2
July, 2026

A News 365Times Venture

2
Thursday
July, 2026

A News 365Times Venture

ഗസയില്‍ നിന്ന് ഫലസ്തീനികളെ തുടച്ചുനീക്കാന്‍ മൊസാദിന്റെ സഹായവും; വിവാദ പദ്ധതിയുമായി ഇസ്രഈല്‍ മന്ത്രി

Date:



World News


ഗസയില്‍ നിന്ന് ഫലസ്തീനികളെ തുടച്ചുനീക്കാന്‍ മൊസാദിന്റെ സഹായവും; വിവാദ പദ്ധതിയുമായി ഇസ്രഈല്‍ മന്ത്രി

ടെല്‍ അവീവ്: ഗസയില്‍ നിന്നും ഫലസ്തീനികളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനായുള്ള പദ്ധതിയുമായി ഇസ്രഈല്‍ ഇന്നൊവേഷന്‍, സയന്‍സ് ആന്‍ഡ് ടെക്‌നോളജി മന്ത്രി ഗില ഗംലിയേല്‍. ഇസ്രഈലിന്റെ പ്രമുഖ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന്റെ പിന്തുണയോടെയാണ് ഈ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

ഫലസ്തീനികളെ പ്രദേശത്തുനിന്ന് മാറ്റുന്നതിലൂടെ ഭാവിയില്‍ ഇസ്രഈല്‍ കുടിയേറ്റ കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയാണ് ഈ നീക്കത്തിന്റെ ലക്ഷ്യം.

‘ഗസയില്‍ നിന്നുള്ള സ്വമേധയാ ഉള്ള പലായനം’ (Voluntary Migration from the Gaza Strip) എന്നാണ് ഈ രാഷ്ട്രീയ സംരംഭത്തിന് പേരിട്ടിരിക്കുന്നത്. ഈ പദ്ധതി മന്ത്രി ഗംലിയേല്‍ ഇസ്രഈല്‍ ക്യാബിനറ്റിന് മുന്നില്‍ അവതരിപ്പിക്കുകയും അത് നടപ്പിലാക്കുന്ന ഘട്ടത്തിലേക്ക് അടുക്കുകയും ചെയ്തിരിക്കുകയാണ്.

ഈ നീക്കം ഏറ്റവും മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിനായി മൊസാദ് ഈ പ്രക്രിയയില്‍ പങ്കുചേര്‍ന്നിട്ടുണ്ടെന്ന് മന്ത്രി ചാനല്‍ 7ന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

നിലവില്‍ ഗസയുടെ 60 ശതമാനത്തിലധികം പ്രദേശം ഇസ്രഈല്‍ സൈനിക നിയന്ത്രണത്തിലാണ്. ഹമാസിന് സൈനികമായോ രാഷ്ട്രീയമായോ ഗസയില്‍ ഇനി നിയന്ത്രണം ഇല്ലാതാക്കുക എന്നതാണ് നിലവിലെ യുദ്ധത്തിന്റെ ലക്ഷ്യമെന്നും, അത് നേടുന്നത് വരെ സൈനിക നടപടികള്‍ തുടരുമെന്നും ഗംലിയേല്‍ വ്യക്തമാക്കി.

ഫലസ്തീനികളുടെ പലായനം പൂര്‍ത്തിയായാല്‍, ഭാവിയില്‍ ഗസയില്‍ ഇസ്രഈല്‍ കുടിയേറ്റ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനുള്ള നല്ലൊരു അവസരമുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. യുദ്ധാനന്തര ഗസയുടെ ഭൂപടം തന്ത്രപരമായ കുടിയേറ്റത്തിലൂടെയും ഇസ്രഈലിന്റെ ഭൗമസാന്നിധ്യം വര്‍ധിപ്പിച്ചുകൊണ്ടും പൂര്‍ണമായി മാറ്റിയെഴുതാനാണ് ഈ നിര്‍ദേശം ലക്ഷ്യമിടുന്നത്.

ഫലസ്തീനികളെ ഏത് രാജ്യങ്ങളിലേക്കാണ് മാറ്റുന്നത് എന്നതിനെക്കുറിച്ചോ, ഈ പദ്ധതിയില്‍ മൊസാദിന്റെ കൃത്യമായ പങ്ക് എന്താണെന്നതിനെക്കുറിച്ചോ മന്ത്രി കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കിയിട്ടില്ല.

ബെസാലെല്‍ സ്‌മോട്രിച്ച്, ഇറ്റാമര്‍ ബെന്‍-ഗ്വിര്‍ തുടങ്ങിയ മറ്റ് ഇസ്രഈല്‍ ഉന്നത ഉദ്യോഗസ്ഥരും ഫസ്തീനികളെ മാറ്റണമെന്ന ഈ ആവശ്യത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

എന്നാല്‍, ഗസയില്‍ ഇസ്രഈല്‍ കുടിയേറ്റ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനുള്ള ഈ നീക്കം മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പദ്ധതികള്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണ് എന്നതും ശ്രദ്ധേയമാണ്.

 

Content Highlight:  Israeli Minister Gila Gamliel proposed a plan to relocate the Mossad to Gaza.

 




ആദര്‍ശ് എം.കെ.



ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related