10
June, 2026

A News 365Times Venture

10
Wednesday
June, 2026

A News 365Times Venture

സമഗ്ര പ്രവാസി നയരൂപീകരണം നടത്തുക; മുഖ്യമന്ത്രിയെ കണ്ട് നിവേദനം നല്‍കി പ്രവാസി ലീഗല്‍ സെല്‍ പ്രതിനിധികള്‍

Date:

സമഗ്ര പ്രവാസി നയരൂപീകരണം നടത്തുക; മുഖ്യമന്ത്രിയെ കണ്ട് നിവേദനം നല്‍കി പ്രവാസി ലീഗല്‍ സെല്‍ പ്രതിനിധികള്‍

തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രി വി.ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി പ്രവാസി ലീഗല്‍സെല്‍ പ്രതിനിധികള്‍.

പ്രവാസി ക്ഷേമം, പുനരധിവാസം, സാമൂഹ്യസുരക്ഷ, ആരോഗ്യപരിരക്ഷ, തൊഴില്‍, നിക്ഷേപം, പുനസംയോജനം തുടങ്ങിയ പ്രധാന വിഷയങ്ങളുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തിലും സംസ്ഥാന ബജറ്റിലും ഉള്‍പ്പെടുത്തണമെന്നും പ്രവാസി സമൂഹത്തിന്റെ ദീര്‍ഘകാല ആവശ്യങ്ങള്‍ പരിഗണിക്കുന്ന സമഗ്ര പ്രവാസി നയരൂപീകരണം നടത്തണമെന്നും പ്രവാസി ലീഗല്‍ സെല്‍ പ്രതിനിധികള്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.

പ്രാവാസികാര്യ മന്ത്രികൂടിയായ മുഖ്യമന്ത്രിയുടെ വസതിയായ കന്റോള്‍മെന്റ് ഹൗസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. പ്രവാസികളില്‍ നിന്നും ശേഖരിച്ച പെന്‍ഷന്‍ സംബന്ധമായ 135 വ്യക്തിഗത പരാതികളും മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്.

പ്രവാസി നിക്ഷേപവും സംരംഭകത്വവും പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവാസി ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ രൂപീകരിക്കുക, മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുക, സര്‍ക്കാര്‍ പങ്കാളിത്തത്തോടെ പ്രവാസികള്‍ക്ക് കെയര്‍ ഹോമുകള്‍ രൂപീകരിക്കുക, ഡിജിറ്റല്‍ സംവിധാനങ്ങളും എസ്.ഒ.പിയും തയ്യാറാക്കി നിര്‍ദിഷ്ട പ്രവാസി പൊലീസ് സ്റ്റേഷന്‍ പ്രവര്‍ത്തന ക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്.

കൂടാതെ ക്ഷേമനിധി അംഗത്വത്തിന് നിലവിലുള്ള 60 വയസ് പ്രായപരിധി എടുത്തുകളയുക, ലോകകേരളസഭയെ കൂടുതല്‍ ജനാധിപത്യവല്‍ക്കരിക്കുകയും വര്‍ഷത്തിലൊരിക്കലെങ്കിലും പ്രവാസി സംഗമങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യുക, എന്‍.ആര്‍.ഐ കമ്മീഷന്‍ നിയമം ഭേദഗതി ചെയ്ത് സമഗ്രമായി പരിഷ്‌കരിക്കുക, പ്രവാസി ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുക, സൗദി അറേബ്യയിലെ നാസര്‍ അല്‍ ഹാജിരി കമ്പനി ജീവനക്കാരുടെ സര്‍വീസ് ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് നടപടിയെടുക്കുക തുടങ്ങിയവയുമടങ്ങിയ 13 ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള നിവേദനവും മുഖ്യമന്ത്രിക്ക് നല്‍കിയിട്ടുണ്ട്.

പ്രതിനിധികള്‍ ഉന്നയിച്ച ആവശ്യങ്ങളെല്ലാം യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ ഉണ്ടായിരുന്നതാണെന്നും പ്രവാസി ലീഗല്‍ സെല്‍ പ്രതിനിധികളുടെ പ്രസ്താവനയില്‍ പറയുന്നു.
പ്രവാസികളുടെ ഒരു യോഗം അടുത്തുതന്നെ വിളിക്കുമെന്നും അതില്‍ കൂടുതല്‍ കാര്യങ്ങള്‍ ചര്‍ച്ചചെയ്യാമെന്നും മുഖ്യമന്ത്രി പറഞ്ഞതായും പ്രസ്താവനയില്‍ പറയുന്നു.

കൂടിക്കാഴ്ചയില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ജിഹാന്ഗിര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ആര്‍. മുരളീധരന്‍, നാഷണ്ല്‍ ചെയര്‍പേഴ്‌സ്ന്‍ ഫോര്‍ വിമണ്‍ അഡ്വ. വഹീദ യു. ഭരണസമിതി അംഗങ്ങളായ നന്ദഗോപകുമാര്‍ , നിയാസ് പൂജപ്പുര, ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Content Highlight: Pravasi Legal Cell representatives meet Chief Minister and submit a petition to formulate a policy for expatriates




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

മരുന്ന് വേണമെങ്കില്‍ ഹിജാബ് മാറ്റണം; യു.പിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ യുവതിക്ക് മരുന്ന് നിഷേധിച്ചതായി പരാതി

  ലഖ്‌നൗ: യു.പിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഹിജാബ് ധരിച്ചെത്തിയതിന്റെ പേരില്‍ യുവതിക്ക്...

സര്‍ക്കാരിന്റെ കൂറ് ഭരണഘടനയോടോ അതോ ആര്‍.എസ്.എസിനോടോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം: പിണറായി വിജയന്‍

  തിരുവനന്തപുരം: മഹാത്മാ ഗാന്ധിയുടെ പേരിലുള്ള കോട്ടയം എം.ജി സര്‍വകലാശാലയെ കാവിപുതപ്പിക്കാനുള്ള...