13
June, 2026

A News 365Times Venture

13
Saturday
June, 2026

A News 365Times Venture

കേരളത്തെ തെറ്റിദ്ധരിപ്പിച്ചു, വി.ഡി. സതീശൻ കേരളത്തോട് മാപ്പ് പറയണം- കെ.എൻ. ബാ​ല​ഗോപാൽ

Date:



Kerala News


കേരളത്തെ തെറ്റിദ്ധരിപ്പിച്ചു, വി.ഡി. സതീശൻ കേരളത്തോട് മാപ്പ് പറയണം: കെ.എൻ. ബാ​ല​ഗോപാൽ

തിരുവനന്തപുരം: കഴിഞ്ഞ ഒരു വർഷത്തോളമായി പ്രതിപക്ഷ നേതാവെന്ന നിലയിൽ വി.ഡി. സതീശൻ ഉന്നയിച്ച സാമ്പത്തിക ആരോപണങ്ങൾ, മുഖ്യമന്ത്രിയായി അദ്ദേഹം തന്നെ സഭയിൽ അവതരിപ്പിച്ച ധവളപത്രത്തിലൂടെ വ്യാജമാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ.

ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വസ്തുതാവിരുദ്ധമായ കണക്കുകൾ നിരത്തി സംസ്ഥാനത്തുടനീളം തെറ്റിദ്ധാരണാജനകമായ പ്രചരണം നടത്തിയതിന് വി.ഡി. സതീശൻ കേരള ജനതയോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് കേരളത്തിന്റെ കടം 6 ലക്ഷം കോടി രൂപയായി ഉയർന്നുവെന്നായിരുന്നു വി.ഡി. സതീശന്റെ നിരന്തരമായ ആവർത്തനം. രണ്ടാം പിണറായി സർക്കാർ ചുമതലയൊഴിയുമ്പോൾ പോലും പരമാവധി 4.8 ലക്ഷം കോടി രൂപയുടെ കടമേ കേരളത്തിനുണ്ടാകൂ എന്ന് കണക്കുകൾ സഹിതം മുൻപ് വ്യക്തമാക്കിയിരുന്നതാണ്. എന്നാൽ ഇന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അവതരിപ്പിച്ച ധവളപത്ര പ്രകാരം, ഈ സാമ്പത്തിക വർഷത്തെ ആദ്യ കണക്കുകൾ ഉൾപ്പെടെ കേരളത്തിന്റെ ഇന്നേ ദിവസം വരെയുള്ള ആകെ കടം 5.07 ലക്ഷം കോടി രൂപ മാത്രമാണെന്ന് ബാല​ഗോപാൽ ചൂണ്ടിക്കാട്ടി.

ഭരണപക്ഷത്തിരിക്കെ ഉന്നയിച്ച മറ്റ് പ്രധാന സാമ്പത്തിക ആരോപണങ്ങളും ധവളപത്രത്തോടെ അസ്ഥാനത്തായെന്ന് മുൻ ധനമന്ത്രി ചൂണ്ടിക്കാണിച്ചു.

സർക്കാർ ജീവനക്കാർക്ക് കുടിശ്ശിക ഇനത്തിൽ മാത്രം ഒരു ലക്ഷം കോടി രൂപ നൽകാനുണ്ടെന്നും, അടിയന്തര ബാധ്യതയായി ആകെ ഒന്നേകാൽ ലക്ഷം കോടി രൂപ സർക്കാരിനുണ്ടെന്നുമാണ് വി.ഡി. സതീശൻ ആരോപിച്ചിരുന്നത്.

എന്നാൽ ധവളപത്രത്തിൽ പല കണക്കുകളും പരമാവധി വീർപ്പിച്ചു കാണിക്കാൻ ശ്രമിച്ചിട്ടും, സർക്കാർ ജീവനക്കാർക്കുള്ളത് ഉൾപ്പെടെ ആകെ നൽകാനുള്ള കുടിശ്ശിക 48,000 കോടി രൂപ മാത്രമാണെന്നാണ് വ്യക്തമാകുന്നതെന്ന് മുൻ മന്ത്രി വ്യക്തമാക്കി.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

വി.ഡി. സതീശൻ കേരളത്തോട് മാപ്പ് പറയണം .

താൻ തന്നെ അവതരിപ്പിച്ച ധവളപത്രത്തിലൂടെ സ്വന്തം വ്യാജപ്രസ്താവങ്ങൾ തുറന്നുകാട്ടിയ കേരള മുഖ്യമന്ത്രി വി ഡി സതീശനോടുള്ള നന്ദി അറിയിക്കുന്നു.

കേരളത്തിന്റെ കടം 6 ലക്ഷം കോടിയായിരിക്കുന്നു എന്ന പ്രസ്താവന കഴിഞ്ഞ ഒരു വർഷത്തോളമായി “പ്രതിപക്ഷ നേതാവ് വി ഡി സതീശൻ” ആവർത്തിക്കുകയായിരുന്നു. രണ്ടാം പിണറായി സർക്കാർ ചുമതല ഒഴിയുമ്പോൾ പോലും 4.8 ലക്ഷം കോടി രൂപയുടെ മാത്രം കടമേ കേരളത്തിനുണ്ടാകൂ എന്ന് കണക്കു സഹിതം പറഞ്ഞിട്ടും അദ്ദേഹം ആ പ്രചരണത്തിൽ നിന്ന് പിന്മാറിയിരുന്നില്ല.

ഇന്ന് “മുഖ്യമന്ത്രി വി ഡി സതീശൻ” നിയമസഭയിൽ അവതരിപ്പിച്ച ധവളപത്ര പ്രകാരം കേരളത്തിന്റെ ഇന്നേ ദിവസം വരെയുള്ള ആകെ കടം 5.07 ലക്ഷം കോടി രൂപയാണ്. ഈ സാമ്പത്തിക വർഷത്തെ ആദ്യ കണക്കുകൾ കൂടി ചേർത്തിട്ടാണിത്.

ഇതു കൂടാതെ, സർക്കാർ ജീവനക്കാർക്ക് കുടിശ്ശിക ഇനത്തിൽ ഒരു ലക്ഷം കോടി രൂപ നൽകാനുണ്ടെന്നും, ആകെ ഒന്നേകാൽ ലക്ഷം കോടി രൂപയുടെ അടിയന്തര ബാധ്യത സർക്കാരിനുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

എന്നാൽ അദ്ദേഹം അവതരിപ്പിച്ച ധവളപത്ര പ്രകാരം, പല കണക്കുകളും വീർപ്പിച്ചു കാണിച്ചിട്ടും സർക്കാർ ജീവനക്കാർക്ക്‌ ഉൾപ്പെടെ ആകെ നൽകാനുള്ള കുടിശിക 48,000 കോടി രൂപ മാത്രമാണ്.

ധവളപത്രത്തിലൂടെ കണക്കുകൾ പുറത്തുവന്ന സാഹചര്യത്തിൽ സംസ്ഥാനത്തുടനീളം നടത്തിയ തെറ്റിദ്ധാരണപരമായ പ്രചരണങ്ങൾക്ക്‌ വി ഡി സതീശൻ കേരളത്തോട് മാപ്പ് പറയണം

 

Content Highlight: Kerala was misled, V.D. Satheesan should apologize to Kerala: K.N. Balagopal

 




ആദര്‍ശ് എം.കെ.



ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related