23
August, 2026

A News 365Times Venture

23
Sunday
August, 2026

A News 365Times Venture

ചൈനയുമായും വ്യാപാരം വേണം ; ഇന്ത്യ സ്വയംപര്യാപ്തമാകണമെന്നും എസ്. ജയശങ്കര്‍

Date:



India


‘ ചൈനയുമായും വ്യാപാരം വേണം’ ; ഇന്ത്യ സ്വയംപര്യാപ്തമാകണമെന്നും എസ്. ജയശങ്കര്‍

ന്യൂദല്‍ഹി: അതിര്‍ത്തി സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ത്യ-ചൈന ബന്ധത്തില്‍ നിലനിന്നിരുന്ന സംഘര്‍ഷങ്ങള്‍ കുറയുന്നതിനാല്‍ ചൈനയുമായി വ്യാപാരബന്ധം തുടരേണ്ടത് അനിവാര്യമാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍.

ലോകത്തിലെ എല്ലാ രാജ്യങ്ങളുമായും ഇന്ത്യ വ്യാപാരം നടത്തേണ്ടതുണ്ട്. അതില്‍ ചൈനയും ഉള്‍പ്പെടുന്നുവെന്നും എന്നാല്‍ ആത്മവിശ്വാസത്തോടെയായിരിക്കണം ചൈനയുമായി ഇടപെടലെന്നും അദ്ദേഹം പറഞ്ഞു.

ദല്‍ഹി ഇക്കണോമിക് ടൈംസ് വേള്‍ഡ് ലീഡേഴ്‌സ് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൈനയുമായുള്ള സാമ്പത്തിക ഇടപെടലുകള്‍ ഇന്ത്യയുടെ ആഭ്യന്തര സമ്പത്ത് വ്യവസ്ഥ ആധുനികവത്കരിക്കുന്നതിനും വ്യാവസായിക-നിര്‍മാണ ശേഷി ശക്തിപ്പെടുത്തുന്നതിനുമാണ് ലക്ഷ്യമിടേണ്ടതെന്നും അദ്ദേഹം പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

‘നമുക്ക് മുഴുവന്‍ ലോകവുമായും വ്യാപരം നടത്തണം. അതില്‍ ചൈനയും ഉള്‍പ്പെടുന്നു. എന്നാല്‍ അവരുമായി ആത്മവിശ്വസത്തോടെ ഇടപെടേണ്ടത് പ്രധാനമാണ്,’ ജയശങ്കര്‍ പറഞ്ഞു.

2020 മുതല്‍ 2024 വരെയുള്ള കാലയളവ് ഇന്ത്യ-ചൈന ബന്ധത്തിലെ വളരെ മോശം ഘട്ടമായിരുന്നുവെന്ന് ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു. കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്.

2024ലെ ബ്രിക്‌സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ബന്ധം സാധാരണ നിലയിലേക്ക് നീങ്ങിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബന്ധം സ്ഥിരതയാര്‍ജിക്കുകയും കൂടുതല്‍ സഹകരണപരമാവുകയും ചെയ്താല്‍ ഇരു രാജ്യങ്ങള്‍ക്കും സാമ്പത്തിക ഇടപെടലുകള്‍ വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും ജയശങ്കര്‍ പറഞ്ഞു.

ഇന്ത്യയും ചൈനയും വലിയ വിപണികളായതിനാല്‍ പരസ്പര വ്യാപാരത്തിനും സാമ്പത്തിക സഹകരണത്തിനും വലിയ സാധ്യതയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

ചൈനയുമായുള്ള മത്സരത്തില്‍ ഇന്ത്യ കൂടുതല്‍ സ്വയംപര്യാപ്തവും വ്യാവസായികമായി ശക്തവുമായ രാജ്യമാകേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ആഭ്യന്തര ഉത്പാദനശേഷി വര്‍ധിപ്പിച്ച് ചൈനയുള്‍പ്പെടെയുള്ള ലോകത്തിലെ പ്രധാന രാജ്യങ്ങളുമായി മത്സരിക്കാന്‍ കഴിയുന്ന സമ്പത്ത് വ്യവസ്ഥയായി  ഇന്ത്യ മാറുകയാണ് ലക്ഷ്യമെന്നും ജയശങ്കര്‍ പറഞ്ഞു.

അടുത്ത മാസം ന്യൂദല്‍ഹിയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായാണ് അദ്ദേഹത്തിന്റെ ഈ പരാമര്‍ശം. ചൈനയുടെ പ്രസിഡന്റ് ഷി ജിന്‍പിങ്ങനെ ഉച്ചകോടിയിലേക്ക് ക്ഷണിച്ചതായും റിപ്പോര്‍ട്ടുണ്ട്.

Content Highlights: Trade with China is also necessary; S. Jaishankar says India must become self-reliant.




അഞ്ജു ചന്ദ്രന്‍




ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

യു.പിയില്‍ 52 നേതാക്കള്‍ക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ്; യോഗിയും അഖിലേഷും മായവതിയും പട്ടികയില്‍

ലഖ്‌നൗ: 2027ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 52 രാഷ്ട്രീയ നേതാക്കള്‍ക്ക് ബുള്ളറ്റ്...