3
September, 2026

A News 365Times Venture

3
Thursday
September, 2026

A News 365Times Venture

‘ഫലസ്തീന്‍’ എന്ന പേര് പാഠപുസ്തകത്തില്‍ വേണ്ടന്ന് ഫലസ്തീന്‍ അതോറിറ്റിയോട് ബോര്‍ഡ് ഓഫ് പീസ്‌ അംഗം ആവശ്യപ്പെട്ടതായി വെളിപ്പെടുത്തല്‍

Date:

ലണ്ടന്‍: ബ്രിട്ടിഷ് പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലെയര്‍ സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ നിന്ന് ‘ഫലസ്തീന്‍’ എന്ന വാക്ക് നീക്കം ചെയ്യാന്‍ ഫലസ്തീന്‍ അതോറിറ്റിയോട് ആവശ്യപ്പെട്ടതായി മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട്. ഗസയില്‍ യുദ്ധം അവസാനിപ്പിക്കാനും ഭരണമാറ്റത്തിനും മേല്‍നോട്ടം വഹിക്കാനായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്തില്‍ രൂപീകരിച്ച അന്താരാഷ്ട്ര സമിതിയായ ബോര്‍ഡ് ഓഫ് പീസിന്റെ സ്ഥാപക അംഗങ്ങളിലൊരാണ് ബ്രിട്ടിഷ് മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയര്‍.

ഫലസ്തീന്‍ എന്ന വാക്കിന് പകരം സമരിയ എന്ന വാക്ക് ഉപയോഗിക്കാനാണ് ബ്ലെയര്‍ ആവശ്യപ്പെട്ടതെന്ന് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു. ഈ കാര്യം ആവശ്യപ്പെട്ട് ഫലസ്തീന്‍ അതോറിറ്റിയില്‍ ബ്ലെയര്‍ സമ്മര്‍ദം ചെലുത്താന്‍ ശ്രമിച്ചെന്ന് യു.എന്നില്‍ മുമ്പ് ബ്രിട്ടിഷ് അംബാസഡറായിരുന്ന ജെറമി ഗ്രീന്‍സ്‌റ്റോക്ക് വെളിപ്പെടുത്തിയെന്നും മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗസക്ക് നേര്‍ക്കുള്ള യുദ്ധം അവസാനിപ്പിക്കാന്‍ ഇസ്രഈലുമായി കരാറിലെത്താന്‍ ബോര്‍ഡ് ഓഫ് പീസിന് പ്രാപ്തിയുണ്ടെന്ന് കരുതുന്നുണ്ടെങ്കില്‍ പാഠ പുസ്തകത്തില്‍ നിന്ന് ഫലസ്തീന്‍ എന്ന വാക്ക് നീക്കം ചെയ്യണമെന്നാണ് ബ്ലെയര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ആവശ്യം ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് തള്ളിയതായി ജെറമി ഗ്രീന്‍സ്‌റ്റോക്ക് ഒരു പോഡ്കാസ്റ്റില്‍ സംസാരിക്കവെ വ്യക്തമാക്കി.

പീസ് ഓഫ് ബോര്‍ഡിന്റെ നിര്‍ദേശപ്രകാരമാണ് ടോണി ബ്ലെയര്‍ ഫലസ്തീന്‍ അതോറിറ്റിയോട് ആ ആവശ്യം ഉന്നയിച്ചതെന്ന് അടുത്തിടെ താന്‍ മനസ്സിലാക്കി. മന്ത്രിതലത്തിലുള്ള ഒരു വ്യക്തിയില്‍ നിന്നാണ് തനിക്ക് ആ കാര്യം മനസ്സിലാക്കാന്‍ സാധിച്ചതെന്നും മുന്‍ ബ്രിട്ടീഷ് അംബാസഡര്‍ പറഞ്ഞു.

ബോര്‍ഡ് ഓഫ് പീസിന്റെ ആവശ്യം മഹ്‌മൂദ് അബ്ബാസ് തള്ളിയിരുന്നു. എന്നാല്‍ ഫലസ്തീന്‍ അതോറിറ്റിയോട് അവരുടെ വിദ്യാഭ്യാസ പദ്ധതിയില്‍ നിന്ന് ‘ഫലസ്തീന്‍’ എന്ന വാക്ക് നീക്കം ചെയ്യാന്‍ ബോര്‍ഡ് ഓഫ് പീസിന് സാധിക്കുന്നു എന്ന വസ്തുത തന്നെ ഗൗരവമുള്ളതാണെന്നും ഗ്രീന്‍സ് ചൂണ്ടിക്കാട്ടി.

ബോര്‍ഡ് ഓഫ് പീസ് ഏതൊക്കെ തത്വങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. അവരുടെ നീതിയും നീതി ബോധവും എന്താണ്. ഇതിന്റെയെല്ലാം ചരിത്രത്തെക്കുറിച്ച് എന്ത് ധാരണയുണ്ടെന്ന് താന്‍ അത്ഭുതപ്പെടുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.

എന്നാല്‍, ബ്ലെയര്‍ ഇത്തരം അഭ്യര്‍ത്ഥനകളൊന്നും നടത്തിയില്ലെന്നാണ് അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചതെന്നും മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു. ഇത് പൂര്‍ണമായും കെട്ടിച്ചമച്ച ആരോപണമാണെന്നും ബ്ലെയറിന്റെ വക്താവ് അവകാശപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഓഗസ്റ്റ് പകുതിയോടെ ടോണി ബ്ലെയര്‍ ഇസ്രഈലിലേക്ക് പോയെന്നാണ് വിവരമെന്നും മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ടില്‍ പറയുന്നു. ട്രംപിന്റെ മരുമകന്‍ ജാരെഡ് കുഷ്‌നര്‍, ഗസ ഉന്നത പ്രതിനിധി നിക്കോളായ് മ്ലാഡെനോവ് എന്നിവര്‍ക്കൊപ്പമാണ് ബ്ലെയര്‍ ഇസ്രഈലിലേക്ക് പോയതെന്നാണ് വിവരം.

ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി അവര്‍ അന്ന് ചര്‍ച്ച നടത്തിയിരുന്നു. പിന്നീട് മൂന്നുപേരും കെയ്‌റോയിലേക്ക് പോയി. ഗസയുടെ നിയന്ത്രണം ഏറ്റെടുക്കുമെന്ന് കരുതുന്ന ഒരു ഫലസ്തീനിയന്‍ ടെക്‌നോക്രാറ്റിക് സംഘത്തിലെ അംഗങ്ങളുമായി അവര്‍ കെയ്‌റോയില്‍ കൂടിക്കാഴ്ച നടത്തിയെന്നും ഗ്രീന്‍സ്‌റ്റോക്കിനെ ഉദ്ധരിച്ച് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു.

രണ്ട് പക്ഷങ്ങളോട് തുല്യ ബഹുമാനത്തോടെ ചര്‍ച്ച നടത്താന്‍ ബ്ലെയറിന് കഴിയില്ലെന്നും ഗ്രീന്‍സ്റ്റോക്ക് പറഞ്ഞു. ഫലസ്തീന്‍ പ്രദേശങ്ങളുടെ ഭാവിയുമായി ബന്ധപ്പെട്ട് എടുക്കേണ്ടി വരുന്ന പ്രയാസമേറിയ തീരുമാനങ്ങള്‍ കൈകാര്യം ചെയ്യാന്‍ ബോര്‍ഡ് ഓഫീസിന് ശക്തമായ ഒരു ഘടനയില്ലെന്നും ഗ്രീന്‍സ് അഭിപ്രായപ്പെട്ടു.

ചരിത്ര പുസ്തകങ്ങളില്‍ നിന്നും മ്യൂസിയങ്ങളില്‍ നിന്നും ഫലസ്തീന്‍ എന്ന വാക്ക് നീക്കം ചെയ്യാന്‍ ഇസ്രഈലും അവരെ പിന്തുണക്കുന്നവരും ശ്രമിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

ബ്രിട്ടീഷ് മ്യൂസിയത്തിലെ പ്രദര്‍ശന വസ്തുക്കളില്‍ നിന്ന് ‘ഫലസ്തീന്‍’, ‘ഫലസ്തീനി’, ‘ഇസ്രഈല്‍ അധിനിവേശം’ എന്നീ വാക്കുകള്‍ നീക്കം ചെയ്തതില്‍ അന്വേഷണം വേണമെന്നും ബ്രിട്ടണിലെ ചില എം.പിമാര്‍ ആവശ്യപ്പെട്ടിരുന്നു. 2024ല്‍ ഇസ്രായേല്‍ അനുകൂല പ്രവര്‍ത്തകരുടെ ലോബിയിംഗിന് ശേഷമാണ് മ്യൂസിയത്തില്‍ നിന്ന് ഈ വാക്കുകള്‍ നീക്കം ചെയ്തതെന്ന് കണ്ടെത്തിയതായി മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: Blair asked PA to remove ‘Palestine’ from textbooks, former UK envoy says

 

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

പ്രളയത്തിന് കാരണം കാലാവസ്ഥാ മാറ്റം: ഇന്ത്യയും ചൈനയും യു.എസും നഷ്ടപരിഹാരം നല്‍കണമെന്ന് നേപ്പാള്‍ മന്ത്രി

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ പ്രളയത്തിന് യു.എസും ചൈനയും ഇന്ത്യയും നഷ്ടപരിഹാരം നല്‍കേണ്ടതുണ്ടെന്ന് നേപ്പാള്‍...

‘ഗസയിലെ ഫലസ്തീന്‍ ജനതയെ പുറത്താക്കാന്‍ പദ്ധതി’; യു.എസ് അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്ന് ഇസ്രഈല്‍ മന്ത്രി

ജറുസലേം: ഗസയില്‍ നിന്ന് ഫലസ്തീന്‍ ജനതയെ പുറത്താക്കാനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും ഇക്കാര്യത്തില്‍...