13
June, 2026

A News 365Times Venture

13
Saturday
June, 2026

A News 365Times Venture

സത്യപ്രതിജ്ഞയ്ക്ക് പിറകെ ഗവര്‍ണറുടെ നയപ്രഖ്യാപനത്തിലും വന്ദേമാതരം; പൂര്‍ണരൂപം ആലപിച്ചില്ല

Date:

സത്യപ്രതിജ്ഞയ്ക്ക് പിറകെ ഗവര്‍ണറുടെ നയപ്രഖ്യാപനത്തിലും വന്ദേമാതരം; പൂര്‍ണരൂപം ആലപിച്ചില്ല

തിരുവന്തപുരം: ഗവര്‍ണറുടെ നയ പ്രഖ്യാപനത്തിന് മുന്‍പ് സംസ്ഥാന നിയമസഭയില്‍ വന്ദേ മാതരം ആലപിച്ചു. എന്നാല്‍ വന്ദേ മാതരത്തിന്റെ പൂര്‍ണരൂപം ആലപിച്ചില്ല. വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഈരടികളുടെ ഇന്‍സ്ടുമെന്റല്‍ പതിപ്പാണ് ആലപിച്ചത്.

ഇതാദ്യമായാണ് സഭയില്‍ വന്ദേ മാതരം ആലപിക്കുന്നത്. നേരത്തെ മുഖ്യമന്ത്രി വി.ഡി സതീശന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം പൂര്‍ണരൂപം ആലപിച്ചത് വിവാദമായിരുന്നു. സംസ്ഥാനത്ത് ആദ്യമായാണ് അന്ന് സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം ആലപിച്ചത്.

വിഷയത്തില്‍ അന്ന് പ്രതിപക്ഷ കക്ഷിയായ സി.പി.ഐ.എം വിമര്‍ശനമുന്നയിച്ചിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചത് തെറ്റായ നടപടിയാണെന്ന് സി.പി.ഐ.എം. സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടിരുന്നു.

സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം പൂര്‍ണമായി ചൊല്ലുന്ന കാര്യം തങ്ങള്‍ക്ക് അറിയില്ലായിരുന്നു എന്ന് പിന്നീട് മുഖ്യമന്ത്രി വി.ഡി സതീശന്‍ പറഞ്ഞിരുന്നു.

രാജ് ഭവനില്‍ നിന്നുള്ള നിര്‍ദേശം അനുസരിച്ചാണ് വന്ദേമാതരം പൂര്‍ണമായി ആലപിച്ചതെും സതീശന്‍ വ്യക്തമാക്കിയിരുന്നു. സത്യപ്രതിജ്ഞയ്ക്കായി നില്‍ക്കുമ്പോഴാണ് വന്ദേമാതരം പൂര്‍ണമായാണ് പാടുന്നതെന്ന് മനസ്സിലായതെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു.

സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം പൂര്‍ണരൂപം പാടിയതിന് ആര്‍.എസ്.എസ് പ്രസിദ്ധീകരണം ഓര്‍ഗണൈസര്‍ സര്‍ക്കാരിനെ പ്രശംസിക്കുകയും ചെയ്തിരുന്നു. കേരളം ഇന്ത്യയ്ക്ക് പുറത്തല്ല എന്ന് തെളിയിച്ചിരിക്കുന്നുവെന്നും ഇത് നരേന്ദ്ര മോദിയുടെ ഇന്ത്യയാണ് എന്നും അടക്കമുള്ള പരാമര്‍ശങ്ങള്‍ ഓര്‍ഗണൈസര്‍ ലേഖനത്തിലുണ്ടായിരുന്നു.

Content Highlight: Vande Mataram Played Before governor Speech in Kerala Assembly




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related