23
August, 2026

A News 365Times Venture

23
Sunday
August, 2026

A News 365Times Venture

ഗാന്ധിജിയുടെ കത്തുകള്‍ ലേലം ചെയ്യരുത്- ദേശീയ പൈതൃകമെന്ന് ഗാന്ധി മ്യൂസിയം

Date:



India


ഗാന്ധിജിയുടെ കത്തുകള്‍ ലേലം ചെയ്യരുത്: ദേശീയ പൈതൃകമെന്ന് ഗാന്ധി മ്യൂസിയം

ന്യൂദല്‍ഹി: ഗാന്ധിജി എഴുതിയ കത്തുകളും കൈയെഴുത്തുപ്രതികളും ലേലം ചെയ്യുന്നതിന് പകരം അവ സംരക്ഷിക്കണമെന്ന് നാഷണല്‍ ഗാന്ധി മ്യൂസിയം. ഗാന്ധിയുടെ നിരവധി കത്തുകളും കൈയെഴുത്തുപ്രതികളും വ്യക്തിപരമായ വസ്തുക്കളും ലേലത്തില്‍ വിറ്റത്തിന് പിന്നാലെയാണ് നാഷണല്‍ ഗാന്ധി മ്യൂസിയം ഡയറക്ടര്‍ എ. അണ്ണാമലെയുടെ പ്രതികരണം.

ഇത്തരം സ്വത്തുക്കള്‍ കേവലം സ്വകാര്യ സ്വത്തുക്കളല്ല, മറിച്ച് ഇന്ത്യയുടെ പൊതുവായ പൈതൃകത്തിന്റെ ഭാഗമാണെും അത് കൈവശമുള്ളവര്‍ സ്ഥാപനത്തിന് തിരിച്ച് നല്‍കണമെന്നും അദ്ദേഹം പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

‘കുറച്ച് ദിവസങ്ങള്‍ മുമ്പ് മഹാത്മാഗാന്ധി എഴുതിയ ചില കത്തുകളും അദ്ദേഹം ഉപയോഗിച്ച ചില ലേഖനങ്ങളും അന്താരാഷ്ട്ര ലേലത്തിന് വെച്ചു. ലേലത്തില്‍ 16 കോടിയിലധികം രൂപ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് വളരെ ദുഖകരവും വേദനാജനകവുമായ വാര്‍ത്തയാണ്,’ അണ്ണാമലെ പറഞ്ഞു.

ഓഗസ്റ്റ് 19ന് നടന്ന സാഫ്രോണ്‍ ആര്‍ട്ട് ലേലത്തില്‍ സ്വകാര്യ ഉടമകള്‍ ഗാന്ധിജിയുമായി ബന്ധപ്പെട്ട 86 വസ്തുക്കള്‍ വിറ്റിരുന്നു. അടുത്ത സുഹൃത്തും സ്വാതന്ത്ര്യസമര സേനാനിയുമായ ആനന്ദ് ടി.

ഹിംഗോറാണിക്ക് ഗാന്ധിജി എഴുതിയ 688 കൈയെഴുത്ത് കുറിപ്പുകളുടെ സമാഹാരം 16.20 കോടി രൂപയ്ക്കാണ് വിറ്റത്. ഒരു ഇന്ത്യന്‍ ചരിത്രരേഖ ലേലത്തില്‍ സ്വന്തമാക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്.

ഗാന്ധിജിയുടെ കത്തുകളും കൈയെഴുത്തുപ്രതികളും സംരക്ഷിക്കുന്നത് ചരിത്രപരമായ ഉത്തരവാദിത്വമാണെന്ന് അണ്ണാമലൈ പറഞ്ഞു. ഇവ ഇന്ത്യയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള ഗവേഷകര്‍ക്കും പൊതുജനങ്ങള്‍ക്കും പഠിക്കാനും കാണാനും കഴിയുന്ന വിധത്തില്‍ സംരക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലേലത്തില്‍ ഗാന്ധിജിയുടെ ചര്‍ക്ക, കത്തുകള്‍, ടെലഗ്രാമുകള്‍, ഫോട്ടോകള്‍ തുടങ്ങിയവയും ഉള്‍പ്പെട്ടിരുന്നു. ലേലത്തില്‍ വിറ്റ 688 കുറിപ്പുകളുടെ സമാഹാരം ഇന്ത്യയില്‍ തന്നെ തുടരുമെന്ന് ലേലസംഘാടകര്‍ അറിയിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Content Highlights: Do not auction Gandhiji’s letters: Gandhi Museum calls them national heritage.




അഞ്ജു ചന്ദ്രന്‍




ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

യു.പിയില്‍ 52 നേതാക്കള്‍ക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ്; യോഗിയും അഖിലേഷും മായവതിയും പട്ടികയില്‍

ലഖ്‌നൗ: 2027ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 52 രാഷ്ട്രീയ നേതാക്കള്‍ക്ക് ബുള്ളറ്റ്...