18
July, 2025

A News 365Times Venture

18
Friday
July, 2025

A News 365Times Venture

100% കമ്മ്യൂണിസ്റ്റ് ഭ്രാന്തൻ- സൊഹ്‌റാൻ മംദാനിയുടെ ന്യൂയോർക്ക് മേയർ പ്രൈമറി വിജയത്തിൽ അസഹിഷ്ണുത പ്രകടിപ്പിച്ച് ട്രംപ്

Date:

100% കമ്മ്യൂണിസ്റ്റ് ഭ്രാന്തൻ: സൊഹ്‌റാൻ മംദാനിയുടെ ന്യൂയോർക്ക് മേയർ പ്രൈമറി വിജയത്തിൽ അസഹിഷ്ണുത പ്രകടിപ്പിച്ച് ട്രംപ്

വാഷിങ്ടൺ: ന്യൂയോർക്കിലെ ഡെമോക്രറ്റിക് മേയർ സ്ഥാനാർഥിയായ സൊഹ്‌റാൻ മംദാനിക്കെതിരെ രൂക്ഷമായ ആക്രമണം അഴിച്ച് വിട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ രാഷ്ട്രീയ എതിരാളിയായ ആൻഡ്രൂ ക്യൂമോയെ ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പിലെ പ്രൈമറി തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയതിന് പിന്നാലെയാണ് 33 കാരനായ ഡെമോക്രാറ്റിക് സ്ഥാനാനാർത്ഥി സൊഹ്‌റാൻ മംദാനിക്കെതിരെ ആക്രമണവുമായി ട്രംപ് രംഗത്തെത്തിയത്.

പ്രൈമറി തെരഞ്ഞെടുപ്പിന്റെ 90 ശതമാനം ബാലറ്റുകളും എണ്ണിക്കഴിഞ്ഞപ്പോൾ മംദാനി 43.5 ശതമാനം വോട്ടുകൾ നേടിരുന്നു. ഫലം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യൽ വഴി മംദാനിക്കെതിരെ രൂക്ഷമായ ആക്രമണം നടത്തുകയായിരുന്നു.

ട്രംപ് മംദാനിയെ ‘100 ശതമാനം കമ്മ്യൂണിസ്റ്റ് ഭ്രാന്തൻ’ എന്ന് വിളിക്കുകയും അദ്ദേഹത്തെ പരിഹസിക്കുകയും ചെയ്തു. കോൺഗ്രസ് വനിത അലക്സാണ്ട്രിയ ഒകാസിയോ-കോർട്ടെസ്, സെനറ്റർ ചക്ക് ഷൂമർ എന്നിവരുൾപ്പെടെ മംദാനിയെ പിന്തുണയ്ക്കുന്ന മറ്റ് പുരോഗമനവാദികളെയും ട്രംപ് വിമർശിച്ചു.

‘ഒടുവിൽ അത് സംഭവിച്ചു, ഡെമോക്രാറ്റുകൾ എല്ലാ പരിധിയും ലംഘിച്ചു. 100 ശതമാനം കമ്മ്യൂണിസ്റ്റ് ഭ്രാന്തനായ സൊഹ്‌റാൻ മംദാനി, ഡെം പ്രൈമറിയിൽ വിജയിച്ചു. ഇനി മേയറാകാനുള്ള പാതയിലാണ്. മുമ്പ് നമുക്ക് റാഡിക്കൽ ഇടതുപക്ഷക്കാർ ഉണ്ടായിരുന്നു, പക്ഷേ ഇത് അൽപ്പം പരിഹാസ്യമാണ്. അവനെ കാണാൻ തന്നെ ഭീകരനെപ്പോലെയാണ്, അവന്റെ ശബ്ദം ഇടറിയതാണ്, അവൻ അത്ര മിടുക്കനുമല്ല, അയാൾക്ക് AOC+3 യുടെ പിന്തുണയുണ്ട്. ഡമ്മികൾ എല്ലാവരും അദ്ദേഹത്തെ പിന്തുണക്കുന്നു. നമ്മുടെ മഹാനായ ഫലസ്തീൻ സെനറ്റർ ക്രയിൻ ചക്ക് ഷൂമർ പോലും മാംദാനിക്ക് വേണ്ടി ആക്രോശിക്കുന്നു. അതെ, ഇത് നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലെ ഒരു വലിയ നിമിഷമാണ്,’ ട്രംപ് എഴുതി.

AOC+3 എന്നത് ‘ദി സ്ക്വാഡ്’ എന്നറിയപ്പെടുന്ന യു.എസ് ജനപ്രതിനിധിസഭയിലെ പുരോഗമനവാദികളായ ഡെമോക്രാറ്റിക് അംഗങ്ങളുടെ ഗ്രൂപ്പാണ്.

ഡെമോക്രറ്റുകളെ വിമർശിച്ച ട്രംപ് അവർ തെരഞ്ഞെടുപ്പുകളിൽ നിന്നും രാഷ്ട്രീയത്തിൽ നിന്നും മാഞ്ഞുപോയെന്നും അവർക്ക് തിരിച്ചുവരാൻ തന്റെ കൈവശം ഒരു ഐഡിയ ഉണ്ടെന്നും പരിഹസിച്ചു.

‘ഡെമോക്രാറ്റുകളെ വീണ്ടും കളിക്കളത്തിലേക്ക് കൊണ്ടുവരാനുള്ള ഒരു ആശയം എനിക്കുണ്ട്. ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്നായ 2024 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള തോൽവിക്ക് ശേഷം തണുപ്പിലേക്കും വിദൂരതയിലേക്കും മറഞ്ഞുപോയ അവർ, ഏറ്റവും കുറഞ്ഞ ഐക്യുവുളള സ്ഥാനാർത്ഥിയായ ജാസ്മിൻ ക്രോക്കറ്റിനെ പ്രസിഡന്റായി നാമനിർദേശം ചെയ്യണം. കൂടാതെ AOC+3 നെ യഥാക്രമം വൈസ് പ്രസിഡന്റും മൂന്ന് ഉയർന്ന തലത്തിലുള്ള കാബിനറ്റ് അംഗങ്ങളുമായി നിർദേശിക്കണം. ന്യൂയോർക്ക് നഗരത്തിലെ നമ്മുടെ ഭാവി കമ്മ്യൂണിസ്റ്റ് മേയർ സൊഹ്‌റാൻ മംദാനിക്കൊപ്പം. നമ്മുടെ രാജ്യം ശരിക്കും തകർന്നിരിക്കുന്നു,’ ട്രംപ് പരിഹസിച്ചു.

അതേസമയം 2021 മുതൽ, ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലിയിൽ സൊഹ്‌റാൻ മംദാനിയുടെ മേയർ പ്രൈമറിയിലെ വിജയം സൂചിപ്പിക്കുന്നത് നഗരത്തിൽ പുരോഗമന ആശയങ്ങൾ കൂടുതൽ പ്രചാരത്തിലാകുന്നുവെന്നാണ്. ഒരു ജനാധിപത്യ സോഷ്യലിസ്റ്റായി അറിയപ്പെടുന്ന മംദാനി, താങ്ങാനാവുന്ന വിലയിലുള്ള ഭവന നിർമാണം, സർക്കാർ നടത്തുന്ന പലചരക്ക് സ്റ്റോറുകൾ , വിലകുറഞ്ഞ പൊതുഗതാഗതം, ജീവിതച്ചെലവ് പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള മറ്റ് നടപടികൾ എന്നിവക്കായാണ് വാദിക്കുന്നത്.

 

Content Highlight: 100% Communist lunatic: Trump rages after Zohran Mamdani wins New York mayoral primary




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related