1
July, 2026

A News 365Times Venture

1
Wednesday
July, 2026

A News 365Times Venture

ഹോര്‍മുസിലെ പരമാധികാരത്തില്‍ പിന്നോട്ടുപോക്കില്ലെന്ന് ഇറാന്‍; ദോഹയില്‍ നേരിട്ടുള്ള യു.എസ്- ഇറാന്‍ ചര്‍ച്ചയില്ല

Date:



World


ഹോര്‍മുസിലെ പരമാധികാരത്തില്‍ പിന്നോട്ടുപോക്കില്ലെന്ന് ഇറാന്‍; ദോഹയില്‍ നേരിട്ടുള്ള യു.എസ്- ഇറാന്‍ ചര്‍ച്ചയില്ല

ദോഹ: ഹോര്‍മുസ് കടലിടുക്കാണ് ഇറാന്റെ ഏറ്റവും വലിയ കരുത്തെന്നും ഹോര്‍മുസിന്റെ മേലുള്ള പരമാധികാരത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നും ഇറാന്‍ സ്പീക്കര്‍ മുഹമ്മദ് ബാഘര്‍ ഘാലിബാഫ്. ഈ യുദ്ധകാലത്ത് തങ്ങള്‍ക്ക് ദൈവം തന്ന ദൈവിക സമ്മാനമാണ് ഹോര്‍മുസ്. അതാണ് തങ്ങളുടെ അധികാരത്തിനായുള്ള ഏറ്റവും വലിയ ഉപകരണമെന്നും ഘാലിബാഫ് പറഞ്ഞു. ടെലിവിഷന്‍ ചാനലുകളില്‍ പ്രദര്‍ശിപ്പിച്ച ഒരു അഭിമുഖത്തിലാണ് ഘാലിബാഫ് ഈ കാര്യം പറഞ്ഞത്.

ഇറാന്‍-യു.എസ് യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള അന്തിമ കരാറിനായുള്ള ചര്‍ച്ചകളിലേക്ക് പോകുന്നത് ലെബനനിലെ ഇസ്രഈല്‍ ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നത് അടക്കം ഇടക്കാല ധാരണാ പത്രത്തില്‍ പറഞ്ഞ വ്യവസ്ഥകള്‍ നടപ്പായ ശേഷം മാത്രമായിരിക്കുമെന്നും ഘാലിബാഫ് വ്യക്തമാക്കി. ലെബനനിലെ ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നതിനൊപ്പം ഇറാനെതിരായ ഉപരോധങ്ങള്‍ യു.എസ് പിന്‍വലിക്കുകയും ഇറാന്റെ ഫണ്ടുകള്‍ സ്വതന്ത്രമാക്കുകയും ചെയ്താലേ ചര്‍ച്ചകളുമായി മുന്നോട്ട് പോകൂവെന്നും അദ്ദേഹം വ്യക്തമാക്കി.

രണ്ടാഴ്ച മുമ്പ് ഒപ്പ് വച്ച ധാരണാ പത്രത്തിലും ഇടക്കാല വെടിനിര്‍ത്തിലിലും ഇപ്പോഴും ഇരു പക്ഷത്തും വ്യക്തത വരാനുണ്ടെന്നും ഘാലിബാഫ് പറഞ്ഞു. ഹോര്‍മുസ് ഇറാന്റെ സമുദ്രമേഖലയിലാണ് പെടുന്നത്. ഹോര്‍മുസിനെ ഇറാന്‍ സൈനികവത്കതരിച്ചെന്ന് അവകാശപ്പെട്ട് വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ യു.എസിനെ അനുവദിക്കില്ലെന്നും ഘാലിബാഫ് പറഞ്ഞു.

ഹോര്‍മുസ് കടലിടിക്കിന് മേലുള്ള പരമാധികാരത്തില്‍ നിന്ന് ഇറാന്‍ പിന്നോട്ട് പോകില്ല. ഹോര്‍മുസിന് മേലുള്ള പരമാധികാരം ഉയര്‍ത്തിപ്പിടിക്കുന്നത് ഇറാന്‍ തുടരും. ഹോര്‍മുസ് വഴിയുള്ള സമുദ്ര ഗതാഗതത്തിന് 60 ദിവസത്തേക്ക് താത്ക്കാലികമായി മാത്രമാണ് ഇടക്കാല ധാരണാ പത്രം പ്രകാരം ഇളവുള്ളതെന്നും അദ്ദഹം ചൂണ്ടിക്കാട്ടി.

ധാരണാ പത്രത്തിലെ അഞ്ചാമത്തെ വ്യവസ്ഥ ഇറാനും ഒമാനും അന്താരാഷ്ട്ര നിയമങ്ങള്‍ അനുസരിച്ച് ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതത്തിന്റെ ഭാവി തീരുമാനിക്കണമെന്നാണ്. ഇക്കാര്യത്തില്‍ ഇറാനും ഒമാനും ഇതിനകം കരാറിലെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ ഇറാന്‍-യു.എസ് സംഘര്‍ഷത്തില്‍ ഇരു പക്ഷവും മധ്യസ്ഥരായ ഖത്തറുമായി ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. ദോഹയില്‍ ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്‌മാന്‍ ബിന്‍ ജാസിം അല്‍ താനിയും യു.എസ് പ്രതിനിധികളായ സ്റ്റീവ് വിറ്റ്‌കോഫ് ജേര്‍ഡ് കുഷ്‌നര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
നിലവില്‍ ഇറാന്‍ ചര്‍ച്ചാ പ്രതിനിധികളും ദോഹയിലുണ്ട്. എന്നാല്‍ ദോഹയില്‍ യു.എസും ഇറാനും നേരിട്ടുള്ള ചര്‍ച്ചകള്‍ നടത്താന്‍ തീരുമാനിച്ചിട്ടില്ല. മധ്യസ്ഥരുമായുള്ള ചര്‍ച്ചകള്‍ മാത്രമാവും നടക്കുക.

യു.എസുമായി ഒരു ചര്‍ച്ചയും വരും ദിവസങ്ങളില്‍ തീരുമാനിച്ചിട്ടില്ലെന്ന് ഇറാന്‍ വിദേശകാര്യമന്ത്രാലയം വക്താവ് ഇസ്മഈല്‍ ഭാഘെയ് പറഞ്ഞു. ഇരു പക്ഷവും തമ്മില്‍ സാങ്കേതികമായ ചര്‍ച്ചകളാണ് നടക്കുന്നതെന്ന് ഖത്തര്‍ വിദേശ കാര്യ മന്ത്രാലയം അറിയിച്ചു. ചര്‍ച്ചകള്‍ നേരിട്ടുള്ളതോ അല്ലാത്തതോ ആയിരിക്കാം. ഈ വിഷയത്തില്‍ ഉന്നത തല യോഗങ്ങള്‍ നടക്കും. ഈ ചര്‍ച്ചകള്‍ ഫലമുണ്ടാക്കുമെന്നും ഖത്തര്‍ വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കി.

Content highlight:Strait of Hormuz Iran’s power; no retreat on sovereign rights: Iran Speaker

 




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related