12
August, 2026

A News 365Times Venture

12
Wednesday
August, 2026

A News 365Times Venture

വീണ്ടുമൊരു സി.ജെ.പി മോഡല്‍;തൊഴിലില്ലായ്മയും ചോദ്യപേപ്പര്‍ ചോര്‍ച്ചയും- ഉത്തര്‍പ്രദേശില്‍ യുവജനങ്ങള്‍ക്കായി പുതിയ സംഘടന

Date:

വീണ്ടുമൊരു സി.ജെ.പി മോഡല്‍;തൊഴിലില്ലായ്മയും ചോദ്യപേപ്പര്‍ ചോര്‍ച്ചയും: ഉത്തര്‍പ്രദേശില്‍ യുവജനങ്ങള്‍ക്കായി പുതിയ സംഘടന

ലഖ്‌നൗ: കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ദല്‍ഹി ജന്ദര്‍ മന്തറില്‍ നടന്ന പ്രക്ഷോഭത്തിന്റെ വിജയത്തില്‍ പ്രചോദനമുള്‍കൊണ്ട് ഉത്തര്‍പ്രദേശില്‍ വിദ്യാര്‍ത്ഥികള്‍ക്കായി യുവജനങ്ങളുടെ നേതൃത്വത്തില്‍ ‘ ജസ്റ്റിസ് മോര്‍ച്ച’ എന്ന പേരില്‍ പുതിയ സംഘടന രൂപീകരിച്ചു.

ചോദ്യപേപ്പര്‍ ചോര്‍ച്ച, തൊഴിലില്ലായ്മ, സര്‍വകലാശാലകളിലേയും സര്‍ക്കാര്‍ വകുപ്പുകളിലേയും ഒഴിവുകള്‍ നികത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പുതിയ സംഘടന നിലവില്‍ വന്നിരിക്കുന്നത്.

ലഖ്‌നൗവില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലൂടെയായിരുന്നു സംഘടനയുടെ പ്രഖ്യാപനം നടത്തിയത്. വിവിധ ജില്ലകളിലെ യുവജനങ്ങളെ ഒന്നിപ്പിക്കുന്നതിനായി സംസ്ഥാന വ്യാപകമായി ക്യാമ്പൈന്‍ ആരംഭിക്കുമെന്നും സൈക്കിള്‍ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും വക്താക്കള്‍ അറിയിച്ചു.

ഓഗസ്റ്റ് 20ന് ഗോരഖ്പൂരിലെ ചൗരി-ചൗരയില്‍ നിന്ന് തുടങ്ങി ഒക്ടോബര്‍ രണ്ടിന് ലഖ്‌നൗവില്‍ അവസാനിക്കുന്ന രീതിയിലായിരിക്കും സൈക്കിള്‍ മാര്‍ച്ച് സംഘടിപ്പിക്കുക.

‘ അടുത്ത 50 ദിവസത്തിനുള്ളില്‍ സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലേയും കോളേജുകള്‍, സര്‍വകലാശാലകള്‍, തുടങ്ങിയ സ്ഥലങ്ങളില്‍ നേരിട്ട് പോയി വിദ്യാര്‍ത്ഥികളെ സംഘടിപ്പിക്കും. അവരുമായി ചര്‍ച്ചകള്‍ നടത്തും,’ സ്ഥാപകരിലൊരാളായ സുധാന്‍ഷു പറഞ്ഞു.

സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഒഴിഞ്ഞ് കിടക്കുന്ന തസ്തികകള്‍ നികത്താത്തതില്‍ സര്‍ക്കാരുകള്‍ക്കെതിരെ യുവജനങ്ങള്‍ക്ക് കടുത്ത അമര്‍ഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരായ സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികല്‍ക്ക് മേല്‍ ചുമത്തിയ കേസുകള്‍ പിന്‍വലിക്കുക, സ്വകാര്യ സ്‌കൂളുകളിലെ ഫീസ് നിയന്ത്രിക്കുക, മത്സര കലണ്ടറുകളുടെ ഔദ്യോഗിക കലണ്ടര്‍ പ്രസിദ്ധീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ജസ്റ്റിസ് മോര്‍ച്ച മുന്നോട്ട് വെക്കുന്നത്. എന്നാല്‍ ഒക്ടോബര്‍ രണ്ടിനകം ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സമരുമായി തെരുവിലിറങ്ങാന്‍ നിര്‍ബന്ധിതമാവുമെന്ന് സ്ഥാപകാംഗമായ ഗോവിന്ദ് പറഞ്ഞു.

Content Highlight: Another CJP-style initiative; unemployment and question paper leaks: A new organization for youth in Uttar Pradesh.

 




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related