6
June, 2026

A News 365Times Venture

6
Saturday
June, 2026

A News 365Times Venture

ഇസ്‌ലാമിക ചടങ്ങുകളില്‍ ആദ്യമായി യന്ത്ര ആന? തെലങ്കാന വഖഫ് ബോര്‍ഡിന് മുന്നില്‍ സവിശേഷമായ നിര്‍ദേശം.

Date:

ഇസ്‌ലാമിക ചടങ്ങുകളില്‍ ആദ്യമായി യന്ത്ര ആന? തെലങ്കാന വഖഫ് ബോര്‍ഡിന് മുന്നില്‍ സവിശേഷമായ നിര്‍ദേശം.

 

ഹൈദരാബാദ്: ഹൈദരാബാദിലെ ചരിത്രപ്രസിദ്ധമായ ബീബി-കാ-ആലം മുഹറം ഘോഷയാത്രയില്‍ വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിക്കാനുള്ള ശ്രമങ്ങളുമായി മൃഗസംരക്ഷണ സംഘടനയായ പെറ്റ (PETA) ഇന്ത്യ. ഘോഷയാത്രയില്‍ ജീവനുള്ള ആനയ്ക്ക് പകരം മെക്കാനിക്കല്‍ ആനയെ സമ്മാനിക്കുകയാണ് സംഘടന.

ഗായികയും നടിയുമായ സഹറ എസ്. ഖാനുമായി ചേര്‍ന്നാണ് പെറ്റ ഇന്ത്യ തെലങ്കാന വഖഫ് ബോര്‍ഡിന് ഈ വാഗ്ദാനം നല്‍കിയിരിക്കുന്നത്.

ഇതോടെ ഇസ്‌ലാമിക ചടങ്ങുകളില്‍ ഇത്തരമൊരു മാറ്റം കൊണ്ടുവരുന്ന രാജ്യത്തെ ആദ്യ വഖഫ് ബോര്‍ഡായി മാറാന്‍ ഇതിലൂടെ തെലങ്കാനയ്ക്ക് സാധിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

യഥാര്‍ത്ഥ ആനയുടെ വലിപ്പമുള്ള ഈ യന്ത്രത്തിന് തല, ചെവി, കണ്ണ്, വാല്, തുമ്പിക്കൈ എന്നിവ ചലിപ്പിക്കാന്‍ സാധിക്കും. കൂടാതെ തുമ്പിക്കൈയിലൂടെ വെള്ളം ചീറ്റിക്കാനുള്ള സൗകര്യവുമുണ്ട്.

ചക്രങ്ങളുള്ള പ്ലാറ്റ്ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഈ ആനയുടെ മുകളില്‍ ആളുകള്‍ക്ക് ഇരിക്കാനുള്ള ഇരിപ്പിടവും ഒരുക്കിയിട്ടുണ്ട്.

ഘോഷയാത്രകളില്‍ ഉപയോഗിക്കുന്ന ആനകളെ പാപ്പാന്മാര്‍ ക്രൂരമായി ഉപദ്രവിക്കാറുണ്ടെന്നും, ബഹളവും തിരക്കും നിറഞ്ഞ ഇടങ്ങളില്‍ ആനകള്‍ അസ്വസ്ഥരാകാന്‍ സാധ്യതയുണ്ടെന്നും സഹറ ഖാന്‍ വഖഫ് ബോര്‍ഡിന് അയച്ച കത്തില്‍ പറയുന്നു.

അടുത്തിടെ കര്‍ണാടകയിലെ ദുബാരെ ആന ക്യാമ്പില്‍ വെച്ച് ഒരു സ്ത്രീ ആനയുടെ ചവിട്ടേറ്റ് മരിച്ച സംഭവം അവര്‍ കത്തില്‍ ചൂണ്ടിക്കാട്ടി.

നേരത്തെ മുഹറം ഘോഷയാത്രയ്ക്കിടെ ഗജലക്ഷ്മി എന്ന ആന ഇടഞ്ഞ സംഭവവും, കഴിഞ്ഞ് വര്‍ഷം പൂര്‍ണ ആരോഗ്യവതിയല്ലാത്ത രൂപവതി എന്ന ആനയെ ചടങ്ങില്‍ പങ്കെടുപ്പിച്ച കാര്യവും പെറ്റ ഓര്‍മിപ്പിച്ചു.

എല്ലാ ജീവജാലങ്ങളോടും ദയ കാണിക്കണമെന്നാണ് ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നതെന്ന് സഹറ ഖാന്‍ ചൂണ്ടിക്കാട്ടി.

മെക്കാനിക്കല്‍ ആനയെ സ്വീകരിക്കുന്നതിലൂടെ ഇസ്‌ലാമിക ചടങ്ങുകളില്‍ ഇത്തരമൊരു മാറ്റം കൊണ്ടുവരുന്ന രാജ്യത്തെ ആദ്യത്തെ ബോര്‍ഡായി മാറാന്‍ തെലങ്കാന വഖഫ് ബോര്‍ഡിന് സാധിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നിലവില്‍ രാജ്യത്തെ മുപ്പതിലധികം ക്ഷേത്രങ്ങളിലും വിവാഹ ചടങ്ങുകളിലും ഇത്തരം മെക്കാനിക്കല്‍ ആനകളെ വിജയകരമായി ഉപയോഗിക്കുന്നുണ്ടെന്നും പെറ്റ ഇന്ത്യ അറിയിച്ചു. ഇതുവരെ 26 മെക്കാനിക്കല്‍ ആനകളെ വിവിധ സ്ഥാപനങ്ങള്‍ക്ക് പെറ്റ സംഭാവനയായി നല്‍കിയിട്ടുണ്ട്.

Content Highlight: Mechanical Elephant Proposed for Hyderabad’s Bibi-ka-Alam Procession

 




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

കൂട്ടപ്പിരിച്ചുവിടല്‍: സമരപ്പന്തലില്‍ മെന്റര്‍ അധ്യാപകര്‍; ഗോത്രമേഖലയില്‍ പ്രതിഷേധം ഇരമ്പുന്നു

  കല്‍പ്പറ്റ: സംസ്ഥാനത്തെ ആദിവാസി ഗോത്ര വിഭാഗത്തില്‍പ്പെട്ട മെന്റര്‍ അധ്യാപകരെ കൂട്ടത്തോടെ...