ആക്രമണങ്ങള്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഇത്തരം ആക്രമണങ്ങളുടെ നിയമസാധുതയെക്കുറിച്ച് ചര്‍ച്ച നടത്തേണ്ടത് യു.എസ് ആണെന്നാണ് ലാമി പ്രതികരിച്ചത്.

അതേസമയം ഇറാനെതിരായ ഇസ്രഈല്‍ ആക്രമണത്തില്‍ ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ച്ചിയെ വിളിച്ച് ലാമി ഖേദം പ്രകടിപ്പിച്ചെന്ന റിപ്പോര്‍ട്ടുകള്‍ വിദേശകാര്യ സെക്രട്ടറിയുടെ ഓഫീസ് തള്ളി.

ഇറാനെതിരായ യു.എസ് ആക്രമണങ്ങളോട് മുഖം തിരിക്കുന്ന നിലപാടുകളാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മറും സ്വീകരിച്ചിട്ടുള്ളത്. ഇറാനെ ആണവായുധങ്ങള്‍ വികസിപ്പിക്കാന്‍ അനുവദിക്കില്ലെന്നും അത് തടയാന്‍ വേണ്ടി യു.എസ് ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നുമാണ് സ്റ്റാര്‍മര്‍ പറഞ്ഞത്.

ഈ പ്രതിസന്ധി അവസാനിപ്പിക്കാന്‍ ചര്‍ച്ചകളിലേക്ക് മടങ്ങാനും നയതന്ത്ര പരിഹാരത്തിലെത്താനും ഇറാനോട് ആവശ്യപ്പെടുന്നതായും സ്റ്റാര്‍മര്‍ പറഞ്ഞിരുന്നു.

അതേസമയം ഇറാനെതിരായ ആക്രമണങ്ങളെ അപലിച്ച് നിരവധി ലോകരാജ്യങ്ങള്‍ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. ഇറാനിലെ ആണവകേന്ദ്രങ്ങള്‍ക്കെതിരായ യു.എസ് ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടേയും യു.എന്‍ ചാര്‍ട്ടറിന്റേയും നഗ്നമായ ലംഘനമാണെന്നാണ് ചിലിയും മെക്‌സിക്കോയുമടക്കമുള്ള ലോകരാജ്യങ്ങള്‍ പ്രതികരിച്ചത്.

Content Highlight: Reports says that UK believes attacks on nuclear facilities not illegal




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related