15
July, 2026

A News 365Times Venture

15
Wednesday
July, 2026

A News 365Times Venture

ഓപ്പറേഷന്‍ തൂഫാന് തമിഴ്‌നാടിന്റെ പച്ചക്കൊടി- കൊച്ചിയിലെ പ്രചരണ പരിപാടിയില്‍ മോഹന്‍ലാലും വിജയ്‌യും ഒരുമിച്ച് പങ്കെടുക്കും- രമേശ് ചെന്നിത്തല

Date:

ഓപ്പറേഷന്‍ തൂഫാന് തമിഴ്‌നാടിന്റെ പച്ചക്കൊടി: കൊച്ചിയിലെ പ്രചരണ പരിപാടിയില്‍ മോഹന്‍ലാലും വിജയ്‌യും ഒരുമിച്ച് പങ്കെടുക്കും: രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന് തമിഴ്‌നാട് സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ. തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് കൊച്ചിയിലെത്തുമെന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ഓപ്പറേഷന് തൂഫാന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് വിജയ് അറിയിച്ചതായും രമേശ് ചെന്നിത്തല പറഞ്ഞു.

പദ്ധതിയുടെ പ്രചരണത്തിനായി കൊച്ചിയില്‍ നടക്കുന്ന ചടങ്ങിലായിരിക്കും വിജയ് പങ്കെടുക്കുക.
ഓപ്പറേഷന്‍ തൂഫാന്റെ ബ്രാന്‍ഡ് അംബാസഡറായ മോഹന്‍ലാലും വിജയ്‌യും ഒരുമിച്ചായിരിക്കും പരിപാടിയില്‍ പങ്കെടുക്കുക.

ഇരുവരുടെയും ഡേറ്റ് നോക്കിയായിരിക്കും പരിപാടി സംഘടിപ്പിക്കുക. ഈ പരിപാടിയില്‍ മുഖ്യമന്ത്രി വി.ഡി സതീശനും പങ്കെടുക്കും. ഇന്ന് രാവിലെയായിരുന്നു ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വിജയ്‌യുമായി കൂടിക്കാഴ്ച നടത്തിയത്.

കൂടാതെ തമിഴ്‌നാട് ഓപ്പറേഷന്‍ തൂഫാനുമായി സഹകരിക്കാനും തീരുമാനമെടുത്തിട്ടുണ്ട്. ഇതില്‍ ഇന്റലിജന്‍സും ഇന്‍ഫര്‍മേഷനുമായിട്ടുള്ള കാര്യങ്ങള്‍ പരസ്പരം പങ്കുവെക്കും. തമിഴ്‌നാടിന്റെ അതിര്‍ത്തി കടന്ന് കേരളത്തിലെത്തുന്ന ലഹരി തടയാനുള്ള ഓപ്പറേഷന്‍ നടത്തും

എയര്‍പോര്‍ട്ട്, റെയില്‍വേ സ്‌റ്റേഷന്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ പരിശോധന നടത്തും. ഇരു സംസ്ഥാനങ്ങളിലേയും പൊലീസ് സംയുക്തമായി ഈ ഓപ്പറേഷനെ മുന്നോട്ട് നയിക്കുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു.

Content Highlight: Tamil Nadu gives the green signal for ‘Operation Toofan’; Mohanlal and Vijay to participate together in a promotional event in Kochi: Ramesh Chennithala.

 




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

മതിയെന്ന് ഞാന്‍ പറയും വരെ യുദ്ധം; ഇറാനെതിരെ യുദ്ധം കടുപ്പിച്ച് ട്രംപ്

വാഷിങ്ടണ്‍: പശ്ചിമേഷ്യയില്‍ യുദ്ധം കടുപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കടുത്ത...