12
August, 2026

A News 365Times Venture

12
Wednesday
August, 2026

A News 365Times Venture

ജെന്‍ സി തരംഗത്തില്‍ പ്രചോദനം; ആസാദ് ഹിന്ദ് പാര്‍ട്ടി പ്രഖ്യാപിച്ച് നേതാജിയുടെ അനന്തരവന്‍ ചന്ദ്ര കുമാര്‍ ബോസ്

Date:

ജെന്‍ സി തരംഗത്തില്‍ പ്രചോദനം; ‘ആസാദ് ഹിന്ദ് പാര്‍ട്ടി’ പ്രഖ്യാപിച്ച് നേതാജിയുടെ അനന്തരവന്‍ ചന്ദ്ര കുമാര്‍ ബോസ്

ന്യൂദല്‍ഹി: സി.ജെ.പിയുടെ നേതൃത്വത്തില്‍ നടന്ന ജന്ദര്‍ മന്തര്‍ പ്രക്ഷോഭത്തില്‍ പ്രചോദനമുള്‍കൊണ്ട് സ്വന്തം രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കുമെന്ന് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ അനന്തരവനായ ചന്ദ്രകുമാര്‍ ബോസ്.

ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ‘ആസാദ് ഹിന്ദ് പാര്‍ട്ടി’ രൂപവത്ക്കരിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

യുവാക്കളെ കേന്ദ്രീകരിച്ചായിരിക്കും തന്റെ പാര്‍ട്ടി പ്രവര്‍ത്തിക്കുകയെന്നും നേതാജിയുടെ ആശയങ്ങളും മതനിരപേക്ഷതയും അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയമാണ് ലക്ഷ്യമിടുന്നതെന്നും ചന്ദ്രകുമാര്‍ ബോസ് പറഞ്ഞു.

‘സ്വാതന്ത്ര്യത്തിന് ഏകദേശം 80 വര്‍ഷങ്ങള്‍ക്ക് ശേഷം യുവാക്കള്‍ വീണ്ടും മുന്നോട്ട് കുതിക്കുകയാണ്. ജന്ദര്‍ മന്തര്‍ പ്രതിഷേധങ്ങളില്‍ നമ്മള്‍ ആ ഒരു ആവേശം കണ്ടു. രാഷ്ട്രീയത്തിലും മുഴുവന്‍ സ്ഥാപനങ്ങളിലുമുള്ള അഴിമതി യുവാക്കളെ നിരാശരാക്കിയിട്ടുണ്ട്,’ അദ്ദേഹം പറഞ്ഞു.

രാജ്യമെമ്പാടും അഴിമതി വ്യാപകമാണെന്നും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇതില്‍ പങ്കാളികളാണെന്നും ബോസ് പറഞ്ഞു. യുവാക്കള്‍ക്ക് സര്‍ക്കാരുകളോടും ഭരണകൂടങ്ങളും മറ്റ് സ്ഥാപനങ്ങളോടും മടുപ്പാണെന്നും അവരുടെ അവകാശങ്ങള്‍ക്കായി പോരാടാന്‍ യുവാക്കള്‍ക്കൊരു രാഷ്ട്രീയ ഇടം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

2016ല്‍ ചന്ദ്രകുമാര്‍ ബോസ് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. നേതാജിയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി ബി.ജെ.പിക്കുള്ളില്‍ ആസാദ് ഹിന്ദ് മോര്‍ച്ച രൂപീകരിക്കുമെന്ന് ഉറപ്പ് നല്‍കിയതിനാലാണ് താന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നതെന്നും എന്നാല്‍ ഏഴ് വര്‍ഷം കാത്തിരുന്നിട്ടും അത് യാഥാര്‍ത്ഥ്യമായില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

താന്‍ ബി.ജെ.പിയില്‍ ചേര്‍ന്നത് വലിയ തെറ്റായി പോയെന്ന് പറഞ്ഞ് കൊണ്ടായിരുന്നു അദ്ദേഹം പാര്‍ട്ടി വിട്ടത്. പിന്നീട് ടി.എം.സിയില്‍ ചേര്‍ന്നെങ്കിലും വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അതും വിടുകയായിരുന്നു.

Content Highlight: Inspired by the Gen Z wave, Netaji’s grand-nephew Chandra Kumar Bose announces the ‘Azad Hind Party’.




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related