8
July, 2026

A News 365Times Venture

8
Wednesday
July, 2026

A News 365Times Venture

ഗസയില്‍ രണ്ട് പതിറ്റാണ്ടോളം നീണ്ട ഭരണം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് ഹമാസ്

Date:



World


ഗസയില്‍ രണ്ട് പതിറ്റാണ്ടോളം നീണ്ട ഭരണം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് ഹമാസ്

ഗസസിറ്റി: ഗസയില്‍ ഹമാസിന്റെ നേതൃത്വത്തില്‍ രണ്ട് പതിറ്റാണ്ടോളമായി ഭരണം നടത്തിയിരുന്ന ഗവണ്‍മെന്റ് കമ്മിറ്റി പിരിച്ചുവിടാനൊരുങ്ങുന്നു. ഹമാസ് സംഘടനയുടെ ഔദ്യോഗിക പ്രസ്താവനയിലും സംഘടനാ നേതാക്കള്‍ വാര്‍ത്താ ഏജന്‍സികള്‍ക്ക് നല്‍കിയ പ്രതികരണങ്ങളിലുമാണ് ഈ കാര്യം അറിയിച്ചത്.

ഗസയില്‍ നാഷനല്‍ കമ്മിറ്റി ഫോര്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് ഗസയുടെ (എന്‍.സി.എ.ജി) ഭരണം നിലവില്‍ വരുന്നത് വരെ ഒരു താത്കാലിക ഭരണാധികാരിക്ക് ചുമതല നല്‍കുമെന്ന് ഹമാസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഗസ സര്‍ക്കാരിന്റെ എമര്‍ജന്‍സി കമ്മിറ്റി തലവനായ മുഹമ്മദ് അല്‍ ഫറ തന്റെ രാജി ഔദ്യോഗികമായി സമര്‍പ്പിക്കുമെന്നും ഭരണസമിതി പിരിച്ചുവിടുന്നത് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും ഗസ ഗവണ്‍മെന്റ് മീഡിയ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു.

എന്‍.സി.എ.ജിയിലേക്കുള്ള മാറ്റം വേഗത്തിലാക്കാന്‍ സംഘടന ആഗ്രഹിക്കുന്നതായി ഒരു ഹമാസ് നേതാവ് പറഞ്ഞു. എന്‍.സി.എ.ജി പെട്ടെന്ന് തന്നെ നിലവില്‍ വരുമെന്നാണ് കരുതുന്നത്. സര്‍ക്കാര്‍ ചുമതലകള്‍ അവര്‍ക്ക് കൈമാറാനുള്ള സന്നദ്ധത ഹമാസ് അറിയിക്കുന്നു. എന്‍.സി.എ.ജി വിജയകരമായി മുന്നോട്ട് പോകാനുള്ള നടപടികള്‍ സംഘടനയുടെ ഭാഗത്ത് നിന്നുണ്ടാവുമെന്നും ഹമാസ് വ്യക്തമാക്കി.

2006ലെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം 2007 മുതല്‍ ഹമാസാണ് ഗസയില്‍ ഭരണം നടത്തുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇസ്രഈലുമായി ഒപ്പുവെച്ച വെടിനിര്‍ത്തല്‍ കരാറിന് ശേഷം ഹമാസ് ഗസയിലെ ഭരണത്തില്‍ നിന്ന് ഒഴിയാനുള്ള സന്നദ്ധത അറിയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നത്.

ഫലസ്തീനില്‍ ഇസ്രഈലിന്റെ വംശഹത്യാപരമായ യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള പദ്ധതിയുടെ ഭാഗമായിട്ടാണ് ഒക്ടോബറില്‍ കരാറില്‍ ഒപ്പുവച്ചത്. ഗസയില്‍ ഭാവിയില്‍ എന്‍.സി.എ.ജി ഭരണത്തിന്റെ മേല്‍നോട്ടം വഹിക്കണമെന്നും യു.എസ് പിന്തുണയുള്ള പദ്ധതിയില്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇപ്പോഴത്തെ ഹമാസിന്റെ പ്രഖ്യാപനം സംഘടനയുടെ ഏറ്റവും വലിയ ഒരു രാഷ്ട്രീയ മാറ്റമായാണ് വിലയിരുത്തപ്പെടുന്നത്.

ഹമാസിന്റെ പ്രഖ്യാപനത്തെ എന്‍.സി.എ.ജി സ്വാഗതം ചെയ്തു. ഭരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും പെട്ടെന്ന് തന്നെ അതിലേക്ക് പോകാമെന്നും എന്‍.സി.എ.ജി തലവന്‍ അലി ഷാത്ത് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു. ഹമാസിന്റെ തീരുമാനം സ്വാഗതം ചെയ്യുന്നതായി എന്‍.സി.എ.ജിയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്ന ബോര്‍ഡ് ഓഫ് പീസ് ഫോര്‍ ഗസയുടെ പ്രതിനിധി നിക്കോളായ് മ്ലാദെനോവും അറിയിച്ചു.

Content Highlight: Hamas Stepping Down From Gaza Administration




റെന്വര്‍ പി



കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related