22
August, 2026

A News 365Times Venture

22
Saturday
August, 2026

A News 365Times Venture

ആര്‍.എസ്.എസിനെ വിലക്കാന്‍ പറഞ്ഞ യു.എസ് കമ്മീഷനെതിരെ വിദേശകാര്യ മന്ത്രാലയം

Date:



India


ആര്‍.എസ്.എസിനെ വിലക്കാന്‍ പറഞ്ഞ യു.എസ് കമ്മീഷനെതിരെ വിദേശകാര്യ മന്ത്രാലയം

ന്യൂദല്‍ഹി: ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്ന് ആവശ്യമുന്നയിച്ച യു.എസ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷന്‍ (യു.എസ്.സി.ഐ.ആര്‍.എഫ്) പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണെന്ന ആരോപണവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. വര്‍ഷങ്ങളായി ഇന്ത്യയ്ക്കെതിരെ തെറ്റിദ്ധരിപ്പിക്കുന്നതും പ്രകോപനപരവുമായ പ്രസ്താവനകള്‍ യു.എസ്.സി.ഐ.ആര്‍.എഫ് നടത്താറുണ്ടെന്ന് മന്ത്രാലയം വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.

വിശ്വാസ്യതയില്ലാത്ത ഇത്തരം സംഘടനകളില്‍ നിന്ന് അകലം പാലിക്കണമെന്നും ജയ്സ്വാള്‍ ദ്വൈവാര മീഡിയ ബ്രീഫിങ്ങില്‍ പറഞ്ഞു. അവര്‍ അവരുടെ അജണ്ടകള്‍ക്ക് അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും ആ സംഘടക്ക് വിശ്വാസ്യതയില്ലെന്നും അദ്ദേഹം പറയുന്നുു. യു.എസ്.സി.ഐ.ആര്‍.എഫ് ഉദ്യോഗസ്ഥരുടെ പ്രസ്താവനകളെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ജയ്സ്വാള്‍.

ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത് യു.എസ് സന്ദര്‍ശിക്കാനിരിക്കെ ആയിരുന്നു യു.എസ്.സി.ഐ.ആര്‍.എഫ് ഉദ്യോഗസ്ഥരുടെ പ്രസ്താവനകള്‍. ഈ മാസം 29ന് ന്യൂയോര്‍ക്കില്‍ അമേരിക്കന്‍ ഹിന്ദുസ് ഫോര്‍ എന്‍ഗേജ്മെന്റ് ആന്‍ഡ് ഡയലോഗ് (എ.എച്ച്.ഇ.ഡി) എന്ന സംഘടന സംഘടിപ്പിക്കുന്ന ‘യൂണിവേഴ്‌സല്‍ ഒണ്‍നെസ് സെലിബ്രേഷന്‍സ്’ എന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് മോഹന്‍ ഭാഗവത് യു.എസിലെത്തുന്നത്.

ഇന്ത്യയുടെ സര്‍ക്കാരുമായി ബന്ധമുള്ളവരാണെങ്കില്‍ പോലും ആര്‍.എസ്.എസ് നേതാക്കളെ ഉന്നതതല യോഗങ്ങളില്‍ പങ്കെടുപ്പിക്കരുതെന്നും നയതന്ത്ര മര്യാദകള്‍ നല്‍കി ആദരിക്കരുതെന്നും യു.എസ്.സി.ഐ.ആര്‍.എഫ് കമ്മീഷണര്‍ ജീന്‍ മില്‍സ് പറഞ്ഞിരുന്നു. മതവിശ്വാസ സ്വാതന്ത്ര്യ ലംഘനങ്ങള്‍ക്ക് ഉത്തരവാദികളായ ആര്‍.എസ്.എസ് അംഗങ്ങള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തുന്ന കാര്യം യു.എസ് സര്‍ക്കാര്‍ പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

മതന്യൂനപക്ഷങ്ങള്‍ക്കെതിരെ അതിക്രമം നടത്തുന്ന സംഘടനകളുടെ മാതൃ സംഘടനയാണ് ആര്‍.എസ്.എസ് എന്ന് യു.എസ്.സി.ഐ.ആര്‍.എഫ് ചെയര്‍മാന്‍ ആസിഫ് മഹ്‌മൂദും ചൂണ്ടിക്കാട്ടിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ആര്‍.എസ്.എസില്‍ അംഗമാണെന്നും ആസിഫ് മഹ്‌മൂദ് പറഞ്ഞിരുന്നു.

ക്രിസ്ത്യാനികളും മുസ്‌ലിങ്ങളും ഉള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്രമണം നടത്തിയിട്ടുള്ള ഒരു ഇന്ത്യന്‍ ആര്‍.എസ്.എസ്. ഇപ്പോള്‍ ആര്‍.എസ്.എസ്. നേതാവ് മോഹന്‍ ഭഗവത് യു.എസ് സന്ദര്‍ശിക്കാന്‍ പദ്ധതിയിടുകയാണെന്നും മഹ്‌മൂദിന്റെ പ്രസ്താവനയില്‍ പറയുന്നു.

Content Highlight: External Affairs Ministry rejects USCIRF remarks on RSS




റെന്വര്‍ പി



കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related