20
May, 2026

A News 365Times Venture

20
Wednesday
May, 2026

A News 365Times Venture

ഫ്‌ളോട്ടില്ല ദൗത്യം- സഹോദരിയെ തട്ടിക്കൊണ്ടുപോയ ഇസ്രഈല്‍ നടപടി അപലപിച്ച് ഐറിഷ് പ്രസിഡന്റ്

Date:



Daily News


ഫ്‌ളോട്ടില്ല ദൗത്യം: സഹോദരിയെ തട്ടിക്കൊണ്ടുപോയ ഇസ്രഈല്‍ നടപടി അപലപിച്ച് ഐറിഷ് പ്രസിഡന്റ്

ഡബ്ലിന്‍: ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില്ല ദൗത്യത്തിന്റെ ഭാഗമായി ഗസയിലേക്ക് പോ വുകയായിരുന്ന ബോട്ടില്‍ നിന്ന് തന്റെ സഹോദരി മാര്‍ഗരറ്റ് കൊനോളി അടക്കമുള്ളവരെ തട്ടിക്കൊണ്ടുപോയ ഇസ്രഈല്‍ നടപടിയെ അപലപിക്കുന്നതായി ഐറിഷ് പ്രസിഡന്റ് കാതറിന്‍ കൊനോളി.

‘ഇത് അസ്വസ്ഥപ്പെടുത്തുന്ന കാര്യമാണ്. ഞാന്‍ അവളെക്കുറിച്ച് ആശങ്കപ്പെടുന്നു. കപ്പലില്‍ അവള്‍ക്കൊപ്പമുള്ളവരെയോര്‍ത്തും എനിക്ക് ആശങ്കയുണ്ട്,’ കൊനോളി പറഞ്ഞു.

തന്റെ സഹോദരിയെക്കുറിച്ച് താന്‍ വളരെയധികം അഭിമാനിക്കുന്നുവെന്നും ഐറിഷ് പ്രസിഡന്റ് പറഞ്ഞു. ഗസയില്‍ സഹായമെത്തിക്കുന്നതിനുള്ള ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില്ല ദൗത്യത്തിന്റെ ഭാഗമായി തിരിച്ച ബോട്ടില്‍ മാര്‍ഗരറ്റ് കൊനോളി അടക്കം ചുരുങ്ങിയത് ആറ് ഐറിഷ് പൗരരെങ്കിലും ഉള്ളതായാണ് വിവരം.

സൈപ്രസ് തീരത്തിന് സമീപം ഐറിഷ് സംഘത്തിന്റേതടക്കം 10 സമുദ്ര യാനങ്ങള്‍ കഴിഞ്ഞ ദിവസം ഇസ്രഈല്‍ കസ്റ്റഡിയിലെടുത്തതായാണ് കണക്കാക്കുന്നത്.

തങ്ങളുടെ 41 ബോട്ടുകളില്‍ അന്താരാഷ്ട്ര സമുദ്ര മേഖലയില്‍ വെച്ച് ഇസ്രഈലി സേന തിരച്ചില്‍ നടത്തിയെന്ന് ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില്ല (ജി.എസ്.എഫ്) ദൗത്യത്തിന്റെ സംഘാടകര്‍ തിങ്കളാഴ്ച അറിയിച്ചിരുന്നു. അതില്‍ 10 ബോട്ടുകള്‍ക്ക് ഗസയിലേക്കുള്ള യാത്ര തുടരാനായെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

ഗസ തീരത്തു നിന്ന് 250 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ച് ബോട്ടുകള്‍ ഇസ്രഈല്‍ സേന വളയുകയായിരുന്നു. ഇവയിലുണ്ടായിരുന്ന 300 ആക്ടിവിസ്റ്റുകളെ ഇസ്രഈല്‍ തട്ടിക്കൊണ്ടുപോയെന്നും ജി.എസ്.എഫ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

‘അന്താരാഷ്ട്ര സമുദ്ര മേഖലയില്‍ വെച്ചുള്ള മറ്റൊരു നിയമവിരുദ്ധ പ്രകോപനം,’ എന്ന് ഇസ്രഈല്‍ നടപടിയെ ജി.എസ്.എഫ് അപലപിച്ചു.

‘അന്താരാഷ്ട്ര സമുദ്ര നിയമങ്ങളെ വ്യവസ്ഥാപിതമായി ലംഘിക്കുന്നത് ഇസ്രഈല്‍ തുടരുകയാണ്. അന്താരാഷ്ട്ര സമുദ്ര മേഖലയിലൂടെയുള്ള സ്വതന്ത്രമായ സഞ്ചാരത്തിനുള്ള അവകാശത്തിനെയും കടലിന്റെ നിയമവുമായി ബന്ധപ്പെട്ട യു.എന്‍ ചട്ടങ്ങളെയും ഇസ്രഈല്‍ നടപടി ലംഘിക്കുന്നു,’ എന്നും ജി.എസ്.എഫ് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

Content Highlight: Irish president condemns abduction of sister from Gaza aid flotilla by Israel




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related