22
August, 2026

A News 365Times Venture

22
Saturday
August, 2026

A News 365Times Venture

ആരാണ് പഞ്ചസാര ഉപയോഗിക്കുന്നത്; എല്ലാവര്‍ക്കും ശുഖറല്ലേ-പഞ്ചസാര വിലകറ്റത്തില്‍ വിവാദ മറുപടിയുമായി ബിഹാര്‍ മന്ത്രി

Date:

ആരാണ് പഞ്ചസാര ഉപയോഗിക്കുന്നത്; എല്ലാവര്‍ക്കും ശുഖറല്ലേ:പഞ്ചസാര വിലകറ്റത്തില്‍ വിവാദ മറുപടിയുമായി ബിഹാര്‍ മന്ത്രി

പട്‌ന: പഞ്ചസാര വിലകയറ്റത്തെക്കുറിച്ചുള്ള ബിഹാര്‍ മന്ത്രിയുടെ മറുപടി വിവാദത്തില്‍. പഞ്ചസാരയുടെ വില അനിയന്ത്രിതമായി ഉയരുന്ന സാഹചര്യത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ച ചോദ്യത്തിന് ആരാണിപ്പോള്‍ മധുരം കഴിക്കുന്നതെന്നായിരുന്നു മന്ത്രിയുടെ മറുപടി.

‘ആരാണിപ്പോള്‍ മധുരം കഴിക്കുന്നത്. എല്ലാവര്‍ക്കും പ്രമേഹമല്ലേ,’ ബിഹാര്‍ ഗ്രാമീണ വികസന മന്ത്രി ശ്രാവണ്‍ കുമാര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതോടെ വലിയ വിമര്‍ശനമാണ് മന്ത്രിക്കെതിരെ ഉയരുന്നത്.

സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പകരം ജനങ്ങളുടെ ആരോഗ്യത്തെ പരിസിക്കുകയാണ് മന്ത്രിയെന്ന തരത്തിലാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്.

പഞ്ചസാരയ്ക്ക് ഏകദേശം 65-70 രൂപവരെയാണ് നിലവില്‍ വര്‍ധിച്ചിരിക്കുന്നത്. ഇ-20 പെട്രോളുമായി ബന്ധപ്പെട്ട് കരിമ്പ് ഉപയോഗിക്കുന്നതിനെ ചൊല്ലി വിവാദം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് മന്ത്രിയുടെ പരിഹാസം.

എന്നാല്‍ പഞ്ചസാരയുടെ വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്നാണ് കേന്ദ്ര ഉപഭോക്തകാര്യ മന്ത്രാലയത്തിന്റെ വാദം. എഥനോള്‍ നിര്‍മാണത്തിനായി പഞ്ചസാര തിരിച്ച് വിട്ടതല്ല വിലവര്‍ധനവിന് കാരണമെന്നും മന്ത്രാലയം പറയുന്നു. നിലവില്‍ ഇ-20 പെട്രോളുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധങ്ങളാണ് രാജ്യത്ത് ഉയരുന്നത്.

Content Highlight: “Who uses sugar? Doesn’t everyone have diabetes?” — Bihar Minister’s controversial reply regarding sugar prices.




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related