14
June, 2026

A News 365Times Venture

14
Sunday
June, 2026

A News 365Times Venture

ഖാംനഇയുടെ സംസ്‌കാര ചടങ്ങുകളുടെ സമയക്രമം ഇറാന്‍ പ്രഖ്യാപിച്ചു

Date:



Iran


ഖാംനഇയുടെ സംസ്‌കാര ചടങ്ങുകളുടെ സമയക്രമം ഇറാന്‍ പ്രഖ്യാപിച്ചു

ടെഹ്‌റാന്‍: ഇറാന്‍ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖാംനഇയുടെ സംസ്‌കാര ചടങ്ങുകളുടെ സമയക്രമം ഇറാന്‍ പ്രഖ്യാപിച്ചു. സംസ്‌കാര ചടങ്ങുകള്‍ അടുത്തമാസം നാല് മുതല്‍ ഒമ്പത് വരെ നടക്കുമെന്ന് ഇറാന്‍ ഔദ്യോഗിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

ജൂലൈ നാലിന് ടെഹ്‌റാനിലാണ് ആദ്യഘട്ട ചടങ്ങുകള്‍. ജൂലൈ ഒമ്പതിന് ഖാംനഇയുടെ ജന്മനാടായ മഷാദ് പട്ടണത്തില്‍ ഭൗതിക ശരീരം സംസ്‌കരിക്കുക.

ഈ വര്‍ഷം ഫെബ്രുവരി 28നാണ് യു.എസ്-ഇസ്രഈല്‍ സംയുക്ത വ്യോമാക്രമണത്തില്‍ ഇറാന്റെ അന്നത്തെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖാംനഇ കൊല്ലപ്പട്ടത്. മാര്‍ച്ചില്‍ തന്നെ സംസ്‌കാര ചടങ്ങുകള്‍ നടത്താനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ ഇസ്രഈല്‍-യു.എസ് സഖ്യം ഇറാനെതിരെ യുദ്ധം തുടരുന്ന സാഹചര്യത്തില്‍ ചടങ്ങുകള്‍ നീണ്ടുപോവുകയായിരുന്നു.

ഇറാന്‍ തലസ്ഥാനം ടെഹ്‌റാനില്‍ ജൂലൈ നാല് മുതലും ഖോം നഗഗരത്തില്‍ ജൂലൈ ഏഴ് മുതലും സംസ്‌കാര ചടങ്ങുകള്‍ നടക്കുമെന്നാണ് വിവരം. ഖാംനഇ കൊല്ലപ്പെട്ട് നാല് മാസത്തിന് ശേഷമാണ് സംസ്‌കാരച്ചടങ്ങുകള്‍.

ഫെബ്രുവരി 28ന് യു.എസും ഇസ്രഈലും സംയുക്തമായി നടത്തിയ ആക്രമണത്തില്‍ ഓഫീസ് മുറിയില്‍ വെച്ച് ആയത്തുല്ല ഖാംനഇ കൊല്ലപ്പെടുകയായിരുന്നു. ഖാംനഇയുടെ പങ്കാളി, മകള്‍, മരുമകള്‍, പേരക്കുട്ടി തുടങ്ങിയവരും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

ആയത്തുല്ല ഖാംനഇയുടെ മരണത്തിന് പിറകെ മകന്‍ മൊജ്തബ ഖാംനഇയെ രാജ്യത്തിന്റെ പുതിയ പരമോന്നത നേതാവായി ഇറാന്‍ തെരഞ്ഞെടുത്തിരുന്നു. ഈ വര്‍ഷം മാര്‍ച്ച് എട്ടിനായിരുന്നു മൊജ്തബ ഖാംനഇ ചുമതലയേറ്റത്.

ഇസ്രഈലും യു.എസും ഇറാനില്‍ വ്യോമാക്രമണം നടത്തിയ ആദ്യ ദിനം തന്നെയായിരുന്നു ഖാംനഇയുടെ കൊലപാതകം. ഇപ്പോള്‍ യുദ്ധം 106 ദിവസം പിന്നിട്ടിരിക്കുകയാണ്. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാര്‍ അന്തിമ രൂപത്തിലേക്ക് അടുക്കുന്നതായുള്ള വാര്‍ത്തകള്‍ പുറത്ത് വരുന്നതിനിടെയാണ് ഇപ്പോള്‍ ഖാംനഇയുടെ സംസ്‌കാര ചടങ്ങുകളുടെ സമയക്രമം ഇറാന്‍ പ്രഖ്യാപിച്ചത്.

36 വര്‍ഷം ഇറാന്റെ പരമോന്നത നേതാവായിരുന്നു ആയത്തുള്ള അലി ഖാംനഇ. ഇറാന്‍ ഇസ്‌ലാമിക വിപ്ലവത്തിന്റെ നേതാവായിരുന്ന ആയത്തുള്ള റുഹൊല്ല ഖൊമെയ്‌നിയുടെ മരണത്തെത്തുടര്‍ന്ന് 1989ലാണ് ഇറാന്‍ പരമോനത്ത നേതാവായി ഖാംനഇ ചുമതലയേറ്റത്.

Content Highlight: Iran announces funeral, burial dates for late Supreme Leader Khamenei




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

പ്രവാസി പെന്‍ഷന്‍ കുടിശ്ശിക: കൂടുതല്‍ സമയം ആവശ്യപ്പെട്ട് ക്ഷേമബോര്‍ഡ്: നടപടികള്‍ കോടതിയെ ബോധ്യപ്പെടുത്തണം

കൊച്ചി: പ്രവാസി പെന്‍ഷന്‍ വിതരണം തുടര്‍ച്ചയായി വൈകുന്നതുമായി ബന്ധപ്പെട്ട ഹരജിയില്‍ കുടിശ്ശിക...