18
April, 2026

A News 365Times Venture

18
Saturday
April, 2026

A News 365Times Venture

പോർക്ക് മന്തിയുടെ ചിത്രത്തോടൊപ്പമുള്ള റംസാൻ ആശംസാ പോസ്റ്റർ- സ്വമേധയാ കേസെടുത്ത് പൊലീസ്

Date:

പോർക്ക് മന്തിയുടെ ചിത്രത്തോടൊപ്പമുള്ള റംസാൻ ആശംസാ പോസ്റ്റർ: സ്വമേധയാ കേസെടുത്ത് പൊലീസ്

ചേർത്തല: പോർക്ക് മന്തിയുടെ ചിത്രത്തോടൊപ്പമുള്ള റംസാൻ ആശംസാ പോസ്റ്റർ പങ്കുവച്ചയാൾക്കെതിരെ സ്വമേധയാ കേസെടുത്ത് പൊലീസ്.

ചേർത്തല സ്വദേശി രതീഷ് പണിക്കറിനെതിരെയാണ് പൊലീസ് കേസെടുത്തത്. കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെ മനപൂർവമോ ദുരുദ്ദേശപരമോ ആയ പ്രകോപനത്തിനാണ് ചേർത്തല പൊലീസ് കേസ് എടുത്തത്.

കഴിഞ്ഞദിവസം ശ്രീകൃഷ്ണന് മുന്നിൽ മന്തി വിളമ്പിവെച്ച പോസ്റ്റർ പങ്കുവച്ച് വിവാദമായ മെഹർ റെസ്റ്റോറെന്റിന്റെ പേരിലാണ് രതീഷ് പണിക്കർ പോസ്റ്റർ നിർമിച്ചിട്ടുള്ളത്.

മുസ്‌ലിം പള്ളിയുടെ മുൻവശം ഇസ്‌ലാം മത വിശ്വാസിയുടെ മുന്നിൽ പന്നി മാംസാഹാരം വെച്ചിരിക്കുന്ന ചിത്രമാണ് റമദാൻ ആശംസ പോസ്റ്റർ എന്ന രീതിയിൽ പ്രചരിപ്പിച്ചത്. കേസ് എടുത്തെങ്കിലും രതീഷ് പണിക്കരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല.

വിഷു ആശംസാപോസ്റ്റർ അബദ്ധത്തിൽ പങ്കുവെച്ചതാണെന്നും ഹൈന്ദവ വിശ്വാസികളോട് ക്ഷമ ചോദിക്കുന്നു എന്നും മെഹർ റെസ്റ്റോറന്റ് ഉടമ അർഷാദ് ഇന്നലെ പറഞ്ഞിരുന്നു.

ഇന്നലെ വിശ്വ ഹിന്ദു പരിഷത്ത് റെസ്റ്റോറെന്റിലേക്ക് മാർച്ച് സംഘടിപ്പിച്ചിരുന്നു.

Content Highlight: Ramzan greeting poster with picture of pork manti: Police suo motu file case




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

‘നിങ്ങള്‍ കുട്ടികളെ കൊല്ലുകയാണ്, ക്രിസ്തു വംശഹത്യയെ പിന്തുണയ്ക്കുന്നില്ല!’: ജോര്‍ജിയില്‍ ജെ.ഡി. വാന്‍സിനെതിരെ പ്രതിഷേധം

ജോര്‍ജിയ: ഗസയിലെയും ഇറാനിലെയും ജനതയ്‌ക്കെതിരെ ഇസ്രഈല്‍ നടത്തുന്ന യുദ്ധത്തിന് ട്രംപ് ഭരണകൂടം...