30
August, 2026

A News 365Times Venture

30
Sunday
August, 2026

A News 365Times Venture

ട്രംപ് ഭരണകൂടത്തിലെ ചിലര്‍ ആഗോള ഊര്‍ജ വിപണിയെ സ്വാധീനിക്കാന്‍ ഇടപെടുന്നതായി അരാഗ്ചി

Date:



World


ട്രംപ് ഭരണകൂടത്തിലെ ചിലര്‍ ആഗോള ഊര്‍ജ വിപണിയെ സ്വാധീനിക്കാന്‍ ഇടപെടുന്നതായി അരാഗ്ചി

ടെഹ്‌റാന്‍: യു.എസിലെ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിലെ ചിലര്‍ ആഗോള ഊര്‍ജ വിപണികളെ സ്വാധീനിക്കാന്‍ ഇടപെടുന്നതായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ഇത്തരം ശ്രമങ്ങള്‍ യു.എസ് നടത്തുന്നതായി ഇറാന്റെ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയെന്നും അരാഗ്ചി പറഞ്ഞു.

ഊര്‍ജ്ജ വിപണികളെ സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ ട്രംപ് ഭരണകൂടത്തിലുള്ളവര്‍ നടത്തിയതായി ഇറാന്‍ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയതായാണ് അരാഗ്ചി അവകാശപ്പെടുന്നത്. ഒരു എക്‌സ് പോസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വിശ്വസിക്കാന്‍ പറ്റാത്ത മാധ്യമങ്ങളെ യു.എസ് സര്‍ക്കാര്‍ ഇതിനായി ഉപയോഗിക്കുന്നുവെന്നും അരാഗ്ചി പറഞ്ഞു. സ്വന്തം നേട്ടത്തിനായി വിലകളെ സ്വാധീനിക്കാനും യു.എസ് പ്രസിഡന്റ് തോല്‍ക്കുന്ന യുദ്ധത്തെ മറികടക്കാനുമാണ് ഈ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

ഇസ്രഈല്‍ ബന്ധമുള്ളമര്‍ നടത്തുന്ന വിലയിരുത്തലുകളിലൂടെ യുദ്ധത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി പറഞ്ഞു. ഇതിന്റെയെല്ലാം സാമ്പത്തിക പ്രത്യാഘാതങ്ങള്‍ യു.എസ് ഉപഭോക്താക്കള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നും അരാഗ്ചി പറഞ്ഞു.

തന്റെ ആരോപണങ്ങളെക്കുറിച്ചുള്ള തെളിവുകളൊന്നും അരാഗ്ചി എക്‌സ് പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടില്ല. ഇറാന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരം സംബന്ധിച്ചുള്ള മറ്റ് പ്രതികരണങ്ങളോ റിപ്പോര്‍ട്ടുകളോ ഇതുവരെ പുറത്ത് വന്നിട്ടുമില്ല.

യു.എസ് – ഇറാന്‍ യുദ്ധം ആഗോള ഊര്‍ജ വിപണിയെ ബാധിച്ചിട്ടുണ്ട്. ഇതിനിടെയാണ് അരാഗ്ചിയുടെ പ്രതികരണം. ഈ വര്‍ഷം ഫെബ്രുവരി 28നാണ് ഇറാനെതിരെ യു.എസും ഇസ്രഈലും യുദ്ധം ആരംഭിച്ചത്. ആഗോള എണ്ണ വിതരണവുമായി ബന്ധപ്പെട്ട തന്ത്രപ്രധാന കപ്പല്‍ പാതയായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഗതാഗതത്തെ യുദ്ധം ബാധിച്ചിരുന്നു.

ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഗതാഗത് ഇറാന്‍ തടഞ്ഞിരുന്നു. മേഖലയില്‍ ഇറാനെതിരെ യു.എസ് നാവിക ഉപരോധം ശക്തമാക്കുകയും ചെയ്തിരുന്നു.

ജൂണില്‍ ഇറാനും യു.എസും ഏറ്റുമുട്ടല്‍ അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒരു ഇടക്കാല ധാരണാപത്രത്തില്‍ ഒപ്പിട്ടതിനെത്തുടര്‍ന്ന് ഹോര്‍മുസ് വീണ്ടും തുറന്നു കൊടുത്തിരുന്നു. എന്നാല്‍ ഇരു പക്ഷവും വീണ്ടും സംഘര്‍ഷത്തിലേക്ക് പോയതോടെ ഹോര്‍മുസിലെ ഗതാഗതം ഇറാന്‍ വീണ്ടും അടച്ചിരുന്നു. ധാരണാ പത്രം പ്രകാരമുള്ള വ്യവസ്ഥകള്‍ യു.എസ് പാലിച്ചാലേ ഹോര്‍മുസിലെ തടസ്സങ്ങള്‍ ഒഴിവാക്കൂ എന്നും ഇറാന്‍ വ്യക്തമാക്കിയിരുന്നു.

Content Highlight: Araghchi says US elements use media to influence oil prices

 

 




റെന്വര്‍ പി



കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഇസ്രഈലി സ്ഥാപനവും വോക്‌സ്‌വാഗണും തമ്മിലെ സഹകരണം; കരാറിനെതിരെ ജര്‍മനിയില്‍ ഇടത് പാര്‍ട്ടികളുടെ പ്രതിഷേധം

ബെര്‍ലിന്‍: ഇസ്രയേല്‍ സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള പ്രതിരോധ സ്ഥാപനവുമായി സഹകരിക്കാനുള്ള വോക്‌സ്‌വാഗന്റെ നീക്കത്തിനെതിരെ...