പി.വി അന്‍വറിനെതിരായ ഫോണ്‍ ചോര്‍ത്തല്‍ ആരോപണം; അന്വേഷണം അവസാനിപ്പിച്ചതെന്തിനെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി
കൊച്ചി: പി.വി അന്‍വറിനെതിരായ ഫോണ്‍ ചോര്‍ത്തല്‍ ആരോപണത്തില്‍ അന്വേഷണം അവസാനിപ്പിച്ചതില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് കേരള ഹൈക്കോടതി. അന്‍വര്‍ എന്താ സമാന്തര ഭരണ സംവിധാനമാണോയെന്ന് കോടതി ചോദിച്ചു.
ജസ്റ്റിസ് ടി.വി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിമര്‍ശനം. ഫോണ്‍ ചോര്‍ത്തല്‍ ആരോപണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം.
തെളിവുകള്‍ ലഭിക്കാത്തതിനാലാണ് ഫോണ്‍ ചോര്‍ത്തല്‍ ആരോപണത്തില്‍ അന്വേഷണം അവസാനിപ്പിച്ചതെന്ന സര്‍ക്കാരിന്റെ വാദം കോടതി വിമര്‍ശിച്ചു.
തെളിവുകള്‍ കണ്ടെത്തേണ്ടത് നിങ്ങളല്ലേയെന്നും പൊലീസും സര്‍ക്കാരുമല്ലേയെന്നും സമാന്തര ഭരണസംവിധാനമാകാന്‍ ആരെയും അനുവദിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.
പി.വി അന്‍വറിനെ വ്യക്തിപരമായും കോടതി വിമര്‍ശിച്ചു. എം.എല്‍.എ ആയിരുന്നൊരാള്‍ സ്ഥിരമായി വാര്‍ത്ത സമ്മേളനം നടത്തുകയും ഇയാള്‍ സമാനന്തരഭരണസംവിധാനമായി മാറുകയാണോയെന്നും കോടതി ചോദിച്ചു. ഇത്തരത്തില്‍ നിയമവിരുദ്ധമായി ഫോണ്‍ ചോര്‍ത്തല്‍ നടത്തിയെന്ന് പറയുമ്പോള്‍ തെളിവുകള്‍ കണ്ടെത്തേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.
Content Highlight: Phone tapping allegations against PV Anwar; High Court asks government why investigation was closed