11
July, 2026

A News 365Times Venture

11
Saturday
July, 2026

A News 365Times Venture

ഗൗരി സ്പ്രാറ്റിനെ വിവാഹം ചെയ്തതിന് ആമിര്‍ഖാനെ ജിഹാദി എന്ന് വിളിച്ച് കോലം കത്തിച്ച് ബജ്‌രംഗ്ദള്‍

Date:

ഗൗരി സ്പ്രാറ്റിനെ വിവാഹം ചെയ്തതിന് ആമിര്‍ഖാനെ ‘ജിഹാദി’ എന്ന് വിളിച്ച് കോലം കത്തിച്ച് ബജ്‌രംഗ്ദള്‍

പട്‌ന: ബീഹാറില്‍ ബജ്‌രംഗ്ദള്‍, വി.എച്ച്.പി പ്രവര്‍ത്തകര്‍ ബോളിവുഡ് താരം ആമിര്‍ഖാന്റെ കോലം കത്തിച്ചു. ഈ മാസം ഏഴിനാണ് ബിഹാറിലെ ഫോര്‍ബേസ് ഗഞ്ചില്‍ ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ ആമിര്‍ ഖാന്റെ കോലം കത്തിച്ചത്.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ വിദ്വേഷ കുറ്റകൃത്യങ്ങള്‍ ഡോക്യുമെന്റ് ചെയ്യുന്ന ഹിന്ദുത്വ വാച്ച് എന്ന സംഘടനയാണ് ഈ വീഡിയോ പങ്കുവച്ചത്.

ആമിര്‍ ഖാനും ഗൗരി സ്പ്രാറ്റും തമ്മിലുള്ള വിവാഹത്തിന് പിറകെയായിരുന്നു ഹിന്ദുത്വ സംഘടനകളുടെ നടപടി. ഈ മാസം അഞ്ചിനായിരുന്നു ആമിര്‍ – ഗൗരി വിവാഹം. ആമിര്‍ ഖാന്‍ ലൗജിഹാദ് നടത്തുകയാണെന്ന് ആരോപിച്ചായിരുന്നു കോലം കത്തിക്കല്‍.

ആമിര്‍ഖാന്‍ രാജ്യം വിടണമെന്നത് അടക്കമുള്ള മുദ്രാവാക്യങ്ങള്‍ ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ മുഴക്കി. ആമിറിനെ അവര്‍ ജിഹാദിയെന്നും വിളിച്ചു.

‘ആമിര്‍ ഖാന്‍ മൂര്‍ദാബാദ്,’ ‘ആമിര്‍ ഖാന്‍ ജിഹാദി ഇന്ത്യ വിടുക’ എന്നീ മുദ്രാവാക്യങ്ങള്‍ ബജ്‌രംഗ്ദള്‍-ബി.ജെ.പി പ്രവര്‍ത്തകര്‍ മുഴക്കിയിരുന്നു. ഗൗരി സ്പ്രാറ്റിനെ വിവാഹം ചെയ്ത ആമിര്‍ ഖാന്‍ ഹിന്ദു സ്ത്രീകളെ ലക്ഷ്യം വച്ച് ലൗ ജിഹാദ് നടത്തുന്നുവെന്ന് കോലം കത്തിക്കുന്നതിനിടെ സംസാരിച്ച ബജ്‌രംഗ്ദള്‍ നേതാവ് പറയുന്നു.

തമിഴ്-ബ്രിട്ടിഷ് വംശജനായ റോബര്‍ട്ട് സ്പ്രാറ്റ്, പഞ്ചാബി-ഐറിഷ് വംശജയായ റീത സ്പ്രാറ്റ് എന്നിവരുടെ മകളാണ് ബംഗളൂരുവില്‍ സംരംഭകയായ ഗൗരി സ്പ്രാറ്റ്.

ആമിര്‍ – സ്പ്രാറ്റ് വിവാഹത്തെക്കുറിച്ച് വീഡിയോയില്‍ ബജ്‌രംഗ്ദള്‍ നേതാവ് മനോജ് സോണി വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുന്നു. ആമിര്‍ ഖാന്‍ പല തവണ ഹിന്ദു സത്രീകളെ വിവാഹം കഴിച്ച് ഹിന്ദു സമൂഹത്തെ വെല്ലുവിളിക്കുകയാണെന്ന് മനോജ് സോണി ആരോപിച്ചു.

ഒരു ഗൂഢാലോചനയുടെ ഭാഗമായി ഹിന്ദുക്കളെ ദുര്‍ബലമാക്കാനാണ് ആമിര്‍ ഖാന്‍ ശ്രമിക്കുന്നതെന്നും മനോജ് സോണി ആരോപിക്കുന്നു. ഇതിനെതിരെ ആമിര്‍ ഖാനെ ഒരു പാഠം പഠിപ്പിക്കുമെന്ന് ബജ്‌രംഗ്ദള് നേതാവ് ഭീഷണി മുഴക്കുകയും ചെയ്യുന്നുണ്ട് വീഡിയോയില്‍. സര്‍ക്കാര്‍ ആമിര്‍ഖാനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ബജ്‌രംഗ്ദള് നേതാവ് വീഡിയോ സന്ദേശത്തില്‍ ആവശ്യപ്പെട്ടു.

Content Highlight: Bajrang Dal burns Aamir Khan’s effigy over Gauri Spratt marriage




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related